Image

ഫോമ: ഈ ധ്രുതിയുടെ ആവശ്യം എന്ത്? ഏതാനും മാസം കൂടി കാത്തിരിക്കരുതോ?

Published on 25 August, 2020
ഫോമ: ഈ ധ്രുതിയുടെ ആവശ്യം എന്ത്? ഏതാനും മാസം  കൂടി കാത്തിരിക്കരുതോ?
സംഘടനയെ സ്‌നേഹിക്കുന്നവര്‍ പറയുന്നു...
ഓണ്‍ ലൈനിലൂടെയുള്ള തെരഞ്ഞെടുപ്പ് ഫോമ ബെലോ ലംഘനമാകും. ബെലോയില്‍ ഒരിടത്തും ഓണ്‍ലൈന്‍ വോട്ടു പറഞ്ഞിട്ടില്ല. ഇന്‍ഡിപെന്‍ഡന്റ് ഏജന്‍സിയെ തെരഞ്ഞെടുപ്പ് ഏല്‍പ്പിക്കുവാന്‍ ബെലോ പ്രകാരം അനുവദിച്ചിണ്ടോ? അതുമില്ല.

ഫോമാ ഡെലിഗേറ്റ്‌സ് കോണ്‍വെന്‍ഷന്‍ ഡെലിഗേറ്റ്‌സ് ആയി രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പറഞ്ഞിട്ടുണ്ട്.

പ്രോക്‌സി വോട്ടു, അതായത് ജനറല്‍ ബോഡിയില്‍ സംബന്ധിക്കാത്തവര്‍ വോട്ടു ചെയ്യുവാനും മറ്റും മറ്റൊരാളെ ചുമതലപ്പെടുത്തുന്നതു അനുവദിച്ചിട്ടുമില്ല. കൂടാതെ പ്രോക്‌സി വോട്ടെന്നു പറയുന്നത് തന്നെ വോട്ടു ചെയ്യണമെങ്കില്‍ നേരിട്ടെത്തണമെന്നുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലുമാണ്.

ജനറല്‍ ബോഡി കൂടുന്നത് പോലും ഡെലിഗേറ്റ്‌സ് നേരിട്ടെത്തി നടത്തണമെന്നാണ് ചട്ടം. വീഡിയോയിലൂടെ നടത്താനുള്ള അനുവാദം ബൈ ലോയില്‍ ഇല്ലാ. ഇതൊന്നും ആരും മുന്‍കൂട്ടി കണ്ടില്ലെന്നു വേണമെങ്കില്‍ ന്യായം പറയാം. പക്ഷെ ആ വാദമുഖം നിലനില്‍ക്കയില്ല. ഉദാഹരണത്തിന് ഫൊക്കാനാ കേസ് .

തെരഞ്ഞെടുപ്പിന് തിടുക്കം കൂട്ടുന്നതിന് മുന്‍പേ ബൈലോയില്‍ വേണ്ട ഭേദഗതികള്‍ ഉണ്ടാവണം. അതാണ് സംഘടനയുടെ നടത്തിപ്പിനും ഭാവിക്കും നല്ലതു. കോവിടിന്റെ കാര്യം പറഞ്ഞു ബൈലോയില്‍ ഇല്ലാത്ത രീതിയിലുള്ള പരിപാടി നടത്തിയാല്‍ പ്രശനം വഴളാക്കുവാനെ അത് ഉപകരിക്കൂ.

അതായത് ഇന്‍ പേഴ്‌സണ്‍ ആയി, വേണം ജനറല്‍ ബോഡി യോഗം, തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ നടത്തുവാന്‍.
ബൈ ലോ ഭേദഗതി ആവശ്യമെങ്കില്‍ ആദ്യം അത് ചെയ്യുന്നതല്ലേ അതിന്റെ ശരി.

കണ്വന്‍ഷനോ, ഫോമായുടെ ഒരു പരിപാടിക്കുപോലുമോ ഒരിക്കല്‍ പോലും പോകാത്തവര്‍ വീട്ടിലിരുന്നു വോട്ടു ചെയ്‌തോളാന്‍ സമ്മതിച്ചത് കൊണ്ട് ഫോമായ്‌ക്കെന്തു ഗുണമെന്നു പലരും ചോദിക്കുന്നു.

ഫോമായേ സ്‌നേഹിക്കുന്നവര്‍, വര്ഷങ്ങളായി ഫോമയ്ക്കു വേണ്ടി കഷ്ടപ്പെട്ടവരും ഇപ്പോഴും കഷ്ടപ്പെടുന്നവരും ഫോമായുടെ തെരഞ്ഞെടുപ്പ് ഏതെങ്കിലും വിധത്തില്‍ കാട്ടിക്കൂട്ടുന്നതിനെ അനുകൂലിക്കയില്ലാ എന്ന് പറയുന്നു.

എന്തിനാണ് ഈ ധൃതിഎന്ന് അവര്‍ ചോദിക്കുന്നു. നിലവിലുള്ള ഭാരവാഹികള്‍ പുതിയ തെരഞ്ഞെടുപ്പ് വരെ ക്ഷമയോടെ നില്‍ക്കണമെന്നു പറയുന്ന ഡെലിഗേറ്റ്‌സ് എല്ലായിടത്തും ഉണ്ട്. ഇപ്പോഴത്തെ ഭാരവാഹികള്‍ക്ക് ചുമതലയും ഉത്തരവാദിത്തവും ഉണ്ടെന്നാണ് അവര്‍ പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെറിയ ഗാതറിംഗ് പല സംസ്ഥാനങ്ങളിലും അനുവദിച്ചിട്ടുണ്ടെന്നു അറിയുന്നു.

താമസിയാതെ കൂടുതല്‍ പേര്‍ക്ക് ചേരാവുന്ന സാഹചര്യം വരും. ഇത്തരം സാഹചര്യങ്ങളില്‍ ധൃതി പാടില്ല. സ്ഥാനാര്‍ത്ഥികള്‍ക്ക് പല ഡെലിഗേറ്റസിനെയും അറിയില്ല. ഡെലിഗേറ്റ്‌സ് പല സ്ഥാനാര്‍ഥികളെയും അറിയില്ല. ഫൊക്കാനായില്‍ പോയ പലരും പൊടുന്നനെ ഫോമാ ഡെലിഗേറ്റുകള്‍ ആകുന്നു. ആര്‍ക്കു ആരോടാണ് കൂറ്. ഇതൊക്കെ എലെക്ഷന്‍ കമ്മീഷനോ മറ്റോ നോക്കുന്നുണ്ടോ ആവോ?

ക്ഷമയോടെ ഏതാനും മാസങ്ങളുടെ കാത്തിരുന്നിട്ടു തെരഞ്ഞെടുപ്പ് നടത്തുന്നതാവും നല്ലതെന്നു ധാരാളം പേരും അഭിപ്രായപ്പെടുന്നു.
Join WhatsApp News
2020-08-26 00:23:30
ഒരു ബയിലോ കമ്മറ്റി ഉണ്ടായിരുന്നു. ഇങ്ങനെയൊരു അവസ്ഥയിൽ അവരുടെ അഭിപ്രായങ്ങൾ അറിയുവനാഗ്രഹിക്കുന്നു. അതോ ആ കമ്മറ്റിയുടെ കാലാവധി തീർന്നോ. എറിയാൻ അറിയുന്നവന്റെ കയ്യിൽ കല്ല് കൊടുക്കില്ല, കല്ല് കിട്ടിയവനോ കണ്ണും കാണില്ല. പ്രസിഡന്റ് സ്ഥാനാർഥികൾ എന്ത്‌ പറയുന്നു. അവരുടെ പ്രസ്താവനകൾ കണ്ടില്ല. ആരാണ് ആദ്യം കോടതിയിൽ പോകുന്നത്. എത്ര ചോദ്യങ്ങൾക്കാണ് ഉത്തരം മുട്ടി നിൽക്കുന്നത്.
Palakkaran 2020-08-26 14:23:24
നടത്തിയാൽ കുഴപ്പം, നടത്തിയില്ലേൽ കുഴപ്പം. സത്യം പറഞ്ഞാൽ അമ്മ തല്ലു കൊള്ളും, പറഞ്ഞില്ലേൽ അപ്പൻ പട്ടിയിറച്ചി തിന്നും എന്നു പറഞ്ഞതു പോലെയായി. ഏതെങ്കിലും ഒരു തീരുമാനത്തിൽ ഉറച്ച് നിൽക്കടെ. പിന്നെ ഈ പത്ര പ്രസ്ഥാവന ഇറക്കുന്ന ഒരുത്തന്നും കൺവഷൻഷന് വരുന്നവനോ ഫോമയുമായി ബന്ധമുള്ളവനോ അല്ല. ഫൊക്കാന പോലെ ഫോമയും പിളർന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവൻ മാത്രം.നടക്കില്ല മക്കളെ നിങ്ങടെ മനസിലിരിപ്പ്.
Pisharadi 2020-08-26 16:30:44
ഞാനുള്ളിടത്തോളം കാലം ഫോമയെ പിളർത്താൻ ആരും നോക്കണ്ട, ഞാൻ സമ്മതിക്കില്ല. എന്തു വില കൊടുത്തും ഞാനത് തടയും. മില്ല്യൻ ഡോളർ മുടക്കാനും ഞാൻ റഡി!
Fomaa Fomaa 2020-08-28 15:11:26
പഴയ സെക്രെട്ടറിമാർ നനഞ്ഞ, കുതിർന്ന, പടക്കങ്ങളാണ്. പടം കാണിക്കാൻ മറ്റു വല്ല പരിപാടിയും നോക്കരുതോ? കേസിനുള്ള എല്ലാ നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക