Image

ഫോമാ ഡലിഗേറ്റ്‌സ് ലിസ്റ്റിനെക്കുറിച്ച് പരാതി ഉയരുന്നു

അജു വാരിക്കാട് Published on 25 August, 2020
ഫോമാ ഡലിഗേറ്റ്‌സ് ലിസ്റ്റിനെക്കുറിച്ച് പരാതി ഉയരുന്നു

ഫോമാ ഭരണഘടനയിലെ ന്യുനതകളും, പാകപ്പിഴകളും മറയാക്കി സംഘടന പിടിച്ചടക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പരാതി.

ഫോമയുടെ തിരഞ്ഞെടുപ്പിനായുള്ള ഡെലിഗേറ്റ്‌സ് ലിസ്റ്റ് പുറത്തു വന്നതോടെയാണ് ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി ഉയര്‍ന്നത്. പ്രധാനമായും സൗത്ത് കരോലിന മലയാളി അസോസിയേഷന്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഡെലിഗേറ്റ്‌സ് ലിസ്റ്റിനെ കുറിച്ചാണ് ആരോപണം. ഈ രണ്ടു സംഘടനകളിലും ഫ്‌ളോറിഡയിലുള്ള താമ്പ സെന്‍ട്രല്‍ ഫ്‌ലോറിഡമലയാളി അസോസിയേഷനില്‍ നിന്നുള്ള അംഗങ്ങളെയാണ് തിരുകികയറ്റിയിരിക്കുന്നത്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ ഇലക്ഷന്‍ കമ്മീഷനും, ജുഡീഷ്യല്‍ കൗണ്‍സിലും തയാറാവുന്നില്ലെന്ന് പരാതിക്കാര്‍ പറയുന്നു.

അംഗസംഘടനകളുടെ പ്രസിഡണ്ടും , സെക്രട്ടറിയും ഡെലിഗേറ്റ്‌സ് ലിസ്റ്റ് ഒപ്പിട്ട് നല്‍കിയപ്പോള്‍ നടത്തിയ സാക്ഷ്യപ്പെടുത്തല്‍ വായിച്ചു നോക്കിയിട്ടുണ്ടാവില്ല . ഡെലിഗേറ്റ്‌സ് എല്ലാം തങ്ങളുടെ സജീവ പ്രവര്‍ത്തകരാണെന്നാണ് സാക്ഷ്യപ്പെടുത്തല്‍. (ഫോം ചുവടെ ചേര്‍ക്കുന്നു).

സൗത്ത് കരോലിന മലയാളി അസോസിയേഷന്‍ ഭരണഘടനയില്‍ (ചുവടെ ചേര്‍ക്കുന്നു) ഈ സംഘടന സൗത്ത് കരോലിന നിവാസികള്‍ക്ക് മാത്രമാണെന്ന് വ്യക്തമായി പറയുന്നു. അപ്പോള്‍ താമ്പയില്‍ നിന്നുള്ള ഡെലിഗേറ്റ്‌സ് ഏങ്ങനെ സൗത്ത് കരോലിന മലയാളി അസോസിയേഷന്‍ സജീവ അംഗങ്ങളാവും..

ഫിലാഡല്‍ഫിയയില്‍ കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ കോവിഡ് ഭീതി മൂലം പങ്കെടുക്കാന്‍ പലരും തയാറായിരുന്നില്ല. ഈ അവസരം മുതലാക്കി പല സംഘടനകളിലും തങ്ങള്‍ക്ക് സ്വാധീനം ഉറപ്പുവരുത്താന്‍ ഒരു വിഭാഗം നടത്തിയ ശ്രമമാണ് ഫോമാ യശ്ശസിന് കളങ്കമാവാന്‍ കാരണമായത്. ഒരുകുടുംബത്തില്‍നിന്ന് 5 ഡെലിഗേറ്റ്‌സ് പോലും ഉണ്ട്.

ഫോമാ ഡലിഗേറ്റ്‌സ് ലിസ്റ്റിനെക്കുറിച്ച് പരാതി ഉയരുന്നുഫോമാ ഡലിഗേറ്റ്‌സ് ലിസ്റ്റിനെക്കുറിച്ച് പരാതി ഉയരുന്നു
Join WhatsApp News
Kosavan 2020-08-26 14:27:13
കള്ളന്മാർ എല്ലായിടത്തും സജീവം. മലയാളികളാണ് അമേരിക്കയിലെ ഏറ്റവും വലിയ കള്ളന്മാർ. ഞാനും ഒരു കള്ളൻ തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക