Image

ഫൊക്കാന ജനറൽ കൗൺസിൽ യോഗം സെപ്തംബര്‍ 9 ന്

Published on 10 August, 2020
ഫൊക്കാന ജനറൽ കൗൺസിൽ യോഗം സെപ്തംബര്‍ 9 ന്
ഫൊക്കാനയിലെ എല്ലാ  അംഗ സംഘടനകളുടയും പ്രതിനിധികളുടെ സമിതിയായ ഫൊക്കാന ജനറൽ കൗൺസിൽ സെപ്തംബര്‍ 9 നു വൈകുന്നേരം ഏഴിന് ചേരാൻ പുതുതായി തെരെഞ്ഞടുക്കപ്പെട്ട നാഷണൽ കമ്മിറ്റി തീരുമാനിച്ചു. ഭരണഘടനാ പ്രകാരം 30 ദിവസത്തെ നോട്ടീസ് ആണ് ജനറൽ കൗൺസിൽ ചേരാൻ ആവശ്യമായിട്ടുള്ളത്.
 
തികച്ചും ജനാതിപത്യ രീതിയിലാണ്  താൻ പ്രസിഡണ്ട് ആയുള്ള പുതിയ ഭരണസമിതി പ്രവർത്തിക്കുന്നത്. അതിനുള്ള തെളിവാണ് പുതിയ കമ്മിറ്റിയുടെ  ആദ്യമീറ്റിംഗിൽ തന്നെ പൊതുയോഗം  വിളിച്ചുചേർക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്‌ തികച്ചും വെർച്ച്വൽ സംവീധാനത്തിലൂടെയായിരിക്കും ജനറൽകൗൺസിൽ  മീറ്റിംഗ് ചേരുന്നത്. യോഗത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് പ്രത്യേക തിരിച്ചറിയൽ  സംവിധാനം  ഏർപ്പെടുത്തി യോഗത്തിൽ പ്രവേശിക്കുവാനുള്ള പ്രോട്ടോകോൾ തയാറാക്കി വരികയാണ്.

ജനറൽ കൗൺസിൽ മീറ്റിംഗ് കൂടുന്നത് സംബന്ധിച്ചുള്ള നോട്ടീസ് എല്ലാ അംഗസംഘടനകളിലെ പ്രതിനിധികൾക്കും അയച്ചുനൽകിയിട്ടുണ്ട്.ഉചിതമായ തീരുമാനമെടുത്തുകൊണ്ട് ഫൊക്കാന എന്ന മഹത്തായ ജനാതിപത്യ പ്രസ്ഥാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജോർജി വർഗീസ് വ്യക്തമാക്കി..ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാ അംഗസംഘടനകൾക്കും അയച്ചുനൽകിയതായി ജനറൽ സെക്രട്ടറി  സജിമോൻ ആന്റണി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക