Image

ഫോമാ സാഹിത്യ സമ്മേളനത്തിന്‌ കൊടി ഉയരുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 30 May, 2012
ഫോമാ സാഹിത്യ സമ്മേളനത്തിന്‌ കൊടി ഉയരുന്നു
ന്യൂയോര്‍ക്ക്‌: ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ ലോകപ്രശസ്‌തമായ കാര്‍ണിവല്‍ ക്രൂസില്‍ ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ തീയതികളില്‍ അരങ്ങേറുമ്പോള്‍, മലയാള സാഹിത്യത്തിന്റെ ഓര്‍മ്മകളുടെ ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകുവാന്‍ ശക്തമായ കമ്മിറ്റി ഡോ. സാറാ ഈശോയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നതായി പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

അമേരിക്കന്‍ മലയാളികളുടെ ഇഷ്‌ട മാസികയായ ജനനിയിലൂടെ അനേകം കൃതികള്‍ മലയാള സാഹിത്യത്തിന്‌ സംഭാവന ചെയ്‌ത ഡോ. സാറാ ഈശോയെ കൂടാതെ ചെറുകഥകളിലൂടെയും കവിതകളിലൂടെയും പ്രവാസികളുടെ മനംകവര്‍ന്ന റീനി മമ്പലം, മനോഹര്‍ തോമസ്‌, രാജു മൈലപ്ര, പ്രിന്‍സ്‌ മാര്‍ക്കോസ്‌, ജോസഫ്‌ നമ്പിമഠം തുടങ്ങി ഒട്ടേറെ സാഹിത്യകാരന്മാര്‍ അടങ്ങിയ വിപുലമായ കമ്മിറ്റിയാണ്‌ ഫോമാ കണ്‍വെന്‍ഷന്‌ സാഹിത്യ സദ്യയൊരുക്കുന്നത്‌.

കേരളം വിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളത്തെ സ്‌നേഹിക്കുന്ന പ്രവാസി മലയാളികള്‍ ഫോമാ കണ്‍വെന്‍ഷനിലൂടെ ഒരുമിക്കുമ്പോള്‍ അവര്‍ക്ക്‌ വിസ്‌മയകരമായ ദിനങ്ങള്‍ സമ്മാനിക്കുവാന്‍ ഡോ. ബാബു പോള്‍ ഐ.എ.എസ്‌, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, മാനസി തുടങ്ങി ഒട്ടേറെ മലയാള സാഹിത്യകാരന്മാരും ഒത്തുചേരുന്നു. ഡോ.എംവി. പിള്ള മുഖ്യ പ്രഭാഷകനായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. സാറാ ഈശോ (845 304 4606), ഇമെയില്‍: jamameeeoptonline.net, Website:www.fomaa.com
ഫോമാ സാഹിത്യ സമ്മേളനത്തിന്‌ കൊടി ഉയരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക