-->

kazhchapadu

എവിടെ ഈശ്വരനിന്ദകരില്ലയോ അവിടെയാണ് രാമരാജ്യം (രാമായണ ചിന്തകൾ -13-മോഹിനി രാജീവ്)

Published

on

ഭാരതത്തിന്റെ സംഭാവനയായ ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .രാമന്റെ അയനം(യാത്ര) എന്നാണ്‌ രാമായണത്തിനർത്ഥം.വാല്മീകി മഹർഷിയാണ്‌ രാമയണത്തിന്റെ രചയിതാവ് . വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മിക മൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകി രാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്.

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയുംദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം.രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തി യതാണെന്നും; ക്രി.മു. രണ്ടാം ശതകത്തിൽ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ്‌.

ഐതിഹ്യം

വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം
ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ
അതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഇത്തരം ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യരൂപം ദശരഥ മഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു.പിന്നീടൊരിക്കൽ‍ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം

"മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

വാല്മീകി മഹർഷിയാണ്‌ രാമയണത്തിന്റെ രചയിതാവ്.വരുണന്റെ പത്താമത്തെ പുത്രന്‍. യഥാര്‍ഥ നാമം രത്നാകരന്‍ എന്നായിരുന്നു. കൊള്ളക്കാരനായും കാട്ടാളനായും ജീവിതം ആരംഭിച്ചു. ഒരിക്കല്‍സപ്തര്‍ഷികളുമായി (നാരദന്‍) സംവാദത്തില്‍ ഏര്‍പ്പെട്ടു. സംവാദത്തിനൊടുവില്‍ മനംമാറ്റം സംഭവിച്ചു. മരച്ചുവട്ടില്‍ രാമനാമം ജപിച്ചു വര്‍ഷങ്ങളോളം തപസനുഷ്ഠിച്ചു. ശരീരം ചിതല്‍പ്പുറ്റുകളാല്‍ മൂടപ്പെട്ടിട്ടും ജപം മുടക്കിയില്ല. 

പിന്നീടൊരിക്കല്‍അതുവഴിയെത്തിയ സപ്തര്‍ഷികള്‍ചിതല്‍പ്പുറ്റ് മാറ്റി. അറിവിന്റെ ആള്‍രൂപമായി വാല്മീകി പുറത്തു വന്നു.വാല്മീകീയെസംബന്ധിച്ചആദ്യത്തെ പരാമർശം സ്കന്ദപുരാണ ത്തിലാണുള്ളത്.രാമായണത്തിലെബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും അദ്ദേഹത്തെ കുറിച്ച് ഉളള പ്രസ്താവങ്ങൾ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ ലഭിക്കുന്നു. തൈത്തീര്യപ്രാതിശാഖ്യത്തിലും അദ്ദേഹത്തെ കുറിച്ച് ഉളള പ്രസ്താവങ്ങൾ നമുക്ക് കാണാൻ സാധിക്കും.രണ്ടാം നുറ്റാണ്ടിലാണ് വാല്മീകി രാമായണം പ്രചാരത്തിൽ വരുന്നത്.അതിനു മുൻപ് തന്നെ രാമായണ കഥ ഭാരതത്തിൽ വാമൊഴിയിലുടെ പലർക്കും അറിവുണ്ടായിരുന്നു.

ഇരുപത്തിനാലായിരം(24000) ശ്ലോകങ്ങളിലായാണ് വാല്മീകീരാമായണം എഴുതിയിരിക്കുന്നത്. 24 അക്ഷരങ്ങളില്‍ കൂടിപ്രകടമാകുന്ന ഗായത്രീമന്ത്രം 24000 ശ്ലോകങ്ങളായി വിസ്‍തൃതമായതാണ് രാമായണമെന്നു പറയാം. കാരണം ഓരോ 1000 ശ്ലോകത്തിന്റേയും തുടക്കം വേദമൂലമായ ഗായത്രീമത്രത്തിന്റെ ആദ്യാക്ഷരങ്ങളാലാണ്. ഇതുമൂലം രാമായണത്തിന് ഗായത്രീരമയണമെന്ന വിശേഷണവുമുണ്ട്. സാരോപദേശങ്ങളും തത്ത്വദര്‍‍ശനങ്ങളും കൊണ്ട്‍സമ്പുഷ്‍ടമാണ് ഈ കൃതി. അതുകൊണ്ടുതന്നെയാണിത്‍നിത്യപാരായണത്തിനായി വീടുകളില്‍‌ ഉപയോഗിച്ചുവന്നത്.ഏഴു കാണ്ഡങ്ങളിലായാണ് രാമായണകഥ പ്രതിപാതിച്ചിരിക്കുന്നത്‍. 

അവ യഥാകൃമം,
👉ബാലകാണ്ഡം
അയോദ്ധ്യാകാണ്ഡം
ആരണ്യകാണ്ഡം
കിഷ്കിന്ധാകാണ്ഡം
സുന്ദരകാണ്ഡം
യുദ്ധകാണ്ഡം
ഉത്തരകാണ്ഡം
ശ്രീരാമ അവതാരലക്ഷ്യം

വശ്രവസിന്റെ പുത്രനും ലങ്കാധിപനുമാണ് രാക്ഷകുലജാതനും തികഞ്ഞ ശിവ ഭക്തനുമായിരുന്നു രാവണന്‍‍. ഒരിക്കല്‍‍ രാവണന്‍‍‍ കൊടുംതപസ്സു ചെയ്‍ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. ദേവന്മാര്‍‍, ഗന്ധര്‍‍വന്‍മാര്‍‍, യക്ഷന്‍‍മാര്‍‍, അസുരന്‍‍മാര്‍‍, രാക്ഷസന്‍‍മാര്‍‍‍, ഇവര്‍‍ക്കാര്‍‍ക്കും തന്നെ വധിക്കുവാന്‍‍ സാധിക്കരുതെന്ന വരം വാങ്ങിച്ചു. ആ വരവലത്തിന്റെ പിന്‍‍ബലത്തില്‍‍ അഹങ്കാരിയായിമാറിയ രാവണന്‍‍‍ കണ്ണില്‍‍‍കണ്ടവരെയൊക്കെ ഉപദ്രവിച്ചുവന്നു. ദേവരാജാവായ ദേവേന്ദ്രനെവരെ അപമാനിക്കുകയും ഋഷിമാരെയും ബ്രാഹ്മണരേയും അതികഠിനമായിത്തന്നെ രാവണന്‍‍ ദ്രോഹിക്കുകയും ചെയ്‌തു.. ഭൂമിയിലും രാവണന്റെ പരാക്രമങ്ങളാല്‍‍ പൊറുതിമുട്ടിയപ്പോള്‍‍‍ ഭൂമിദേവിതന്നെ മുന്‍‍കൈ എടുത്ത് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവനോടു പോയി പരാതിപ്പെട്ടു.താന്‍‍കൊടുത്ത വരബലത്തിലൊരു പഴുതുണ്ടെന്നും അതിയായ അഹന്ത നിമിത്തം അവനതു വിസ്മരിക്കുകയാണെന്നും ബ്രഹ്മാവുപറഞ്ഞു. മനുഷ്യകുലത്തെ, അവജ്ഞമൂലം വെറും കേവലന്‍മാരായിക്കണ്ട രാവണന്റെ അന്ത്യത്തിന് ഒരു മനുഷ്യനാണാവശ്യം. അങ്ങനെ എല്ലവരും കൂടി കൈലാസത്തിലെത്തുകയും മഹാദേവനോടു കാര്യങ്ങള്‍‍ പറയുകയും ഛെയ്തു. പക്ഷേ,ബ്രഹ്മ ദേവന്റെ വരദാനത്തെ നിരാകരിക്കാൻ കഴിയാത്തതിനാൽ നാരായണനെ ദർശ്ശിക്കാൻ അദ്ദേഹം പറഞ്ഞു. മഹാദേവനിര്‍‍ദ്ദേശപ്രകാരം പാലാഴിയിലെത്തി യോഗനിദ്രയില്‍‍‍ ശയിച്ചിരുന്ന മഹാവിഷ്‍ണുവിനെ കണ്ടു സങ്കടം ഉണര്‍‍‍ത്തിച്ചു:"ഇതിനുമുമ്പ്, ലോകസ‍ംരക്ഷണത്തിനായി പല അവതാരങ്ങള്‍ കൈകൊണ്ടിട്ടുള്ള ഭഗവാന്‍‍ ഒരു മനുഷ്യനായി ജനിച്ച് രാവണനിഗ്രഹം നടത്തി ഞങ്ങളുടെ ഇപ്പോഴത്തെ സങ്കടത്തില്‍‍ നിന്നും രക്ഷിച്ചാലും" ഭഗവാന്‍‍ അവര്‍‍ക്കു സമാധാനമരുളി: "പേടിക്കേണ്ട, വേണ്ടതുടനേ ചെയ്യുന്നുണ്ട്, എന്റെ ചൈതന്യത്തെ നാലായി പകുത്ത് മക്കളില്ലതെ വിഷമിച്ചിരിക്കുന്ന അയോദ്ധ്യാപതിയായ ദശരഥമഹാരാജാ വിന്റെ പത്നിമാരില്‍‍ പുത്രഭാവത്തില്‍‍‍ ഭൂമിയില്‍‍‍ ജന്മം കൊള്ളുന്നതായിരിക്കും. രാവണനേയും കൂട്ടരേയും നിഗ്രഹികച്ച് ഭൂമിയേ പരിപാലിക്കുന്നതായിരിക്കും.

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ(ജീവേശ്വരബന്ധം)ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചുകൊടുത്ത രാമായണംകഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട്‌ കിളിപ്പാട്ടെന്നു വ്യവഹരിച്ചുപോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ്‌ ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.

അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാ കാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദി കളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ദാ കാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നത് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.

ഇതിനു ശേഷവും രാമായണ കഥ തുടരുന്നുണ്ട്, അതാണ്‌ ഉത്തര രാമായണം.എന്നാല്‍ പൊതുവേ ആ കഥ ആരും വായിക്കാറില്ല, കാരണം വീടുകളിലിരുന്ന് അത് വായിക്കുന്നത് ദുഃഖം പ്രദാനം ചെയ്യുമെന്നാണ്‌ സങ്കല്‍പ്പം.അതിനാല്‍ തന്നെ യുദ്ധകാണ്ഡത്തിനൊടുവില്‍ ശ്രീരാമപട്ടാഭിക്ഷേകം വായിച്ച ശേഷം, ഒരിക്കല്‍ കൂടി ശ്രീരാമജനനം വായിച്ച് പാരായണം അവസാനിപ്പിക്കുകയാണ്‌ പതിവ്.
️പഴയ തലമുറയില്‍‍ രാമായണം പാരായണം ചെയ്യുന്നത്‍ ഒഴിച്ചുകൂടാന്‍‍ പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളിലും മരണശയ്യയ്‍ക്കു സമീപവും രാമായണം പകുത്തുവായിക്കലൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില്‍‍ താലത്തിനോടൊപ്പം രാമയണവും വെയ്‍ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുള്ള നാമങ്ങളാണ്. 

ദേശിയോദ്‍ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്‍‍ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഡഭാഷയായ സംസ്‍കൃതത്തിലൊതുങ്ങിനിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി. രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന്‍‌ ഗംഗാനദിയിലെ വെള്ളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍‍ അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില്‍‍ ശ്രീരാമപാദവും ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്, ഉത്തര്‍‍പ്രദേശിലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചതിന്റെ അവശിഷ്‍ടം നമുക്കിന്നും കാണാന്‍‍ കഴിയുന്നു. വയനാട്ടില്‍‌ ലവകുശന്‍‌മാര്‍‌ ജനിച്ചു വളര്‍‌ന്ന സ്ഥലം പ്രസിദ്ധമാണ്.

ധര്‍മ്മപ്രബുദ്ധനായ ഒരു ഭരണാധികാരി ഭരിക്കുന്ന രാജ്യമാണ് 'രാമരാജ്യം'. 'യഥാ രാജ: തഥാ പ്രജ:'(രാജാവെങ്ങനെയാണോ അതുപോലെത്തന്നെ പ്രജകളും) എന്നതാണു രാമരാജ്യതത്ത്വം. രാജാവ്‍ ധര്‍മിഷ്‍ഠനും നല്ലവനുമായാല്‍‍ ജനങ്ങളും അങ്ങനെ ആയിമാറിക്കൊള്ളും. പ്രജകള്‍‍ രാജാവിന്റേയും രാജാവ് പ്രജകളുടേയും ക്ഷേമതല്പരരായിരിക്കും. വാല്മീകിയുടെ തന്നെ വാക്കുകളില്‍‍‍ 'എവിടെ കാമമോഹിതരില്ലയോ, എവിടെ വിദ്യാവിഹീനരില്ലയോ, എവിടെ ക്രൂരബുദ്ധികളില്ലയോ, എവിടെ ഈശ്വരനിന്ദകരില്ലയോ അവിടെയാണ് രാമരാജ്യം.ഇതു രാമായണ സന്ദേശം ആണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)

സെന്‍മഷിനോട്ടം (കവിത: വേണുനമ്പ്യാര്‍)

ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)

നിറഭേദങ്ങൾ (രാജൻ കിണറ്റിങ്കര)

ഓൺലൈൻ ക്ലാസ്സ്‌ (കവിത: ഡോ.സുകേഷ്)

ആരാൻ ;സിനിമകളെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ കഥകൾ (സന്തോഷ് ഇലന്തൂർ)

ബൃഹന്ദളം (കഥ: ഗീത നെന്മിനി)

മറവി എത്തുമ്പോൾ .....(കവിത: അശോക് കുമാർ .കെ)

View More