Image

സ്വാമി ആതുരദാസ് നിര്യാതനായി

Published on 15 July, 2011
സ്വാമി ആതുരദാസ് നിര്യാതനായി
കോട്ടയം: കുറിച്ചി ആതുരാശ്രമം മഠാധിപതി സ്വാമി ആതുരദാസ്(99)നിര്യാതനായി. കൊച്ചി മാതാ അമൃതാന്ദമയി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.40 നായിരുന്നു അന്ത്യം.

ആതുര സേവനത്തിലൂടെ പൊതുപ്രവര്‍ത്തനം സാധ്യമാക്കിയ സ്വാമിയാണ് കോട്ടയത്തെ ഹോമിയോ കോളേജ് സ്ഥാപിച്ചത്. കോളേജ് പിന്നീട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. കുറിച്ചി ആതുരാശ്രമം, ആതുര സേവാസംഘം, വിദ്യാധിരാജ ബ്രഹ്മ വിദ്യാശ്രമം ട്രസ്റ്റ് എന്നിവയുടെയും സ്ഥാപകനാണ്.

1913 ജൂണ്‍ 19 ന് കോട്ടയം ചാന്ദാനിക്കാട് ചേടിയാട്ട് അയ്യപ്പകുറുപ്പിന്റെയും കുഞ്ഞുപെണ്ണമ്മയുടെയും മകനായാണ് ജനനം. ചട്ടമ്പി സ്വാമികളുടെ ശിഷ്യനായ ഭക്താനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ ശിഷ്യനാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക