-->

kazhchapadu

നിത്യജീവിതത്തിൽ രാമായണം (രാമായണ ചിന്തകൾ -7: ജയലക്ഷ്മി)

Published

on

കർക്കടക മഴയുടെ താളമേളങ്ങളോടെ ആണ് രാമായണത്തിന്റെ ശീലുകൾ ഒഴുകി വന്നിരുന്നത്.അച്ഛനോ അമ്മമ്മയോ രാമായണം വായിക്കുമ്പോൾ ഒപ്പം ഇരുത്താറുണ്ടായിരുന്നു.കർക്കടകം മുഴുവൻ നീണ്ടു നില്ക്കുന്ന രാമായണക്കഥകൾ.കുറച്ചു കൂടി മുതിർന്നപ്പോൾ കഥകൾക്കും അപ്പുറമാണ് രാമായണം എന്ന് മനസ്സിലാക്കി  "സാഹസികരായ രാജാക്കന്മാർ നടത്തിയ അത്ഭുതകരങ്ങളായ യുദ്ധകഥകൾ എന്ന നിലയിലാണോ നമ്മുടെ ഇതിഹാസങ്ങളുടെ പ്രാധാന്യ o? തീർച്ചയായും ഇവയുദ്ധകഥകൾ തന്നെ 'രാമായണത്തിലെ യുദ്ധകാണ്ഡവും' മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധവും പ്രസ്തുത ഇതിഹാസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അദ്ധ്യായങ്ങളാണ് ' എന്നാൽ വായനക്കാരുടെ ഉദ്വേഗം വളർത്തി ആവേശം ഉണ്ടാക്കാൻ വേണ്ടിയാണോ ഇവയിൽ യുദ്ധങ്ങളും സംഘട്ടനങ്ങളും ഘടിപ്പിച്ചിരിക്കുന്നതു് 'അങ്ങിനെയാണെങ്കിൽ, ഗ്രീക്കുകാരുടെയുദ്ധകഥകളായ ഇലിയഡ് ഒഡീസി യും ,തമ്മിൽ നമ്മുടെ ഭാരതരാമായണ കഥകൾക്കുള്ള വ്യത്യാസമെന്താണ് ;വീരം എന്ന രസ ഭാവത്തെ വടക്കൻപാട്ടുകൾ തുടങ്ങിയ നിരവധി നാടൻ പാട്ടുകളിലും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ടു്. എന്നാൽ, ശ്രീരാമ ,ശ്രീകൃഷ്ണ, ഭീമാർജ്ജുനന്മാർ തുടങ്ങിയ യോദ്ധാക്കളുടെ സാഹസങ്ങൾ അവതരിപ്പിച്ച് നമ്മളെ അത്ഭുതപ്പെട്ടത്തി -

വീര്യം ഉണർത്തുക എന്നുള്ളതല്ല ഈ ഇതിഹാസങ്ങളുടെ ലക്ഷ്യം. സത്യം ധർമ്മം, ഭക്തി എന്നീ വിശുദ്ധ ഭാവങ്ങൾ മനുഷ്യനിൽ ഉണർത്തി 'മനസിൽ അതുറപ്പിക്കുകയെന്നതല്ലേ ഇതിഹാസങ്ങൾ ലക്ഷ്യമാക്കുന്നത് .

മാതൃകാപരമായ കുടുംബാംഗങ്ങളുടെ സ്നേഹവും പരസ്പ്പര ത്യാഗവും എങ്ങനെ വേണമെന്നും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു രാമായണം :മഹാഭാരതം ഒരു രാഷ്ട്രീയ സംഘട്ടനത്തിന്റെ കഥ പോലെയാണെങ്കിൽ രാമായണം കണ്ണു നനയിക്കുന്ന ഒരു കുടുംബകഥയാണ് ' അച്ഛനായ ദശരഥന്റെയും മക്കളായ രാമലക്ഷ്മണ ഭരത ശത്രുഘ്നന്മാരുടെയും 'ഭാര്യാ ഭർത്താക്കന്മാരായ സീതാരാമൻന്മാരെയും ആർദ്രമായ ഒരു കുടുംബകഥ പറയുകയാണ് രാമായണം' അല്ലാതെ രാമ രാവണയുദ്ധം നാടകീയമായി അവതരിപ്പിച്ച് നമ്മളിൽ അത്ഭുതവികാരങ്ങളുണ്ടാക്കുകയല്ല, രാമായണത്തിന്റെ ഉദ്ദേശ്യം.

ഒരു ശപിക്കപ്പെട്ട മുഹുർത്തത്തിൽ കൈകേയി ദശരഥനോടു പറയുന്നു " അങ്ങെനിക്ക് പണ്ട് രണ്ടു വരങ്ങൾ നൽകിയിട്ടുണ്ടല്ലോ? അതെനിക്കിപ്പോൾ കിട്ടണം!
തരുമല്ലോ എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളുക എങ്കിൽ എന്റെ മകൻ ഭരതന് രാജാ ഭിഷേകം നടത്തണം രാമനെ പതിനാലു വർഷം വനവാസത്തിനയക്കണം " അതു കേട്ട് ആ പിതാവു് ബോധംകെട്ട് വീഴുന്നു
രാമൻ പ്രവേശിച്ചിട്ടു് കൈകേയിയോടു് ചോദിക്കുന്നു അച്ഛൻ എന്താണമ്മേ ദുഃഖിച്ചു വീണത് !? അച്ഛന്റെ ദു:ഖത്തിന്റെ കാരണം നീ തന്നെ എനിക്ക് വാഗ്ദാനം ചെയ്തിട്ടുള്ള രണ്ടു വരങ്ങൾ. തരാൻ കഴിയാതെ അദ്ദേഹം ഭയന്ന് മൂർച്ചിച്ചു വീണു
എന്തു സത്യമാണ് എന്റെ താതൻ നിവേറ്റ ണ്ടത്? ഭരതനെ രാജാ ഭിഷേകം' ചെയ്ത് രാമനെ പതിനാലു വർഷം കാട്ടി ലേക്കയക്കണം പക്ഷെ നിന്നോട് അത് പറയാൻ ഭയപ്പെട്ടു ദുഖിക്കയാണ് അദ്ദേഹം.

ഇത്രയേ ഉള്ളു അച്ഛന് വേണ്ടി ജീവൻ തന്നെ ഉപേക്ഷിക്കാൻ തയ്യാ റായിട്ടുള്ള ഞാൻ ഈ രാജ്യം ഉപേഷിക്കാൻ മടിക്കുമോ? അച്ഛറ്റെ സത്യം പരിപാലിക്കാൻ വേണ്ടി മകൻ വനവാസത്തിനു പുറപ്പെട്ടപ്പോൾ മകന്റെ വിരഹം താങ്ങാൻ സാധിക്കാതെ ആ പിതാവ് ഹൃദയം പൊട്ടി മരിക്കുന്നു.

എത്ര വാത്സല്യത്തിന്റെ ഉദാത്തമായ ഒരു പ്രതിരൂപമാണ് ദശരഥൻ. രാമനോ? ലൗകിക സുഖ ഭോഗങ്ങളുടെ പരമോന്നതിയിലാണ് രാമൻ.യുവരാജാവായി അഭിഷേകം നടത്തേണ്ട മുഹൂർത്തത്തിലാണ് ആ സൗഭാഗ്യം ഉപേക്ഷിച്ചു് വനവാസം സ്വീകരിക്കുന്നത് 'അച്ഛനു വേണ്ടി കൈകേയി ഒഴിച്ച് ആരും തന്നെ ഈ ദുർവിധിക്കു കീഴടങ്ങാൻ രാമനെ നിർബന്ധിക്കുന്നില്ല. മറിച്ചു് പ്രജകള്ളടക്കം എല്ലാവരും പിന്തിരിയാനാണ് പ്രേരിപ്പിക്കുന്നത് .പ്രസ്താവത്തിൽ നിന്നും വിട്ട് വേറൊരു കാര്യം പറഞ്ഞുകൊള്ളട്ടെ ഭാരതത്തിലെ പിന്നീടുണ്ടായ രാഷ്ടീയ ചരിത്രത്തിൽ അധികാരത്തിനു വേണ്ടി മക്കൾ പിതാക്കളെ കൊല്ലുകയും ജയിലിലടക്കുകയും ഉണ്ടായിട്ടുണ്ടു് അധികാര ദുരയുടെ ചരിത്രം ഇപ്പോഴും ആവർത്തിക്കപ്പെടുന്നു
വിവാഹം കഴിഞ്ഞ് ചുരുങ്ങിയ ദിനങ്ങൾക്കുള്ളിലാണ് യുവത്വത്തിന്റെ ഏറ്റവും, തീക്ഷമായ ദശയിലാണ്, ആ രാജകുമാരൻ അഗ്നി സമമായ ഈ ദു:ഖം എറ്റെടുത്ത തെ ന്നോർക്കുക !' ഈ പിതാവിന്റെയും മകന്റെയും ഇത്രമാത്രം ഹൃദയവർജ്ജകമായ ഒരു സ്നേഹ ബന്ധം നമുക്ക് വേറെ കണ്ടെത്താൻ കഴിയുമോ?

ഇനിയതാ കുടുംബ ബന്ധത്തിന്റെ മഹത്വം കാണിക്കുന്ന മറ്റൊരു ഘടകം കൂടി വാൽമീകി വരച്ചുകാണിക്കുന്നു അച്ഛന്റെ സത്യപരിപാലനത്തിനു വേണ്ടി ഞാൻ പതിനാലു വർഷം വനവാസത്തിനു പുറപ്പെടുകയാണെന്നും ,നീ എന്റെ അമ്മയെ പരിപാലിച്ച് ഇവിടെ കഴിഞ്ഞുകൂടണമെന്നും ശ്രീരാമൻ പത്നി സീതയെ അറിയിക്കുന്നു 'അപ്പോൾ സീത പ്രതിവചിക്കുന്നത് നോക്കുക " എങ്കിൽ വനത്തിലേക്ക് അങ്ങയുടെ മുമ്പേ നടക്കുന്നത് ഞാനായിരിക്കും' "കല്ലും മുള്ളും മൂർഖൻ പാമ്പും, കാട്ടുജന്തുക്കളും 'കാറ്റും പേമാരിയും നിറഞ്ഞതാണ് കാട് അവിടെ രാജകുമാരിയായ നീ" "കല്ലും മുള്ളും അവിടുത്തെ സവിധത്തിൽ പൂവും തളിരുമായിരിക്കും! ശ്രീരാമനില്ലാത്ത ഈ രാജധാനി സീത ക്ക് കാനനം തന്നെയായിരിക്കുമെന്ന് അങ്ങേക്കറിയില്ലേ?"
സീതയും രാമനോടൊപ്പം പതിനാലു വർഷം കാട്ടിൽ കഴിയുന്നു .

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിവാഹമോചനവും നടക്കുന്ന നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ഈ ദാമ്പത്യ കഥയുടെ പ്രസക്തി ഒന്ന് ഓർത്തുനോക്കുക പിതൃമാതൃ തുല്യരായ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയുടെയും സംരക്ഷണാർത്ഥം ., സഹോദരൻ ലക്ഷ്മണനും ആ വന്യജീവിതം സ്വയം ഏറ്റെടുക്കുന്നു ഈ വിവരങ്ങളൊന്നും അറിയാതെ സ്ഥലത്തില്ലാതിരുന്ന കൈകേയി പുത്രൻ ഭരതൻ, തിരിച്ചെത്തുമ്പോൾ ഈ ദു:ഖസത്യമറിഞ്ഞ് ത്തെട്ടിത്തെറിക്കയാണ് തനിക്ക് " രാജഭോഗങ്ങൾ "കൈവരിച്ചുതന്ന അമ്മയോട് നിന്റെ ഗർഭത്തിൽ ഞാൻ പിറന്നല്ലോ ദുഷ് ടേ" എന്ന് ശകാരം ചൊരിഞ്ഞു കൊണ്ടു് സിംഹാസനം ഉപേക്ഷിച്ച് ജ്യേഷ്ഠ നോടൊപ്പം ദു:ഖം പങ്കിടുന്നതിനു വേണ്ടി കാട്ടിലേക്കു പുറപ്പെടുന്ന ഭരതനും ഈ ഭാതൃ സ്നേഹവികാരങ്ങൾ എന്തുകൊണ്ടു് നമുക്ക് നഷ്ടപ്പെട്ടു" ഒരിഞ്ചു ഭൂമിക്കവേണ്ടിയോ, ഒരു വൃക്ഷത്തിനു വേണ്ടിയോ അതിർത്തി തർക്കം മൂലം വെട്ടും കൊലയും നടത്തി കോടതി കയറിയിറങ്ങുന്ന സഹോദരബന്ധങ്ങളല്ലെനാമിന്നു കാണുന്നത്!

പ്രാചീന കാലം മുതൽ രാമായണം കുടുംബങ്ങളിലെ നിത്യപാരായണപുണ്യ ഗ്രന്ഥമായിരുന്നു [ഭാരതത്തിന് ഈ പരിഗണന കിട്ടിയിട്ടില്ല]
ക്വുടുംബ ബന്ധങ്ങളെ കുറിച്ചുള്ള വിശുദ്ധമായ ആശയം ആവിഷ്ക്കരിച്ചിട്ടുള്ളതുകൊണ്ടല്ലേ വീടുകളിൽ മുത്തശ്ശിയെപ്പോലെ രാമായണവും ജീവിച്ചു പോന്നത് "ടാഗോർ പറഞ്ഞതുപോലെ കുടുംബ ബന്ധം എങ്ങനെയായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു രാമായണം" അല്ലാതെയുദ്ധം ചെയ്യാൻ പഠിപ്പിക്കയല്ല!


Facebook Comments

Comments

  1. JTG

    2020-07-23 12:46:43

    THE TOPIC OF THE EPICS IS ‘PURUSHARTHAS’.

  2. Sudhir Panikkaveetil

    2020-07-22 07:26:05

    സീതാരാമന്മാർ മാതൃക ദമ്പതികൾ അല്ല. നാട്ടിലുള്ള ഏതോ വിഴുപ്പലക്കുന്നവൻ പറയുന്നത് കേട്ട് ഗര്ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച രാമനെ മാതൃകയാക്കിയെങ്കിൽ ഭാര്യയെ വിട്ട് വിദേശത്ത് ജോലിചെയ്യുന്ന എല്ലാവരുടെയെയും ഭാര്യമാർ കാട്ടിൽ അലഞ്ഞെനെ . രാമൻ ചെയ്തതിനു വ്യാഖാനങ്ങൾ ഉണ്ടാകാം. പക്ഷെ ഒരു സാധാരണ വായനക്കാരന് ഇത്തരം ഗ്രന്തങ്ങൾ എന്ത് നൽകുന്നു എന്ന് പരിശോധിക്കുക. പട്ടാളത്തിൽ ജോലിയുള്ളവന്റെ ഭാര്യ (ഫാമിലിയെ കൊണ്ടുപോകാൻ കഴിയാത്തവർ) കൂടെ പോകണമെന്ന് നിർബന്ധം പിടിച്ചാൽ എന്തായിരിക്കും ഗതി. ചില കഥകൾ ഒരു കാലഘട്ടത്തിൽ മാത്രം ഒതുങ്ങുന്നു. പിന്നീട് വരുന്ന കാലം അതിനു പ്രസക്തിയില്ല. പിന്നെ അതിനു ദൈവീക പരിവേഷം കലർത്തി പാടി നടന്നു ആശ്വസിക്കാം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

View More