Image

കൊവിഡ് രോഗികള്‍ 1.31 കോടി; അമേരിക്കയിലും ഇന്ത്യയിലും ഏറ്റവും കൂടുതല്‍ രോഗികള്‍; ഇന്ത്യയില്‍ ഒമ്പത് ലക്ഷം കടന്നു

Published on 13 July, 2020
കൊവിഡ് രോഗികള്‍ 1.31 കോടി; അമേരിക്കയിലും ഇന്ത്യയിലും ഏറ്റവും കൂടുതല്‍ രോഗികള്‍; ഇന്ത്യയില്‍ ഒമ്പത് ലക്ഷം കടന്നു

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 13,160,656 ആയി. 573,460 പേര്‍ ഇതിനകം മരണമടഞ്ഞു. 7,663,981പേര്‍ രോഗമുക്തരായപ്പോള്‍ 4,923,215 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഒരു ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ രോഗികളായി. ഏറെയും അമേരിക്കയിലും ഇന്ത്യയിലുമാണ്. 2200 ഓളം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് െചയ്തതില്‍ 540 എണ്ണവും ഇന്ത്യയിലാണ്. 

അമേരിക്കയില്‍ 3,460,162 പേര്‍ (+46,167) രോഗികളായപ്പോള്‍ 138,050(+268) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 1,867,841 (+1,665) പേര്‍ രോഗികളായപ്പോള്‍ 72,234 (+83) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 907,645 (+28,179) പേര്‍ രോഗികളായപ്പോള്‍ 23,727 (+540) പേര്‍ മരണമടഞ്ഞു. 

റഷ്യയില്‍ 733,699 (+6,537) േപര്‍ രോഗികളായി. 11,439 (+104) പേര്‍ മരണമടഞ്ഞു. പെറുവില്‍ 326,326 പേര്‍ േരാഗികളായപ്പോള്‍ 11,870 പേര്‍ മരണമടഞ്ഞു. ചിലിയില്‍ 317,657 (+2,616) പേര്‍ രോഗികളായപ്പോള്‍ 7,024 (+45 ) മരണമടഞ്ഞു. സ്‌പെയിനില്‍ 303,033(+681) പേര്‍ രോഗികളായി. മരണം28,406(+1)ല്‍ എത്തി. 

രോഗികളുടെ എണ്ണത്തില്‍ എട്ടാമതുള്ള മെക്‌സിക്കോയില്‍ 299,750 (+4,482) പേര്‍ രോഗികളായി. 35,006 (+276) പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 290,133 (+530) പേര്‍ രോഗികളായി. 44,830 (+11) പേര്‍ മരണമടഞ്ഞു. ദക്ഷിണാരഫിക്കയില്‍ 276,242 പേര്‍ രോഗികളും 4,079 പേര്‍ മരണമടയുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക