Image

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിനിര്‍ഭരമായ ദുക്‌റാനതിരുനാള്‍

Published on 12 July, 2020
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിനിര്‍ഭരമായ ദുക്‌റാനതിരുനാള്‍
 ഫിലാഡല്‍ഫിയ: കൊവിഡ് 19 മഹാമാരിയുടെ ലോക്ഡൗണില്‍ വേറിട്ടൊരു രീതിയില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിêനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. ലോക്‌ഡൌണിന്റെ പശ്ച്ചാത്തലത്തില്‍ മുഴുവന്‍ ഇടവക ജനങ്ങള്‍ക്കും തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയില്‍ വന്ന് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ലൈവ് സ്ട്രീം ആയി സംപ്രേഷണം ചെയ്ത തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഇടവകജനങ്ങളും വിദൂരതയില്‍ ഇരുന്ന് മറ്റു ബന്ധുജനങ്ങളും അഭ്യുദയകാംക്ഷികളും തല്‍സമയം പങ്കെടുത്തു.

ജൂണ്‍ 21 ഞായറാഴ്ച്ച ദിവ്യബലിമദ്ധ്യേ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ തിരുനാള്‍കൊടി ഉയര്‍ത്തി 12 ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.  ജൂണ്‍ 21 മുതല്‍ ജൂലൈ 2 വരെ എല്ലാദിവസവും വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് 12 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ നൊവേനപ്രാര്‍ത്ഥനയും ലദീഞ്ഞും നടന്നു.

ജുലൈ 3 ദുക്‌റാന തിêനാള്‍ ദിനമായ വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ സീറോമലബാര്‍പള്ളി വികാരി റവ. ഫാ. വില്‍സണ്‍ ആന്റണി കണ്ടങ്കേരി മുഖ്യകാര്‍മ്മികനായി ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം.

ജുലൈ 4 ശനിയാഴ്ച്ച വൈæന്നേരം 4:30 നു റവ. ഫാ. ഷാജു കാഞ്ഞിരമ്പാറയില്‍ എം. എസ്. എഫ്. എസ് മുഖ്യകാര്‍മ്മികനായി ആഘോഷമായ ദിവ്യബലിയും, തിരുനാള്‍ സന്ദേശവും.

പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 5 ഞായറാഴ്ച്ച 10 മണിക്ക് ഫിലാഡല്‍ഫിയാ ആര്‍ച്ചുബിഷപ് അഭിവന്ദ്യ നെല്‍സണ്‍ പെരെസ് ആയിരുന്നു തിരുനാള്‍ കുര്‍ബാനയുടെ മുഖ്യകാര്‍മ്മികന്‍.

ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റശേഷം പ്രത്യേക ക്ഷണം സ്വീകരിച്ച് ആദ്യമായി സീറോമലബാര്‍ പള്ളിയിലെത്തിയ അഭിവന്ദ്യ നെല്‍സണ്‍ പെരെസ് തിêമേനിയെ ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ ജോര്‍ജ് വി. ജോര്‍ജ്, പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍, ബിനു പോള്‍ എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ആര്‍ച്ചുബിഷപ്പിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ലത്തീന്‍ കുര്‍ബാനയില്‍ ആള്‍ക്കൂട്ട നിയന്ത്രണം കണക്കിലെടുത്ത് 200 ല്‍ പരം ഇടവക ജനങ്ങള്‍ പങ്കെടുത്തു.

മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 6 തിങ്കളാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ കൊടിയിറയിറക്കിയതോടെ തിരുനാളാഘോഷങ്ങള്‍ç തിരശീലവീണു.


ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിനിര്‍ഭരമായ ദുക്‌റാനതിരുനാള്‍ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിനിര്‍ഭരമായ ദുക്‌റാനതിരുനാള്‍ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിനിര്‍ഭരമായ ദുക്‌റാനതിരുനാള്‍ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിനിര്‍ഭരമായ ദുക്‌റാനതിരുനാള്‍ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിനിര്‍ഭരമായ ദുക്‌റാനതിരുനാള്‍ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിനിര്‍ഭരമായ ദുക്‌റാനതിരുനാള്‍
Join WhatsApp News
When you going to stop 2020-07-12 13:12:00
ചാകാൻ കിടന്നാലും ഇവറ്റകൾ(ഡൈബം) തിരിഞ്ഞുനൊക്കില്ലന്നറിഞ്ഞിട്ടും....എന്തിന്.. എന്തിനുവേണ്ടിട്ട്....?മതത്തെ ചൊല്ലിയുള്ള പ്രഹസനങ്ങൾ ഇനിയും നിർത്തിക്കൂടെ? കൊറോണ കാലം;ലോകം നശിച്ചു നാറാണത്തുക്കല്ലാലായ്.... ഇനിയെങ്കിലും ചിന്തിക്കു !!! തലയിലെ ചെളി ഇളക്കി നോക്കു !!!!
Anuoop Thomas 2020-07-12 13:20:01
കോവിഡ് ഏറ്റവും കൂടുതൽ ഉപദ്രവം ചെയ്തത് കേരളകത്തോലിക്കാ സഭക്കാണെന്നു തോന്നുന്നു. അച്ചന്മാർക്ക് ചെയ്യാൻ അറിയാവുന്ന ഒരു പണിയുമില്ല - വെളുപ്പിനേയുള്ള കുർബ്ബാനയും മഠത്തിൽ നിന്നുള്ള കാപ്പിവരവും നിന്നു. മാനന്തവാടി മെത്രാന്റെ ഇന്റർനെറ്റ് മിഷൻ സൈറ്റിൽ കയറാൻ പോലും അറിയാതിരുന്ന അച്ചന്മാരിപ്പോൾ ഗൂഗിൾ മീറ്റ് നടത്താൻ വരെ പഠിച്ചു. ഓരോ വാർഡിലും ഓരോ വാട്സാപ്പ് ഗ്രൂപ്പാണ്. പള്ളിക്കാര്യങ്ങൾ മാത്രമല്ല, പൊതുക്കാര്യങ്ങളും ഇതിൽ വരുന്നുണ്ട്. പലരും അക്കാരണത്താൽ ഗ്രൂപ്പ് വിട്ടു പോകുന്നുമുണ്ട്. അങ്ങിനെ ഒരു കാലത്ത് നിരന്നു നിന്ന് 'കടക്കു പുറത്തെ'ന്ന് പറഞ്ഞ വാട്സാപ്പും ഫെയിസ്ബുക്കുമൊക്കെ അകത്തായി. ഓൺലൈൻ കുർബ്ബാന വേണ്ടന്നു പറഞ്ഞവർ, ടിവിക്കു ചുറ്റും തിരിയും ചെണ്ടുകളും വെക്കണമെന്നും കുർബ്ബാന വരുമ്പോൾ തിരികൾ കത്തിക്കണമെന്നും പറഞ്ഞവർ, ഓൺ ലൈൻ കുർബ്ബാന കാണരുതെന്നായി. എന്തെല്ലാം വിപുലമായ ക്രമീകരണങ്ങളാണ് പള്ളി തുറന്നപ്പോൾ ചെയ്തതെന്നറിയാണോ? പ്രത്യേകം അഡ്മിറ്റ് കാർഡുകൾ, തിരക്ക് നിയന്ത്രിക്കാൻ റപ്പായേൽ സേനാംഗങ്ങൾ.....! എല്ലാം പവനായി ശവമായെന്നു പറഞ്ഞ പോലെയായി. ആദ്യമൊക്കെ പള്ളികൾ തുറന്നപ്പോഴേ ഒരു തിരക്കുണ്ടായിരുന്നു. ഇപ്പോൾ പ്രസിദ്ധമായ യൂറ്റ്യുബ് കുർബാനകൾ കാണുന്നത് 4 ഉം 5 ഉം ആളുകൾ. ഭരണങ്ങാനത്തെ ഒരു കണക്ക് ഈയിടെ കേട്ടു - 10000 ത്തോളം അംഗങ്ങളും 2000 ത്തോളം കുടുംബങ്ങളുമുള്ള ഈ ഇടവകയിൽ 10 കുർബ്ബാന വെച്ചിട്ട് വന്നത് 100 ഓ 110 ഓ പേർ - അതും ആയിരം പേരെ പ്രതീക്ഷിച്ചിടത്ത്. ഒരിടത്തും പിടിക്കാതെ നിൽക്കാനും നടക്കാനും പഠിച്ച കുട്ടികളെപ്പോലെയുണ്ട്, വിശ്വാസികൾ. ഇനി അവർ മുട്ടേൽ നീന്തുമെന്ന് പറയാനാവില്ല. ഓരോ ഇടവകയിലും അച്ചനു സുഖമാണോന്നന്വേഷിച്ചവർ കാശു കിട്ടാനുള്ളവർ മാത്രം. അങ്ങനെയൊരാൾ ചത്താലും ഇരുന്നാലും എനിക്കെന്തെന്നു ചിന്തിക്കുന്ന അനേകരിവിടെ ഉണ്ടായി - അതാണ്, ഇത്രയും കാലം കൊണ്ട് എല്ലാവരും കൂടി കൊയ്തെടുത്തത്! ഓൺലൈനിൽ കുർബ്ബാന നടന്നാൽ നേട്ടം ശാലോമിനാണെന്ന സത്യം ഒരിടത്ത്, ഓൺലൈനിൽ ഇവരു കുർബ്ബാന നടത്തിയാൽ കാണാനാളില്ലെന്ന സത്യം മറ്റൊരിടത്ത്! തലശ്ശേരിയിൽ നിന്നും ബിഷപ്പ് മാനനഷ്ടക്കേസ് കൊടുത്തെന്നും അതിപ്പോൾ പാരയായെന്നും പാംപ്ലാനിയിലെ ഒരു ചേട്ടനോട് ഞാൻ പറഞ്ഞു പോയി. അദ്ദേഹം എടുത്ത വായിലെ പറഞ്ഞത് ഞങ്ങളുടെ വീട്ടിന്റെ ഗേറ്റിൽ ഇപ്പോൾ എഴുതിയിരിക്കുന്നത് പാംപ്ലാനിയിൽ എന്നല്ലെന്നാണ്. പണ്ടിതു പോലെ അറക്കലെ ഒരു സ്നേഹിതനെ ഒരന്യദേശത്തു വെച്ച് പരിചയപ്പെട്ടു. എന്തു ചെയ്‌താലും അദ്ദേഹം വീട്ടുപേര് പറയുമായിരുന്നില്ല. ഇതാണ് ഒരു മെത്രാനുണ്ടായാലത്തെ ഗുണം. പണ്ട് പലരും പറയുമായിരുന്നു, മെത്രാന്റെ ഇന്നാരാണെന്ന്. ഇപ്പം അതാരും പറയുന്നില്ല! വീട്ടുപേരിതായതിന്റെ പേരിൽ കല്യാണം വേണ്ടെന്നു വെച്ചെന്നു പറഞ്ഞവരെയും ഞാൻ കണ്ടിട്ടുണ്ട്. പാർട്ടികൾ വിശ്വാസികൾ തന്നെ! ഇന്നിതാ കൂദാശ ഒരിടത്തു കിടക്കുന്നു, കൊറോണാ വേറൊരിടത്തും. വൈദികർ കൊറോണാ വന്നു മരിക്കുന്നു, കന്യസ്ത്രിയെ ദഹിപ്പിക്കുന്നു...... കടന്നു പോയവരോട് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അവരെ സ്മരിച്ചുകൊണ്ട് എന്തെങ്കിലും നല്ല കാര്യം ചെയ്യുകയെന്നതാണ്. ഒരു ചാത്തം വെക്കുന്ന കാശ് ആ ജിജോ കുര്യനച്ചന്റെ കൈയ്യിൽ കൊടുത്താൽ, കീറിത്തയ്ച്ച പടുതാക്കു കീഴെ നിന്ന് ഒരു വീട്ടുകാർ കൂടി ഓടിട്ട വീട്ടിലേക്ക് കയറും! ഈ കായലിൽ നിന്ന് കത്തോലിക്കാ സഭ കരകയറണമെങ്കിൽ, പാഷണ്ഡകുരിശ് താഴെയിറക്കേണ്ടി വരും! സി. ലൂസിയുടെ ആശ്രമത്തിന്റെ ഗെയ്റ്റിനടുത്ത് ഒരു ബോർഡുണ്ടായിരുന്നു - അനുവാദം കൂടാതെ ആരും അകത്തു പ്രവേശിക്കരുത്. ഇന്ന് മുതൽ പോലീസ് സംരക്ഷണയിൽ നഗരത്തിൽ കൂടെ മുഖ്യമന്ത്രി നടക്കുന്നതുപോലെ സി. ലൂസി നടക്കും. സി. ലൂസിക്ക് കാപ്പിയുണ്ടാകാൻ മടിച്ചവർ പോലീസുകാർക്ക് കഞ്ഞിയും വെക്കേണ്ടി വരുന്നു. എന്റെ പേടി അതൊന്നുമല്ല - രാവിലത്തെ കുർബ്ബാന കാണണ്ടെയെന്ന് ഏതെങ്കിലും പോലീസുകാരൻ ആരോടെങ്കിലും ചോദിക്കുമോയെന്നാ? എത്രനേരമാ ഒന്നും മിണ്ടാതെ കാവലിരിക്കുന്നത്? എല്ലാം മറന്നാലും ഈ ചെറിയ ഉപകാരത്തിന് ഫാ. കുമാരനോട് നന്ദി പറയാതിരിക്കരുത്! ലോകത്ത് പോലീസ് സംരക്ഷണമുള്ള ഏക കന്യാസ്ത്രി സി. ലൂസിയാണെന്നുള്ള വിചാരം ഉണ്ടായിരിക്കണം. പള്ളിയുള്ളിടത്തെല്ലാം കുറെ ഉപദേശികളും കാണും - ഞാൻ മുൻ ഖലിഫായാ, എന്റപ്പനാ സൂയസ് കനാൽ വെട്ടിയത്, എനിക്കവിടെ നല്ല പിടിയാ, എന്നിങ്ങനെ അവകാശ വാദങ്ങളുമായി. ഇന്നു കത്തോലിക്കാ സഭക്ക് പറ്റിയ മണ്ടത്തരങ്ങൾക്കെല്ലാം ഈ സൈസുകളാണ് കാരണമായിരിക്കുന്നത്. എന്തിനാ ഇത്ര നെട്ടോട്ടം? അത്മായനെന്നല്ല ആർക്കും, ഞാൻ നീതിയെ നടത്തിക്കൊടുക്കൂവെന്ന് വാശിയെടുത്തു നോക്കിക്കേ? ഗാന്ധിജി പറഞ്ഞതുപോലെ എന്ത് തീരുമാനിച്ചാലും അപരനുപകാരമാവട്ടെയെന്ന് തീരുമാനിച്ചു നോക്കിക്കേ? പള്ളിയിൽ ആള് വരുമൊന്ന് അപ്പോൾ കാണാം!
ചെളിക്കുണ്ടിൽ നിന്ന് ഒരു മതഭ്രാന്തൻ 2020-07-12 13:57:54
തലയിലെ ചെളി ഇളക്കി നോക്കി ചേട്ടാ അതിന്റെ അടിയിൽ മുഴുവൻ ചേറാണ് . കട്ടപിടിച്ച ചേർ ഇപ്പോൾ കാലും കയ്യും അതിൽ പൂണ്ടുപോയി ഇനി രക്ഷയുണ്ടെന്ന് തോന്നുന്നില്ല . ഇപ്പോൾ ഓൺ ലൈനിൽ ഇരുന്നുകൊണ്ട് കുർബ്ബാന കാണണം . എന്നെ ആരെങ്കിലും ഈ ചേറ്റു കുണ്ടിൽ നിന്നും രക്ഷിക്കുമോ---പ്ളീസ്. എനിക്ക് നിങ്ങളെപോലെ സ്വതന്ത്രമായി ജീവിക്കണം എന്നുണ്ട് പി;പ്ലീസ് . ആൻഡ്രൂസ് അന്തപ്പാ ആരെങ്കിലും ആ കയ്യ് ഒന്ന് നീട്ടി തരുമോ പ്ലീസ്
Rosamma Chacko- Catholic 2020-07-12 15:41:02
കത്തോലിക്കർക്ക് കൊറോണ പിടിക്കില്ല. അൽഭുതങ്ങൾ നടന്നു എന്ന് അവകാശപ്പെടുന്ന സഭയിൽ ഇന്ന് ആൾ ഭൂതങ്ങൾ ആണ് കൂടുതൽ. ഇവർക്ക് അൽഭുതങ്ങൾ കാണിക്കാൻ കഴിയും. കമ്പി വല കൊണ്ട് മൂടിയ കിണറ്റിൽ ഒരു കമ്പി പോലും പൊട്ടാതെ സ്ത്രികളെ കിണറ്റിൽ ഇടാൻ അവർക്കു സാധിക്കും. കത്തോലിക്കരെ ഒരുചുക്കും ചെയുവാന്‍ കൊരോനക്ക് പറ്റില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക