-->

VARTHA

യുഎഇയിലെ സമ്പന്നരിലേക്കും അന്വേഷണം നീളുന്നു

Published

on

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പാര്‍സലിന്റെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവം കോളിളക്കം സൃഷ്ടിക്കുന്‌പോള്‍ വിവാദത്തില്‍നിന്നു തലയൂരാന്‍ യുഎഇയിലെ മലയാളി പ്രമുഖര്‍ കൊണ്ടുപിടിച്ച ശ്രമത്തില്‍. സ്വപ്‌നയെ വല്ലപ്പോഴും മാത്രമാണ് കണ്ടിട്ടുള്ളതെന്നും മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും പരിചയക്കാരെ ബോധ്യപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളും ദുബായിയില്‍ സജീവ ചര്‍ച്ചയായി.സ്വപ്‌നയുടെ പിറകെ സര്‍ക്കാരിന്റെ ഔദ്യോഗിക പദവിയുടെ പിന്‍ബലത്തില്‍ പാഞ്ഞിരുന്നവരും വിലസിയവരും ഇപ്പോള്‍ മാളത്തിലൊളിക്കുന്ന കാഴ്ചയാണ് ദുബായിയിലുള്ളത്.

മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ സന്തത സഹചാരികളില്‍നിന്നു ദുബായ് ഷേക് സാഹിദ് റോഡിലെ പ്രമുഖ ഗ്രൂപ്പിലെ വിദേശ വനിതയും ഇപ്പോള്‍ നോട്ടപ്പുള്ളിയാണ്. കേരളത്തില്‍നിന്നെത്തുന്ന ഉന്നതര്‍ക്കു ഡെസെര്‍ട്ട് സഫാരിയും ബെല്ലി ഡാന്‍സും ഉള്‍പ്പെടെയുള്ള ആഡംബര സൗകര്യങ്ങളൊരുക്കിയിരുന്നവര്‍ക്കാണ് സംഭവത്തിന്റെ ഗൗരവം വിശദീകരിച്ചു കൊണ്ട് ആരോടും സംവദിക്കരുതെന്ന നിര്‍ദ്ദേശമെത്തിയിട്ടുളളത്.

ഉന്നതര്‍ നടത്തിയ ഡെസര്‍ട്ട് സഫാരിക്കിടയില്‍ ഹമ്മര്‍ ആഡബര കര്‍ അപകടത്തില്‍പെട്ടതും ഉന്നതരെ അതിസാഹസികമായി രക്ഷിച്ചതുള്‍പ്പെടെയുള്ള കഥകള്‍ ഇപ്പോള്‍ ദുബായിയിലെ മലയാളികള്‍ക്കിടയില്‍ പാട്ടാണ്.മദ്യ ലഹരിയിലും ഹുക്ക വലിച്ചും മിസരി പെണ്‍കുട്ടികളോടൊപ്പം ആടിത്തിമിര്‍ത്ത പ്രമുഖര്‍ക്ക് ഇതു സംബന്ധിച്ച ചിത്രങ്ങളോ മറ്റോ പുറത്തുവരുമോയെന്ന ആശങ്ക വേറെ.

സ്വപ്‌നയെപ്പോലുള്ളവരെ ചുറ്റിപ്പറ്റി കാര്യങ്ങളുടെ നടത്തിപ്പ് നീങ്ങുന്‌പോള്‍ നോര്‍ക്ക എന്ന പ്രവാസികളുടെ രക്ഷയ്ക്കുള്ള സംവിധാനം പലപ്പോഴും നോക്കുകുത്തിയായി മാറി. സ്വപ്‌നയുമായുള്ള സൗഹൃദം മുതല്‍ക്കൂട്ടായി കണ്ട് മേനിനടിച്ചവരും കോണ്‍സുലേറ്റില്‍ സ്വപ്‌ന വഴിയുള്ള തങ്ങളുടെ സ്വാധീനത്തെക്കുറിച്ചു വീമ്പിളക്കിയവരും ഇപ്പോള്‍ വെട്ടിയായിട്ടുണ്ട്. രാഷ്ട്രീയത്തെ ബിസിനസ് താത്പര്യങ്ങള്‍ക്കു വേണ്ടി കൊണ്ടു നടക്കുന്നവരാണ് സംഭവത്തില്‍ ശരിക്കും ആപ്പിലായിരിക്കുന്നത്.

നോര്‍ക്കയുമായി ബന്ധപ്പെട്ടു വര്‍ഷങ്ങളായി ദുബായിയില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സാമൂഹ്യപ്രവര്‍ത്തകരെ ഒഴിവാക്കികൊണ്ട് സന്പത്തും ബിസിനസും മാനദണ്ഡമാക്കി ചിലരുടെ താത്പര്യക്കാരെ മുന്നില്‍നിര്‍ത്തുന്നതാണ് ഇന്നത്തെ ഗതികേടിനു കാരണം.

കേരളസഭയും ദുബായിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ യോഗങ്ങളുമെല്ലാം സമ്പന്നര്‍ക്കു മാത്രമാണ് ഗുണം ചെയ്തത്. കേരള സഭയിലേക്കു തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ മാത്രം ദുബായിയില്‍നിന്ന് എത്തിക്കാനും സര്‍ക്കാര്‍ ചെലവില്‍ അവര്‍ക്കു കേരളത്തില്‍ പഞ്ചനക്ഷത്ര സൗകര്യം ഒരുക്കാനും ദുബായിയിലെ ഈ കോക്കസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാധാരണക്കാരായ പ്രവാസികള്‍ക്കു വേണ്ടി ശബ്ദിക്കേണ്ടവര്‍ ഇതുവരെ ഓടിയതു സ്വപ്‌നയെപ്പോലുള്ളവരുടെ പിന്നാലെയായിരുന്നുവെന്ന് ഇപ്പോള്‍ വെളിച്ചത്തുവരുന്നു.

ആദരവോടെ കണ്ടിരുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോലും യുഎഇ ലെത്തിയാല്‍ സന്പന്നരുടെയും ഇത്തരം നടത്തിപ്പുകാരുടെയും കസ്റ്റഡിയിലാണെന്നു സാധാരണക്കാര്‍ പറയുന്നു. സ്വകാര്യതയുടെ പേരു പറഞ്ഞു കോക്കസ് ഇവരെ സാധാരണക്കാരില്‍നിന്ന് അകറ്റി നിര്‍ത്തുകയാണു പതിവെന്നും പ്രവാസികള്‍ കുറ്റപ്പെടുത്തുന്നു.

സ്വര്‍ണക്കടത്ത് കേസിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടാകാമെന്ന് എന്‍ഐഎ.


തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടാകാമെന്ന് എന്‍ഐഎ. കള്ളക്കടത്ത് സ്വര്‍ണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്ന് പരിശോധിക്കും. കേസില്‍ സ്വപ്ന സുരേഷിനെ എന്‍ഐഎ പ്രതി ചേര്‍ത്തു. കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്ന. സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച എഫ്‌ഐആറില്‍ ഗുരുതരമായ പരാമര്‍ശങ്ങളാണ് ഉള്ളത്. കേസില്‍ പി.എസ്. സരിത്ത്, സ്വപ്ന പ്രഭ സുരേഷ്, ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.

സ്വര്‍ണക്കടത്ത് കേസിന് ദേശീയഅന്താരാഷ്ട്ര ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. യുഎപിഎ നിയമത്തിലെ 15ആം വകുപ്പ് പ്രകാരം സ്വര്‍ണക്കടത്തിനെ ഭീകരപ്രവര്‍ത്തനമായി കണക്കാക്കും. വിദേശത്ത് നിന്നും വലിയ തോതില്‍ സ്വര്‍ണമെത്തിച്ചത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും എഫ്‌ഐആറില്‍ പറയുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ ഒളിവിലുള്ള പ്രതികളെ പിടികൂടുകയാകും ആദ്യ നടപടി. വിദേശത്തുള്ള ഫാസില്‍ ഫരീദിനെ ഡീപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കും. എന്‍ഐഎക്ക് മുന്നില്‍ അധികനാള്‍ സ്വപ്നയും സന്ദീപും ഒളിവിലിരിക്കാന്‍ തരമില്ല. ചൊവ്വാഴ്ചയ്ക്കകം അറസ്റ്റുണ്ടായില്ലെങ്കില്‍ കീഴടങ്ങല്‍ ഉറപ്പിക്കാം. നേരത്തെ കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു. പല ഉദ്യോഗസ്ഥരുടെയും ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നുണ്ട്.

Facebook Comments

Comments

 1. josecheripuram

  2020-07-10 20:46:40

  If I joined some F----king political party in Kerala,instead of coming to America,working my ass off,For thirty years,I will be well off.

 2. josecheripuram

  2020-07-10 20:04:16

  Then what Zacharia said is right"When Communist party was banned in Travancore .The leaders went in to hiding in "Pulan.parayans houses.They have Children with them.In Congress we have lots of illegal Children.Then what's Politics?The Group of Bastards?

 3. josecheripuram

  2020-07-10 18:37:07

  You,Who says we brought communist government down,You who says we fought "Punnapra Vylar samaram".Drooling around Sarita&Swapna.Are you not ashamed?I am ashamed.I will not comment any more because my "Tholicatty"is not that of yours>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആചാരങ്ങളില്‍ മാറ്റം വരണം; വിവാഹശേഷം വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കട്ടെ - പി.കെ ശ്രീമതി

ടി.പി.ആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം

ഫൈസര്‍ വാക്സിന് ഇന്ത്യയില്‍ അനുമതി ഉടന്‍

ഡെല്‍റ്റ പ്ലസ് അതീവ അപകടകാരി; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

കോവിഡ് രോഗിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ അയല്‍ക്കാര്‍; വീട്ടിലേക്കുള്ള റോഡ് അടച്ചുകെട്ടി

സ്വര്‍ണക്കടത്ത്; കസ്റ്റംസിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്; അന്വേഷണം മുന്നോട്ടുപോകുകയാണ്: വി.മുരളീധരന്‍

ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചത് പെറ്റമ്മതന്നെ; സംഭവം ഫേസ്ബുക്ക് കാമുകന്റെ നിര്‍ദ്ദേശപ്രകാരം; പിടികൂടിയത് ഡിഎന്‍എ ടെസ്റ്റിലൂടെ

കേരളത്തില്‍ കോളേജുകള്‍ തുറക്കുന്നു, മെഡിക്കല്‍ ക്ലാസുകള്‍ ജൂലൈ 1 മുതല്‍

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്, 141 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72

കോവിഡ് ഭീതി ഒഴിഞ്ഞ് ഇറ്റലി; രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

പണം തിരിച്ചടച്ച് വിലാസിനി തടിയൂരി, രാജപ്പന്‍ കേസ് പിന്‍വലിക്കുന്നു

ഡെല്‍റ്റ വകഭേദം 80 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

മലയാളി നഴ്സിനെ മക്കയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി

സ്​ത്രീധന പീഡന മരണങ്ങള്‍ ഗൗരവമായി കണ്ട്​ കര്‍ശന നടപടിയെടുക്കുമെന്ന്​ മുഖ്യമ​ന്ത്രി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നത് വിജിലന്‍സ് അന്വേഷണത്തിന് കീഴില്‍ കൊണ്ട് വരണം; കെ സുധാകരന്‍

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഒരാഴ്ച കൂടി തുടരും; ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായി

വെങ്ങാനൂരിലും യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഭര്‍ത്താവ് പിടിയില്‍

വിസ്മയയുടെ മരണം: കിരണ്‍കുമാറിനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

ക​ര്‍​ണാ​ട​ക സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു

കാനം രാജേന്ദ്രന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബീഫ് ഒഴിവാക്കിയതടക്കം രണ്ട് വിവാദ ഉത്തരവുകള്‍ക്ക് സ്റ്റേ; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

ആലപ്പുഴയി‍‍ല്‍​ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഞായറാഴ്ചരാത്രി വീട്ടില്‍ പോകണമെന്ന് പറഞ്ഞു വഴക്കുണ്ടാക്കി, നേരംപുലരട്ടെ എന്ന് പറഞ്ഞു: കിരണിന്റെ മൊഴി

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ ധവളപത്രം പുറത്തിറക്കി കോണ്‍ഗ്രസ്

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വിദഗ്‌ദ്ധര്‍

യോഗയുടെ ജന്മസ്ഥലം ഇന്ത്യയല്ല, തന്റെ രാജ്യം: വീണ്ടും വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി

ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മിസോറം മന്ത്രി

സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കണമെന്ന് യുജിസി നിര്‍ദ്ദേശം

സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയില്‍ നാലുവയസ്സുകാരനില്‍ ഡെല്‍റ്റ പ്ലസ് കണ്ടെത്തി

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

View More