-->

America

അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: എം ഡി എഫ്

മൊയ്തീന്‍ പുത്തന്‍ചിറ

Published

on

മലപ്പുറം: നിര്‍ത്തി വെച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കണമെന്നതടക്കമുള്ള നിരവധി പ്രവാസി വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) തുടങ്ങുന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിര്‍വ്വഹിച്ചു. കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ന് കാലത്തു എം പിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ അവകാശ പ്രഖ്യാപന പത്രിക എം.ഡി.എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ യുഎ. നസീര്‍ കുഞ്ഞാലിക്കുട്ടി എം. പിക്ക് കൈമാറി.

1. നാട്ടില്‍ കുടുങ്ങിപ്പോയ കുട്ടികളെ അവരുടെ അമ്മമാരുടെ അടുത്ത് എത്തിക്കുക.

2. വിദേശ രാജ്യങ്ങളിലെക്ക് വിമാന സര്‍വ്വീസ് സാധാരണ ഗതിയില്‍ ഉടന്‍ പുനരാരംഭിക്കുക.

3 .മഹാമാരി കാലത്ത് പ്രവാസികളുടെ അത്താണിയായ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക.

4. വന്ദേ ഭാരത് മിഷന്‍ സൗദി അറേബ്യയിലെ പ്രവാസി യാത്രക്കാരോട് കാണിച്ച വിവേചനം അവസാനിപ്പിക്കുന്നതിന് ഇടപെടുക.

5. ജോലി നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികള്‍ക്ക് അടിയന്തിര പാക്കേജ് പ്രഖ്യാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുക.

6. വിദേശത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ ആശ്രിതര്‍ക്ക് അടിയന്തിര സഹായവും തൊഴിലും ഉറപ്പ് വരുത്തുന്നതിനായി അടിയന്തിരമായി മുഖ്യമന്ത്രിയുമായി സംസാരിക്കുക.

എന്നീ ആവശ്യങ്ങളാണ് എം ഡി എഫ് എം.പിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ ആവശ്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തി അനുവദിച്ചു കിട്ടുവാന്‍ തന്നില്‍ അര്‍പ്പിതമായ സകല അധികാരവും ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

എം ഡി എഫ് പ്രസിഡന്റ് എസ്.എ. അബൂബക്കര്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ എടക്കുനി, ട്രഷറര്‍ വി.പി. സന്തോഷ്, സെകട്ടറി ഒ.കെ. മന്‍സൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ന്യു യോർക്ക് സിറ്റി മേയറെ തെരെഞ്ഞെടുക്കുമ്പോൾ (അമേരിക്കൻ തരികിട 171)

ഗുണ്ടായിസം പറയാനോ കെ. പി. സി. സി. പ്രസിഡണ്ടാക്കിയത്? (സാം നിലമ്പള്ളില്‍)

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

സുധാകരന്റെ സ്ഥാനം  സിമ്പിളാണ്, ബട്ട്‌ പവർ ഫുൾ (ജോയ് ഇട്ടൻ)

വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സമ്മേളനം വർണാഭമായി 

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ സമൂഹത്തിനു സ്വപ്നസാഫല്യം

ആല്‍ബര്‍ട്ട് സക്കറിയ (62) ഡിട്രോയിറ്റില്‍ അന്തരിച്ചു

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

സന്തോഷ് എ. തോമസ്, 63, റോക്ക് ലാൻഡിൽ അന്തരിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

നയാഗ്ര മലയാളി സമാജത്തിന്റെ ലൈറ്റിംഗ് കളറിംഗ് മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി (രാജു തരകന്‍)

കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്

യു.എസ്.-കാനഡ-യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു

ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍.

മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവവിവരണം

ബൈഡന്റെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കണമെന്ന്

മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി – ഫൊക്കാനയും ഫോമയും പ്രാദേശിക സംഘടനകളുമായി സഹകരിക്കുവാൻ തീരുമാനം

കോവിഡിനെതിരെ  ഗുളിക വികസിപ്പിക്കാൻ  3 ബില്യൺ  മുടക്കും 

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഗോള്‍ഡന്‍ ജൂബിലി സമാരംഭവും ആഘോഷിച്ചു

ജനോഷിനും പുത്രൻ ഡാനിയലിനും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

കമല ഹാരിസ് വിജയിക്കുമോ? (ഏബ്രഹാം തോമസ്)

ടെക്‌സസ്സില്‍ ഹാന്‍ഡ്ഗണ്‍ യഥേഷ്ടം കൊണ്ടു നടക്കാം; ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു.

ഡോ. ജേക്കബ് തോമസിന്റെ സഹോദരി റിത്ത ഡേവിഡ്, 77, അന്തരിച്ചു

തോമസ് പി. ജോണി, 81, ടെക്‌സസില്‍ അന്തരിച്ചു

ലെസ്ലിൻ വിൽ‌സൺ (28) ന്യൂ യോർക്കിൽ അന്തരിച്ചു 

ലീലാമ്മ ജോസഫ്, 77, നിര്യാതയായി

ബൈഡന്‍-ഹാരിസ് ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

View More