-->

Gulf

റിയാദ് കെ എം സി സി സുരക്ഷാ പദ്ധതി: അരക്കോടിയുടെ ധന സഹായം കൈമാറി

Published

onറിയാദ് : കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണമടഞ്ഞ അഞ്ചു പേരുടെ കുടുംബങ്ങള്‍ക്കുള്ള പദ്ധതി വിഹിതമായ 50 ലക്ഷം രൂപയുടെ ചെക്ക് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മൊയ്തീന്‍കോയ കല്ലമ്പാറ കൈമാറി.

പ്രവാസ ജീവിതത്തിനിടയില്‍ പൊലിഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഈ സഹായം അവരുടെ കുടുംബത്തിന് ഏറെ ആശ്വാസം പകരുന്നതാണെന്നും സേവന രംഗത്ത് ഇനിയും ശ്ലാഖനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെഎംസിസിക്ക് കഴിയട്ടെയെന്നും തങ്ങള്‍ പറഞ്ഞു. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം വിജയിപ്പിക്കണമെന്ന് തങ്ങള്‍ ആഹ്വനം ചെയ്തു.

അഞ്ച് കുടുംബങ്ങള്‍ക്കായി10 ലക്ഷം രൂപ വീതമാണ് പദ്ധതി വഴി നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. അടുത്ത വര്‍ഷം കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് പദ്ധതി വിപുലപ്പെടുത്തുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ ചടങ്ങില്‍ അറിയിച്ചു.

മുസ് ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ രംഗത്ത് വേറിട്ട അനുഭവമാണ് റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയെന്ന് പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. കെഎംസിസി സേവനം നിലക്കാത്ത പ്രവാഹമാണെന്ന് സയിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

ദേശിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ്, എം.കെ. മുനീര്‍, കെഎംസിസി സൗദി നാഷണല്‍ പ്രസഡന്റ് കെ.പി മുഹമ്മദ് കുട്ടി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ യു.പി. മുസ്തഫ, ശിഹാബ് പള്ളിക്കര, ഹാരിസ് തലാപ്പില്‍, എ.കെ. ബാവ താനൂര്‍, കുന്നുമ്മല്‍ കോയ, സമദ് പെരുമുഖം, നൗഫല്‍ തിരൂര്‍, നാസര്‍ തങ്ങള്‍, ബഷീര്‍ ചേറ്റുവ, ഷംസു തിരൂര്‍, കെ.ടി. ഹുസൈന്‍ മക്കരപറമ്പ്, അസിസ് കട്ടിലശേരി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെയും സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാളിന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

സൗദിയില്‍ മോസ്‌കുകളിലെ ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറച്ചു

വിസ്മയ കുവൈറ്റ് മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യോല്‍പന്നങ്ങളും വിതരണം ചെയ്തു

ദുബായിലേക്ക് വരാം; പക്ഷെ നിരവധി സംശയങ്ങളുമായി പ്രവാസികള്‍

ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ഇന്ദുലേഖ സുരേഷ് ചുമതലയേറ്റു

എക്സ്പ്ലോർ-ചേന്ദമംഗല്ലൂർ പ്രവാസി ആഗോള കൂട്ടായ്മക്ക് തുടക്കമായി 

എസ്എംസിഎ കുവൈറ്റ് ബാലദീപ്തിക്ക് പുതിയ ഭാരവാഹികള്‍

കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റേയും ദിനം: സിബി ജോര്‍ജ്

പുതിയ തൊഴില്‍ വീസ: തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം

വിദേശികള്‍ക്കുള്ള യാത്ര നിരോധനം നീക്കി കുവൈറ്റ്; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതി

കൊല്ലം പ്രവാസി അസോസിയേഷൻ ഓപ്പൺ ഹൗസുകൾക്ക് തുടക്കമായി

ഇന്ത്യയുടെ അത്‌ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിന്റെയും കവി എസ്. രമേശന്‍ നായരുടെയും വേർപാടിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയിലെ തണ്ടല്‍വാടി ഗ്രാമത്തില്‍ നിന്നും 20,000 മെട്രിക് ടണ്‍ ജല്‍ഗാവ് വാഴപ്പഴം ദുബായിലേക്ക്

കൊല്ലം പ്രവാസി അസോസിയേഷന്‍ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നു

കല കുവൈറ്റ് 'എന്റെ കൃഷി 2020 - 21 ' വിജയികളെ പ്രഖ്യാപിച്ചു

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന് പുതു നേതൃത്വം

വെണ്ണിക്കുളം സ്വദേശി ഒമാനിൽ വച്ച് മരണപ്പെട്ടു

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

കേളി അംഗം മുഹമ്മദ് ഷാനും ഭാര്യയും നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

പ്രവാസികളുടെ വാക്‌സിനേഷന്‍: ഐഎംസിസി ജിസിസി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

തിരുവനന്തപുരം ശംഖുമുഖം സ്വദേശിക്ക് കേളി ചികിത്സാ സഹായം കൈമാറി

അംബാസിഡര്‍ സിബി ജോര്‍ജ് ഗാര്‍ഹിക തൊഴിലാളികളുടെ ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു

സൗദിയിൽ കാണാതായ ആന്ധ്രാസ്വദേശിനിയെ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ കണ്ടെത്തി നാട്ടിലെത്തിച്ചു

ഹജ്ജ് തീര്‍ത്ഥാടനം; ഇത്തവണയും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി ഭരണകൂടം

ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.

ആര്‍പി ഗ്രൂപ്പ് 7.5 ദശലക്ഷത്തിന്റെ കോവിഡ് സഹായ ഫണ്ട് പ്രഖ്യാപിച്ചു

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു

ഫോക്ക് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

View More