-->

kazhchapadu

രോഗികളാകുന്നവരുടെ പ്രായം 15 വയസ് കുറഞ്ഞു: ആന്തണി ഹൗച്ചി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്

Published

on

മാര്‍ച്ചിലും ഏപ്രിലിലും കോവിഡ്- 19 പിടിപെടുന്നവര്‍ കുറെയൊക്കെ പ്രായം ചെന്നവരായിരുന്നു. എന്നാലിപ്പോള്‍ രോഗബാധിതരാകുന്നവരുടെ പ്രായം 15 വയസ് കുറഞ്ഞിരിക്കുന്നതായി വൈറ്റ് ഹൗസ് ഹെല്‍ത്ത് അഡ് വൈസര്‍ ഡോക്ടര്‍ ആന്തണി ഹൗച്ചി പറഞ്ഞു. യു.എസിന്റെ സണ്‍ബെല്‍റ്റ് മേഖലയില്‍ രോഗം പടരുന്നതിനെകുറിച്ച് നാഷ്ണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ഫൗച്ചി നാഷ്ണല്‍ ഇന്‍സ്റ്റിട്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ഫ്രാന്‍സിസ് കൊളിന്‍സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു.

ഇത് അതീവ ഗുരുതര പ്രശ്‌നമാണ്. നാം ഉടനെ നേരിടേണ്ടിയിരിക്കുന്നു. ഈ വൈറസ് എല്ലാ പ്രായത്തിലും ഉള്ളവരെ ഒരു പോലെ ബാധിക്കുകയില്ല. ജനറേഷന്‍ വൈ, മില്ലേനിയല്‍ ഗ്രൂപ്പുകളില്‍ മരണം കുറവാണ്. 80കളിലും 90 കളിലും ഉള്ളവരില്‍ കൂടുതലും. എന്നാല്‍ ഇതിനര്‍ത്ഥം മറ്റുള്ളവരിലേയ്ക്ക് രോഗം പടര്‍ത്തുവാന്‍ കഴിയും എന്ന് മറക്കരുത്. കെമോതെറാപ്പി കഴിഞ്ഞിരിക്കുന്ന പ്രായം ചെന്നവരുടെ അടുത്ത് ഇവര്‍ ചെന്നാല്‍ അവര്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ ഒരു മഹാമാരിയുടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നതിനാല്‍ അത് പടര്‍ത്താതിരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഹൗച്ചി പറഞ്ഞു.

 ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ജൂലൈ 4ന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ റിക്കാര്‍ഡ് കേസുകളെ കുറിച്ച് സംസാരിച്ചു. തന്റെ സംസ്ഥാനത്തില്‍ കോവിഡ്- 19 രോഗികളുടെ ശരാശരി പ്രായം 33 ആയി താണിരിക്കുകയാണെന്ന് പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇത് 50 ഉം 60 ഉം ആയിരുന്നു. സ്ഥാപനങ്ങള്‍ വീണ്ടും തുറന്നത് വളരെ നേരത്തേ ആയതാണ് കാരണം. ഇപ്പോള്‍ മിക്കവാറും ഇവയെല്ലാം തന്നെ വീണ്ടും അടച്ചിരിക്കുകയാണ്.

യു.എസ്.- മെക്‌സിക്കോ അതിര്‍ത്തികള്‍ അടയ്ക്കുവാന്‍ ഓര്‍ഡറുകള്‍ ഉണ്ടായെങ്കിലും ഇവ പൂര്‍ണ്ണമായി നടപ്പിലായിട്ടില്ല. സിയുഡാഡ് ഹുവാരസ് എന്ന മെക്‌സിക്കന്‍ അതിര്‍ത്തി പട്ടണത്തില്‍ ടെക്‌സസ് ലൈസന്‍സ് പ്‌ളേറ്റുള്ള വാഹനങ്ങള്‍ നിരത്തയായി അമേരിക്കന്‍ അതിര്‍ത്തി നഗരമായ അല്‍ പാസോയിലേയ്ക്ക് തിരിച്ചു വരാന്‍ കാത്തു നില്‍ക്കുന്നത് കാണാം. വൈറസിന് അതിര്‍ത്തികളില്ലെന്ന് ഒരു കാഴ്ചക്കാരന്‍ പറഞ്ഞു. അതിര്‍ത്തിര്‍ത്തിയില്‍ പുതിയ മതില്‍ കെട്ടി എന്ന് പ്രസിഡന്റ് ട്രമ്പ് പറയാറുണ്ടെങ്കിലും ധാരാളം ദൂരം പണിപൂര്‍ത്തിയാകാതെയും മതില്‍ ഇടയ്ക്കിടെ ഭേദിച്ചും കിടക്കുന്നു. ഓര്‍ഡര്‍ പറയുന്നത് അത്യാവശ്യ സേവനങ്ങള്‍ക്ക് ഒഴികെ നാല് മാസത്തേയ്ക്ക് അതിര്‍ത്തി അടച്ചിരിക്കുകയാണ് എന്നാണ്. എന്നാല്‍ നിര്‍ബാധം അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയും രോഗവ്യാപനവും തുടരുന്നു. രണ്ട് രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതങ്ങള്‍ രോഗത്തെ വെല്ലുവിളിക്കുന്നു. അമേരിക്കക്കാര്‍ അതിര്‍ത്തി കടന്ന് ദക്ഷിണപ്രദേശമായ മെക്‌സിക്കോയിലെത്തി ഷോപ്പിംഗ് നടത്തുവാനും ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുവാനും സ്വാഗതം ചെയ്യുപ്പെടുന്നു. എന്നാല്‍ മെക്‌സിക്കന്‍സിന് അമേരിക്കയില്‍ ഇതിന് ഇപ്പോള്‍ അവകാശമില്ല.
ആരംഭകാലത്ത് മെക്‌സിക്കോയില്‍ കൊറോണ രോഗികള്‍ യു.എസിനെക്കാള്‍ കുറവായിരുന്നു. ഇപ്പോള്‍ മെക്‌സിക്കന്‍ നഗരങ്ങളില്‍ കോവിഡ്-19 വളരെ വേഗം പടരുകയാണ്. അമേരിക്കയോട് ചേര്‍ന്നുള്ള മെക്‌സിക്കന്‍ നഗരങ്ങളില്‍ അതിര്‍ത്തിക്ക് ഇപ്പുറത്തുള്ള നഗരങ്ങളുടെ ഇരട്ടി ജനസംഖ്യയുണ്ട്. ഇപ്പോള്‍ ഇവയില്‍ മൂന്നിരട്ടി കോവിഡ്-19 രോഗികളുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

അല്‍പാസോ- ഹുവാരസ് നഗരങ്ങളില്‍ വെള്ളിയാഴ്ച വരെ 660 മരണം ഉണ്ടായി. ഇവയുടെ ജനസംഖ്യ 23 ലക്ഷമാണ്. 26 ലക്ഷം ജനങ്ങളുള്ള ഡാലസ് കൗണ്ടിയില്‍ 393 മരണങ്ങളേ ഉണ്ടായുള്ളൂ. ടെക്‌സസിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള (47 ലക്ഷം) ഹാരിസ്‌കൗണ്ടി റിപ്പോര്‍ട്ട് ചെയ്തത് 384 മരണമാണ്.

Facebook Comments

Comments

  1. Dr. Revathi

    2020-07-07 05:41:00

    After 28 straight days of rising infection averages, with no solution in sight,trump's political strategists are betting that Americans will simply get used to an uncontrolled pandemic before he stands for reelection in November, our politics desk reported Monday. “They’re of the belief that people will get over it or if we stop highlighting it, the base will move on and the public will learn to accept 50,000 to 100,000 new cases a day,” said a former administration official in touch with the campaign. The rolling average for daily new cases in the United States has already climbed past 49,000, driven by surges in California, Texas, Florida and Arizona, most of which have also reported record numbers of covid-19 hospitalizations in recent days. trump himself claimed over the weekend that 99 percent of covid-19 cases are “harmless” and a vaccine will be available this year. In reality, even people with no apparent symptoms can spread the disease to others or fall suddenly ill. And the leading effort to develop a vaccine in the U.S. relies on an elegant but unproven new genetic technology. Fifty-seven former government scientists and public health officials have demanded the Trump administration stop politicizing the pandemic. “Sidelining science has already cost lives, imperiled the safety of our loved ones, compromised our ability to safely reopen our businesses, schools, and places of worship, and endangered the health of our democracy itself,” wrote the former officials, who served under presidents Barack Obama, George W. Bush and trump. I always thought Malayalees are better than under educated trumpers but the sad part is there are many worse ignorant than trumpers. E malayalee should not publish their misleading false articles & comments. Millions of Americans are still suffering economically after the outbreak's first wave. Out-of-work renters are pleading with judges to stay in their homes — an eviction crisis expected to get much worse this month as emergency unemployment benefits expire. Congress has adjourned for a two-week break without renewing the benefits or addressing the new wave of infections. Senate Majority Leader Mitch McConnell (R-Ky.) plans to turn his attention to the coronavirus when members return July 20, but faces resistance from some within his party who don't want to spend more on the crisis than the $3 trillion already approved.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്റർ മീഡിയേറ്റ് സിൻഡ്രോം (റസൽ.എം.ടി, കഥാമത്സരം -107)

സൈക്കിൾ (സന്തോഷ്‌ ശ്രീധർ, കഥാമത്സരം -106)

രത്നം (പ്രേമാനന്ദൻ കടങ്ങോട്, കഥാമത്സരം)

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

View More