-->

America

ജോര്‍ജിയയില്‍ അടിയന്തരാവസ്ഥ; അറ്റ്‌ലാന്റ മേയര്‍ക്കു കോവിഡ്

അജു വാരിക്കാട്.

Published

on

അറ്റ്‌ലാന്റ്റാ: ജോര്‍ജിയയില്‍ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങളുടെയും കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന വെടിവെപ്പുകളുടെയും പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ബ്രയാന്‍ കെമ്പ് തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആയിരത്തോളം നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുകയും ചെയ്തു. ജൂലൈ ഫോര്‍ത്ത് വാരാന്ത്യത്തില്‍ നടന്ന വെടിവയ്പില്‍ 5 പേര്‍ മരിച്ചു.30 ലധികം ആളുകള്‍ക്ക് പരിക്കേറ്റു.

അഞ്ച് മരണങ്ങളില്‍ ഒന്ന് 8 വയസുള്ള പെണ്‍കുട്ടിയാണ്. അമ്മയോടൊപ്പം കാറില്‍ കയറുന്നതിനിടെയാണ് വെടിയേറ്റത്

'കഴിഞ്ഞ ഏതാനും ആഴ്ചകളായി 75 ലധികം വെടിവയ്പുകള്‍ ഇവിടെ നടന്നിട്ടുണ്ട്,' അറ്റ്‌ലാന്റ മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസ്പറഞ്ഞു. മെയ് അവസാനം ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ മരണശേഷം അറ്റ്‌ലാന്റ്റാ നഗരത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. അവയില്‍ പലതും കൊള്ളയും നശീകരണവുമായി നഗരത്തെ ഭീതിയിലാഴ്ത്തിയിരുന്നു.

മേയര്‍ ബോട്ടംസിനും കോവിഡ് ബാധിച്ചു. ഡമോക്രറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നവരില്‍ ഒരാളാണു മേയര്‍ ബോട്ടംസ്,

'സമാധാനപരമായ പ്രതിഷേധം നടത്തേണ്ടവര്‍, അപകടകരവും വിനാശകരവുമായ അജണ്ടയുമായി പ്രതിഷേധത്തെ ഹൈജാക്ക് ചെയ്തു. ഇപ്പോള്‍ നിരപരാധികളായ ജോര്‍ജിയക്കാരെ ലക്ഷ്യമിടുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നു,. ഈ അധാര്‍മ്മികത അവസാനിപ്പിച്ച് നമ്മുടെ സംസ്ഥാനത്തു ക്രമസമാധാന പുനസ്ഥാപിക്കണം.' ഗവര്‍ണര്‍ കെമ്പ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ജൂലൈ 4 വാരാന്ത്യത്തില്‍ യുഎസിലുടനീളമുള്ള വെടിവെയ്പ്പിലുംആക്രമണങ്ങളിലും ഇരയായവരില്‍ നിരവധി കുട്ടികള്‍ ഉള്‍പ്പെടുന്നതു ആശങ്ക ഉയര്‍ത്തുന്നു.

ചിക്കാഗോയില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരുന്ന ഒരു7 വയസ്സുകാരിയും, ചിക്കാഗോയില്‍ മറ്റൊരിടത്തു ഒരു 14 വയസുകാരന്‍, അറ്റ്‌ലാന്റ്റായില്‍ അമ്മയോടൊപ്പം യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു 8 വയസുകാരി. വാഷിംഗ്ടണ്‍ ഡിസിയില്‍ 11 വയസുള്ള ആണ്‍കുട്ടിയും ജൂലൈ 4 വാരാന്ത്യത്തില്‍ നടന്ന അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു.

റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍

ഹ്യൂസ്റ്റണ്‍: കര്‍ശനമായ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നഗര ആരോഗ്യ ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍  അനുവദിക്കുകില്ലെന്നു മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ പറഞ്ഞു.

''ഈ നിയമങ്ങളെല്ലാം കര്‍ശനമായി പാലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഈ കണ്‍വെന്‍ഷന്‍ മുന്നോട്ട് പോകണമെങ്കില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും മോണിറ്ററിംഗ് മുഴുവന്‍ സമയവും കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും. ഈ കണ്‍വന്‍ഷനില്‍ കര്‍ശനമായ നിബന്ധനകള്‍ പാലിക്കുന്നില്ലെങ്കില്‍, കണ്‍വെന്‍ഷന്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും.'' മേയര്‍ ടര്‍ണര്‍ പറഞ്ഞു.

ജൂലൈ 16 ന് ആരംഭിക്കുന്ന ടെക്‌സസ് ജിഒപിയുടെ കണ്‍വെന്‍ഷന്‍ ഒഴികെ കണ്‍വെന്‍ഷന്‍ സെന്ററില്‍ അടുത്ത വര്‍ഷം വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ കണ്‍വെന്‍ഷനുകളും റദ്ദാക്കിയിരുന്നു.

മേയര്‍ ടര്‍ണറുടെ പ്രസ്താവനക്ക് മറുപടിയായി, വളരെ സജീവമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജെയിംസ് ഡിക്കി പറഞ്ഞു. ' ഓരോ ദിവസവും ആളുകള്‍ പ്രവേശിക്കുമ്പോള്‍ തെര്‍മല്‍ സ്‌കാന്‍, പരിമിതമായ പ്രവേശന കവാടങ്ങള്‍ , സാമൂഹിക അകലം പാലിക്കാന്‍ വിപുലീകരിച്ച ഫ്‌ലോര്‍ പ്ലാനുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ സ്റ്റേഷനുകള്‍, പങ്കെടുക്കുന്ന എല്ലാവര്‍ക്കും മാസ്‌കുകള്‍ എന്നിവ പോലുള്ള സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ സജീവമാണ്,'' ഡിക്കി പറഞ്ഞു.

കൂടുതല്‍ അപകടസാധ്യത

ഹ്യൂസ്റ്റണ്‍, ടെക്‌സസ് : - ഏതാണ് കോവിഡ് -19 പകരാന്‍ കൂടുതല്‍ അപകടസാധ്യത? കുട്ടികളെ ഡേ കെയറില്‍ നിന്ന് എടുക്കുന്നതോ? ഗ്രോസറി ഷോപ്പിംഗിന് പോകുന്നതോ?

ഡോ. ഒഗെച്ചിക അലോസിയുടെ നേതൃത്വത്തില്‍ ടെക്‌സസ് മെഡിക്കല്‍ അസോസിയേഷന്‍ (ടിഎംഎ) സൃഷ്ടിച്ച ഒരു ചാര്‍ട്ടില്‍, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പകര്‍ച്ചവ്യാധി സമയത്ത് എക്‌സ്‌പോഷര്‍ ചെയ്യാവുന്ന അപകടസാധ്യതകളെ ഓരോന്നായി വിവരിക്കുന്നു.
ഡോ. ഒഗെച്ചിക അലോസി എല്‍ പാസോയിലെ ഒരു പകര്‍ച്ചവ്യാധി വിദഗ്ധനും ടെക്‌സസ് മെഡിക്കല്‍ അസോസിയേഷന്റെ COVID-19 ടാസ്‌ക് ഫോഴ്‌സിലെ അംഗവുമാണ്. ടിഎംഎയുടെ കോവിഡ് -19 ടാസ്‌ക് ഫോഴ്സില്‍ സംസ്ഥാനത്തുടനീളമുള്ള 15 വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നു.
സംസ്ഥാനം വീണ്ടും തുറക്കാന്‍ തുടങ്ങുമ്പോള്‍, ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് സുരക്ഷിതമെന്നും, അല്ലെങ്കില്‍ എന്തില്‍ നിന്നൊക്കെ എക്‌സ്‌പോഷറിനു സാധ്യതയുണ്ടെന്നും സമൂഹം ചോദിക്കുന്നു. അലോസി പറഞ്ഞു. ടിഎംഎ ആരോഗ്യ വിദക്ദ്ധരുടെയും ഡോക്ടര്‍മാരുടെയും ഇന്‍പുട്ട് ആവശ്യപ്പെടുകയും 'കുറഞ്ഞ അപകടസാധ്യത' മുതല്‍ 'ഉയര്‍ന്ന അപകടസാധ്യത' വരെയുള്ള പ്രവര്‍ത്തനങ്ങളെ റാങ്കുചെയ്യുന്ന ഒരു ചാര്‍ട്ട് സൃഷ്ടിക്കുകയും ചെയ്തു.
വിശദമായ ചാര്‍ട്ടിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://static.abcotvs.com/ktrk/images/cms/risk-chart.jpg

1-10 വരെയുള്ള സ്‌കെയിലില്‍, 1ന് അപകടസാധ്യത കുറവും , 10ന് ഉയര്‍ന്ന അപകടസാധ്യതയുമാണ്.

റിസ്‌ക് അസസ്‌മെന്റ് ചാര്‍ട്ട് തയ്യാറാക്കുന്നതിന് നിരവധി ഘടകങ്ങള്‍ കണക്കിലെടുത്തിട്ടുണ്ടെന്ന് അലോസി പറഞ്ഞു, പ്രവര്‍ത്തനങ്ങള്‍ അകത്തോ പുറത്തോ എന്നതും, ആളികളുടെ എണ്ണവും, ആളുകള്‍ എത്രത്തോളം ആ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു എന്നിങ്ങനെയുള്ളവയെല്ലാം കണക്കിലെടുത്തു.

Facebook Comments

Comments

  1. Sujatha Menon.KY

    2020-07-07 05:44:10

    Other important news More than 200 scientists from around the world urged the World Health Organization to consider evidence that the coronavirus may be airborne — capable of spreading through tiny particles that can float around indoors without detection. The Small Business Administration disclosed the names of nearly 700,000 businesses that received money under the $660 billion Paycheck Protection Program, but is still withholding the names of most borrowers. Finding government reopening guidelines too vague or tainted by politics, some U.S. companies are hiring their own epidemiologists. Most U.S. states are keeping crucial details about their contact-tracing programs under wraps, making it hard to know how quickly or thoroughly they are isolating new outbreaks. A Kansas state GOP chairman apologized after using his rural newspaper to publish a cartoon equating mask requirements with the Holocaust.

  2. Who got stimulus help

    2020-07-07 05:25:38

    Kanye West? The Girl Scouts? Hedge funds? All got PPP loans. The government's small business lending program has benefited millions of companies, with the goal of minimizing the number of layoffs Americans have suffered in the face of the coronavirus pandemic. Yet the recipients include many you probably wouldn't have expected. Kanye West's clothing line. The sculptor Jeff Koons. Law firms and high-dollar hedge funds. The Girl Scouts. Political groups

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും ക്രൂരത (ബീന ബിനിൽ, തൃശൂർ)

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (മിനി നായർ, അറ്റ്‌ലാന്റാ)

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനം ജൂൺ 27-ന് 

വയാഗ്രയും സ്ത്രീധനവും (അമേരിക്കൻ തരികിട-172)

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

എഴുതിയിട്ടെന്ത് കാര്യം, എന്നാലും പറയാതെ വയ്യ : തനൂജ ഭട്ടതിരി

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാളും 12- മത് ബൈബിള്‍ കണ്‍വെന്‍ഷനും

എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്

ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന മലയാളികളോട് ഒരു അഭ്യര്‍ത്ഥന (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും.

മാപ്പ് വന്‍ പ്രതിഷേധത്തില്‍

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു 

ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

ഇലക്ഷൻ ഇന്ന്: ന്യു യോർക്ക് പുതു ചരിത്രം രചിക്കുമോ? (ജോർജ്ജ് എബ്രഹാം)

പിന്നേം വേണ്ടതല്ലേ, അതുകൊണ്ട് തല വെട്ടില്ലായിരിക്കും!(അഭി: കാര്‍ട്ടൂണ്‍)

പിയാനോ പിക്‌നിക് ജൂലൈ 11 ഞായറാഴ്ച്ച പീസ് വാലി പാര്‍ക്കില്‍

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന് ഷൂമറും ബര്‍ണിയും

കെസിസിഎന്‍സി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ ജൂണ്‍ 25-ന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

View More