-->

Gulf

കുവൈറ്റിലെ വിദേശികളുടെ ക്വാട്ട; ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരെ

Published

onകുവൈറ്റ് സിറ്റി: സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശികളുടെ ജനസംഖ്യ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നിയമ നിര്‍മാണം സംബന്ധിച്ച കരട് ബില്ലിന് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം നല്‍കി. ബില്ല് വോട്ടെടുപ്പിനായി ദേശീയ അസംബ്ലിക്ക് കൈമാറും.

ഡെമോഗ്രാഫിക് ഫയലിനെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി പാര്‍ലമെന്ററി ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് കമ്മിറ്റി ഈ ആഴ്ച നിര്‍ണായക യോഗം ചേരാന്‍ തയാറെടുക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

14 ലക്ഷം വരുന്ന കുവൈറ്റ് ജനസംഖ്യക്ക് ആനുപാതികമായ ശതമാന നിരക്കായിരിക്കണം നിലവില്‍ വിദേശ ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള രാജ്യക്കാര്‍ക്കും അനുവദിക്കുക. ജനസംഖ്യാശാസ്ത്രവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പഠിക്കുന്നതിനായി സമിതി ഈ ആഴ്ച യോഗം ചേരുമെന്ന് പാര്‍ലമെന്റിന്റെ മാനവ വിഭവശേഷി വികസന സമിതി ചെയര്‍മാന്‍ ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ദേശീയ അസംബ്ലിയില്‍ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള ജനസംഖ്യ അടിസ്ഥാനത്തില്‍ ഓരോ വിദേശി സമൂഹത്തിനും നിര്‍ദ്ദേശിച്ച ശതമാന നിരക്കനുസരിച്ചു 15 ശതമാനം ഇന്ത്യക്കാര്‍, 10 ശതമാനം വീതം ഈജിപ്തുകാര്‍, ഫിലിപ്പിനോകള്‍, ശ്രീലങ്കക്കാര്‍, 5 ശതമാനം വീതം ബംഗ്ലാദേശികള്‍, നേപ്പാളികള്‍, പാക്കിസ്ഥാനികള്‍, വിയറ്റ്നാമീസ്, ബാക്കിയുള്ള രാജ്യക്കാര്‍ക്ക് പരമാവധി 3 ശതമാനം വീതവുമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് സൂചന. നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും. ഏകദേശം എട്ട് ലക്ഷത്തോളം ഇന്ത്യക്കാരായിരിക്കും നാട്ടിലേക്ക് നട്ടിലേക്ക് മടങ്ങേണ്ടി വരിക.

കോവിഡ് പാശ്ചാത്തലത്തിലാണ് രാജ്യത്തെ വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന വിഷയം വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുന്നത്. എണ്ണ വിലയിടിവും കൊറോണവൈറസും സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും വിദേശികളാണ്. പ്രത്യേകിച്ചും അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ രോഗബാധ കുടുതലാണ്.വിദേശികള്‍ക്ക് രോഗം വര്‍ധിക്കുന്നത് ആരോഗ്യ മേഖലയില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാക്കുന്നതായി വ്യാപക പരാതികളും സ്വദേശിക്കിടയില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെയും സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാളിന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

സൗദിയില്‍ മോസ്‌കുകളിലെ ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറച്ചു

വിസ്മയ കുവൈറ്റ് മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യോല്‍പന്നങ്ങളും വിതരണം ചെയ്തു

ദുബായിലേക്ക് വരാം; പക്ഷെ നിരവധി സംശയങ്ങളുമായി പ്രവാസികള്‍

ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ഇന്ദുലേഖ സുരേഷ് ചുമതലയേറ്റു

എക്സ്പ്ലോർ-ചേന്ദമംഗല്ലൂർ പ്രവാസി ആഗോള കൂട്ടായ്മക്ക് തുടക്കമായി 

എസ്എംസിഎ കുവൈറ്റ് ബാലദീപ്തിക്ക് പുതിയ ഭാരവാഹികള്‍

കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റേയും ദിനം: സിബി ജോര്‍ജ്

പുതിയ തൊഴില്‍ വീസ: തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം

വിദേശികള്‍ക്കുള്ള യാത്ര നിരോധനം നീക്കി കുവൈറ്റ്; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതി

കൊല്ലം പ്രവാസി അസോസിയേഷൻ ഓപ്പൺ ഹൗസുകൾക്ക് തുടക്കമായി

ഇന്ത്യയുടെ അത്‌ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിന്റെയും കവി എസ്. രമേശന്‍ നായരുടെയും വേർപാടിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയിലെ തണ്ടല്‍വാടി ഗ്രാമത്തില്‍ നിന്നും 20,000 മെട്രിക് ടണ്‍ ജല്‍ഗാവ് വാഴപ്പഴം ദുബായിലേക്ക്

കൊല്ലം പ്രവാസി അസോസിയേഷന്‍ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നു

കല കുവൈറ്റ് 'എന്റെ കൃഷി 2020 - 21 ' വിജയികളെ പ്രഖ്യാപിച്ചു

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന് പുതു നേതൃത്വം

വെണ്ണിക്കുളം സ്വദേശി ഒമാനിൽ വച്ച് മരണപ്പെട്ടു

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

കേളി അംഗം മുഹമ്മദ് ഷാനും ഭാര്യയും നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

പ്രവാസികളുടെ വാക്‌സിനേഷന്‍: ഐഎംസിസി ജിസിസി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

തിരുവനന്തപുരം ശംഖുമുഖം സ്വദേശിക്ക് കേളി ചികിത്സാ സഹായം കൈമാറി

അംബാസിഡര്‍ സിബി ജോര്‍ജ് ഗാര്‍ഹിക തൊഴിലാളികളുടെ ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു

സൗദിയിൽ കാണാതായ ആന്ധ്രാസ്വദേശിനിയെ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ കണ്ടെത്തി നാട്ടിലെത്തിച്ചു

ഹജ്ജ് തീര്‍ത്ഥാടനം; ഇത്തവണയും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി ഭരണകൂടം

ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.

ആര്‍പി ഗ്രൂപ്പ് 7.5 ദശലക്ഷത്തിന്റെ കോവിഡ് സഹായ ഫണ്ട് പ്രഖ്യാപിച്ചു

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു

ഫോക്ക് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

View More