-->

kazhchapadu

പോലീസ് സമ്പര്‍ക്കം എങ്ങിനെ മെച്ചപ്പെടുത്താം? (ബി ജോൺ കുന്തറ)

Published

on

അമേരിക്കയിൽ പൊതുവെ നിരവധി മേഖലകളിൽ പലേ പട്ടണങ്ങളിലും പോലീസും പൊതുജനതയുമായുള്ള ബന്ധം ഒരു കഠിന സംഘർഷാവസ്ഥയിൽ അതിന് യാതൊരു അഴവും വരുന്നില്ല എന്നതാണ് ഗേഥകരം. പോലീസുകാരെ പിരിച്ചുവിട്ടിട്ടൊ മേധാവികൾ രാജിവയ്‌ക്കുന്നതിലോ ഇവിടെ പ്രശ്നം തീരുന്നില്ല.

കാലാ കാലങ്ങളായി പൊതുജനതയും പോലീസുമായി ഒരു സ്നേഹ വെറുപ്പ് മിശ്രിതമായ ഒരു ബന്ധുത്വമാണുള്ളത് ടിക്കറ്റ് നൽകുമ്പോൾ വെറുപ്പും കള്ളനെ പിടിക്കുമ്പോൾ സ്നേഹവും. ഇതിൽനിന്നും എങ്ങിനെ വെറുപ്പെന്ന വികാരം മാറ്റുവാൻ പറ്റും?

സാധിക്കാത്ത കാര്യങ്ങളല്ല ഭരണകൂടങ്ങളുടെ മുന്നിലുള്ളത്ആദ്യമായി  പോലീസിൻറ്റെ ചിന്ധാഗതികളിൽ വലിയ മാറ്റം വരേണ്ടിയിരിക്കുന്നു. നിരവധി പോലീസുകാർ അവരുടെ യുനിഫോറം ധരിച്ചു തൊപ്പി വയ്ച്ചുകഴിയുമ്പോൾ അധികാരമെന്ന മിഥ്യ ഇവരെ കീഴടക്കുന്നു മറ്റൊരു വ്യക്തി ആക്കിമാറ്റുന്നു..താൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ എല്ലാവരും എൻറ്റെ ആജ്ഞകൾ കേൾക്കണം അനുസരിക്കണം ചോദ്യം ചെയ്തുകൂടാ.ഇതിനു മാറ്റം വരുക ആദ്യപടി.
പോലീസിനോടുള്ള വെറുപ്പു പലരിലും തുടങ്ങുന്നത് നിസാര സംഭവങ്ങളിൽ നിന്നും.ആവശ്യമില്ലാത്ത ടിക്കറ്റുകൾ കിട്ടുബോളാണ്. നിരവധിപട്ടണ സാരഥികൾ ടിക്കറ്റ് നൽകി കിട്ടുന്ന വരുമാനം വർദ്ധിപ്പിക്കുന്നതിന് കോട്ടാ വ്യവസ്ഥവരെ നിലവിൽ. വഴിനിരത്തുകളിൽ മനുഷ്യനെ കുഴയ്ക്കുന്ന രീതികളിലുള്ള സൈനുകൾ പാർക്കിങ് നിയമങ്ങൾ തിങ്കളാഴ്ച ഒരുസൈഡിൽ ചൊവ്ആഴ്ച മറ്റൊരുസൈഡിൽ ഇന്ന സമയങ്ങളിൽ .ഇതെല്ലാം തെറ്റിക്കുന്നവരെ പിടികൂടുവാൻ പോലീസുകാർ പതിഞ്ഞുകിടക്കും.പലരുടേയും വാഹനങ്ങൾ തൂക്കി എടുത്തുകൊണ്ടുപോകുവാൻ കഴുകന്മാരെപ്പോലെ കുറേ റ്റൊട്രക്കുകാരും.

ചിലപ്പോൾ ജോലി സ്ഥലത്തു വൈകും എന്നുഭയന്നായിരിക്കും ചിലർ അൽപ്പം വേഗതയിൽ കാറോടിച്ചത് പിടിക്കപ്പെട്ടാൽ പണനഷ്ടം മാത്രമല്ല ജോലിസ്ഥലത്തു വീണ്ടും ഒരുമണിക്കൂർ കൂടി താമസിച്ചേ എത്തു ഇവിടെല്ലാമാണ് പൊതുജനത്തിന് പോലീസിനോടുള്ള വെറുപ്പ് തുടങ്ങുന്നത്. നിരവധി ഇതെല്ലാം സഹിച്ചു മുന്നോട്ട് പോകുന്നു.

വേഗതയിൽ ഓടിച്ചവനെ വേഗം കുറപ്പിച്ചോ ഒരു താക്കീതു കൊടുത്തോ വിടുന്ന ഒരു സംവിധാനം അതല്ലേ വേണ്ടത്? അല്ലാതെ അവന് ഭീമമായ ഒരു ഫൈനും നൽകി അവൻറ്റെ സമയവും നഷ്ടപ്പെടുത്തി വിടുക. ആവശ്യമില്ലാതെ ആരെയും വെറുമൊരു സംശയത്തിൻറ്റെ പേരിൽ തടഞ്ഞു കൂടാ അവരോട് തിരിച്ചറിയൽ രേഖകൾ കാട്ടുവാനും ചോദിച്ചുകൂട. ഒരാൾ തെറ്റു ചെയ്തു എങ്കിൽ അയാളുടെ നിറത്തിലുള്ള എല്ലാവരെയും പിടിച്ചുനിറുത്തി ചോദ്യം ചെയ്യാമോ?
നിരവധി ചെറിയ തെറ്റുകൾ കുറ്റങ്ങൾ കണ്ടില്ല എന്ന് നടിക്കണം അല്ലാതെ തൊട്ടതിനും കേട്ടതിനുമെല്ലാം എടുത്തുചാട്ടം നടത്തി ഒന്നും ഊതി വീർപ്പിക്കരുത്. ഉദാഹരണം ജോർജ് ഫ്ലോയിഡ് കേസ്.ഒരു ഇരുപതു ഡോളർ കള്ളനോട്ട് ഇതെന്താ ലോകം ഇടിഞ്ഞു വീഴുന്ന കാര്യമോ? ഒന്നോ രണ്ടോ ചോദ്യങ്ങൾ ചോദിച്ചു അവസാനിപ്പിക്കേണ്ട ഒരു കേസ് അതിപ്പോൾ എവിടെത്തി?

പലേ മോശം അനുഭവങ്ങളിലും പോലീസിൽ നിന്നും കിട്ടിയിട്ടുള്ളവർ ചെലപ്പോൾ അനുസരിച്ചില്ല എന്നുവരും അതിന് അവരുമായി മല്ലയുദ്ധം നടത്തണമോ ഓടുന്നവൻ ഓടട്ടെ കൊല്ലും കൊള്ളയും നടത്തിയിട്ടാണോ ഇവരെല്ലാം ഓടുന്നത്? അവർ ഓടട്ടെ പുറകിൽ നിന്നും വെടിവയ്ക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക.
ഇനിയിപ്പോൾ വിരള അവസരങ്ങളിൽ സ്വരക്ഷക്കായി പൊലീസിന് മാരകശക്തി ഉപയോഗിക്കേണ്ടി വന്നേക്കാം അതിന് കുറ്റവാളിയുടെ നെഞ്ചത്ത് ഉണ്ട കയറ്റണമോ? എന്തുകൊണ്ട് കാലിൽ വെടി വൈച്ചുകൂടാ?

പോലീസ് തൊഴിലാളി സംഘടനകൾ വളരെ ശക്തമായത് തെറ്റു നടത്തിയ ഒരു പോലീസുകാരനെ വേഗമൊന്നും ശിക്ഷിക്കുവാൻ പറ്റില്ല. അതിൻറ്റെ നടപടിക്രമങ്ങൾ പലപ്പോഴും അസാദ്ധ്യo അതുപോലാണ് ഭരണകൂടങ്ങളുമായുള്ള ഇവരുടെ കരാറുകൾ എഴുതിവയ്ച്ചിരിക്കുന്നത്. ഫ്‌ലോയിഡിനെ വധിച്ച പോലീസുകാരൻറ്റെ പേരിൽ വർഷങ്ങളായി നിരവധി പരാതികൾ എന്നാൽ ഒന്നിലും കാര്യമായ ഒരു നടപടിയും എടുത്തിട്ടില്ല.

പോലീസിനെ പിരിച്ചുവിടണം നിർജീവമാക്കണം എന്നുള്ള വാദമുഖങ്ങളോട് യോജിക്കുക സാധ്യമല്ല.പോലീസ് ഒരു സാമൂഹത്തിൻറ്റെ സുഗമമായ നടത്തിപ്പിനും നിലനിൽപ്പിനും ആവശ്യം. എന്നിരുന്നാൽ ത്തന്നെയും ഒരു സമഗ്ര വ്യത്യാസം ആവശ്യം. ഇപ്പോൾ പോലീസിലുള്ള നിഗൂഢതകൾ എടുത്തുമാറ്റുക. എല്ലാവരെയും വീണ്ടും പുനഃപാഠങ്ങൾക്കു വിടുക. ബഹുപൂരിപക്ഷം ജനത പോലീസുകാരുടെ വിരോധികൾ അല്ല അവരെ ആക്കിമാറ്റരുത്.

Facebook Comments

Comments

  1. കാർവർണ്ണൻ

    2020-06-15 21:17:43

    മനസ്സ് നിറയെ വംശീയതയും കുതന്ത്രങ്ങളും കറുപ്പിനോട് വെറുപ്പും അതിലുപരി അതിന്റെ ദേവനെ ആരാധിക്കുകയും ചെയ്യുന്ന നിങ്ങളെപ്പോലുള്ളവരിൽ നിന്നും കറുത്തവർഗ്ഗത്തിന് എന്ത് പരിഹാരമാണ് ലഭിക്കുന്നത് . നല്ല കറുമ്പൻ ചത്ത കറുമ്പൻ എന്നല്ലേ നിങ്ങളുടെ ഉള്ളിൽ ഇരുപ്പ്

  2. JACOB

    2020-06-15 15:07:31

    There is a distrust of police in the black community. Obey the laws, chances are the police will not harass you. Show respect for authority. Those who are gainfully employed do not have time to get into trouble. Teach children to respect authority.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

View More