-->

kazhchapadu

ജാതി ;പുതിയ തലമുറയെ വെറുതെ വിടുക (ജോളി ജോളി)

Published

on

കേരളീയരായ നമ്മൾ പുരോഗമനപരമായി എവിടെയും എത്തിയിട്ടില്ല എന്നതിന് ഉദാഹരണമാണ് ഇപ്പോഴും മിശ്ര വിവാഹങ്ങൾ ആഘോഷമാക്കുന്നത്.
ഇഷ്ട്ടപ്പെട്ട പുരുഷനെയോ സ്ത്രീയെയോ ഇണയായി സ്വീകരിച്ച് ജീവിക്കത്തക്ക മനുഷ്യവളർച്ചയിലേക്ക് എത്തിയിട്ടില്ല നമ്മൾ...

ജാതിയും മതങ്ങളും നമ്മളെ എത്രമാത്രം മനുഷ്യരല്ലാതാക്കി തീർത്തു എന്നും, മനുഷ്യ ജീവിതത്തിന്റെ സർവ്വ ഘട്ടങ്ങളിലും അവ നമ്മെ എത്രമാത്രം ബന്ധനത്തിലൂടെയാണ് കൊണ്ടുപോകുന്നതെന്നും മാറിനിന്ന് വീക്ഷിച്ചാൽ മനസിലാകും.
രാഷ്ട്രീയക്കാരുടെ ഇടയിലും സമ്പന്ന വർഗങ്ങളുടെ ഇടയിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടയിലും മിശ്ര വിവാഹങ്ങൾ നടക്കുന്നുണ്ട്...

എന്നാൽ അതൊരു വാർത്തയാകുകയോ വിഷയമാകുകയോ ദുരഭിമാന കൊലകളിലേക്ക് നയിക്കുകയോ ഒന്നും ചെയ്യുന്നില്ല.
പണം കൊണ്ടും പദവി കൊണ്ടും അവർ അതിനെ സാധാരണമാക്കുന്നു.എന്നാൽ സാധാരണക്കാരുടെ മിശ്ര വിവാഹങ്ങൾ എല്ലാത്തരം അവഹേളനങ്ങൾക്കും വിലക്കുകൾക്കും ഒരുപക്ഷേ മരണത്തിന് പോലും ഇരയാക്കപ്പെടുന്നു..

ഭൂമിയിലെ അനേകം ജീവിവർഗങ്ങളിൽ ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന ഒരേ ഒരു ജീവി എന്നതാണ് മനുഷ്യന്റെ പ്രത്യേകത.
എന്നാൽ ചിന്തിക്കാൻ കഴിവുള്ള ജീവി എന്ന പ്രിവിലേജ് മനുഷ്യൻ എത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ...?

ഭൂമിയിൽ വളരെ കുറച്ച് മനുഷ്യരെ ചിന്തിക്കാനുള്ള അവന്റെ കഴിവ് പൂർണമായും പ്രയോജനപ്പെടുത്തുന്നുള്ളൂ.
അതായത് ഭൂമിയിലെ തൊണ്ണൂറ് ശതമാനം മനുഷ്യരും പൂർണമായും മനുഷ്യരല്ല എന്ന്.. ❗️

ഒരു മനുഷ്യ കുഞ്ഞ് ജനിക്കുമ്പോൾ തന്നെ മനുഷ്യൻ എന്ന വാക്കിന്റെ വലിയ അർത്ഥങ്ങളോട് കൂടിയാണ് അവൻ ജനിക്കുന്നത്.എന്നാൽ പിന്നീടവൻ മനുഷ്യനായി ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവന്റെ മാതാപിതാക്കളും സമൂഹവുമാണ്...

ഭൂരിപക്ഷം പേരും മതത്തിന്റെ,..
ചിലർ രാഷ്ട്രീയത്തിന്റെ,..
ജാതിയുടെ, ..
വർഗ്ഗത്തിന്റെ,..
വർണത്തിന്റെ ഒക്കെ വേലിക്കെട്ടുകൾക്കുള്ളിൽ ചിന്താ ബോധം അടിയറവ് വെച്ച് പാതി മൃഗത്തെപ്പോലെ ജീവിച്ച് മരിക്കുന്നു.
അപൂർവം ചിലർ അതിൽ നിന്ന് വ്യത്യസ്തമായി മനുഷ്യനെപ്പോലെ ചിന്തിച്ച് ജീവിക്കുകയോ അവന്റെ മാതാപിതാക്കൾ അവനെ അങ്ങനെ വളർത്തുകയോ ചെയ്യുന്നു.
കേരളത്തിൽ വെറും അഞ്ചു ശതമാനം മാത്രമാണ് പൂർണ വളർച്ചയെത്തിയ മനുഷ്യരുള്ളത്.... ❗️

ബാക്കി തൊണ്ണൂറ്റി അഞ്ചു ശതമാനവും പാതി മൃഗങ്ങളാണ്... ❗️
അത്ഭുതം തോന്നുന്നുണ്ടോ.. ❓️
മൃഗങ്ങൾ എന്ന് പറഞ്ഞാൽ ഹിന്ദു മൃഗം..
ക്രിസ്ത്യൻ മൃഗം..
മുസ്ലിം മൃഗം..
അതിൽ തന്നെ മറ്റ് ഉപജാതികളിൽ പെട്ട മൃഗങ്ങൾ...

ഇവിടെ മൃഗം എന്ന വാക്ക് ഉപയോഗിച്ചത് പൂർണമായും മനുഷ്യർ അല്ല എന്ന് സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ്...
അല്ലങ്കിലും ഈ മനുഷ്യരേക്കാൾ എത്രയോ ഉന്നതരാണ് മൃഗങ്ങൾ..
അവർക്ക് ജാതിയോ, മതമോ, അവയിൽ നിന്നുള്ള വിലക്കുകളോ, അതിന്റെ പേരിലുള്ള അടിമത്വമോ, അവഹേളനമോ, അപകർഷതാ ബോധമോ, തരം തിരുവുകളോ ഒന്നുമില്ലല്ലോ...

അവ ഈ ഭൂമിയിൽ സ്വതന്ത്രമായി ജനിക്കുന്നു..
സ്വതന്ത്രമായി ഈ ഭൂമിയിൽ ജീവിക്കുന്നു..
മരിക്കുന്നു...
നിങ്ങൾ ഏത് മതത്തിലോ ജാതിയിലോ പെട്ടവനായാലും ശരി , ഈ ഭൂമിയിലുള്ള മറ്റ് മനുഷ്യരുടെ ശരീരത്തിലുള്ള ഒരു ജീനിന്റെ പോലും കൂടുതലോ കുറവോ നിങ്ങൾക്കും ഉണ്ടാകില്ല... ❗️
കേരളത്തിലെ തലച്ചോർ ചിതലരിച്ച മനുഷ്യ കോലങ്ങളോട്‌ ഒര് വാക്ക്...
പുതിയ തലമുറയെ എങ്കിലും വെറുതെ വിടുക...
അവർ ഈ ലോകത്ത് ജാതി മത ദുർഗന്ധം ഇല്ലാതെ ജീവിക്കട്ടെ...

നിങ്ങളുടെ ദുഷിച്ച..
വിഷം നിറഞ്ഞ..
ഗുഹാ സംസ്കാരം അവരിൽ കുത്തിവെക്കുകയോ അവയിൽ കെട്ടിയിടാതിരിക്കുകയോ ചെയ്യുക.
ജാതിയിലും മതത്തിലും അഭിമാനം കൊള്ളുകയും ശ്രെഷ്ട്ടർ എന്ന് എന്ന് സ്വയം അഹങ്കരിക്കുകയും ചെയ്യുന്ന നിങ്ങൾ രാത്രിയിൽ ഉറങ്ങാൻ കിടന്നാൽ രാവിലെ ഉണരുമോ എന്ന് ഉറപ്പില്ലാത്ത വെറും കുമിളകളാണ്... ❗️

ചത്താൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഈ ലോകത്തിലെ ഏറ്റവും ദുർഗന്ധം വമിക്കുന്ന മാലിന്യവുമാണ് നിങ്ങൾ.. ❗️
സർവോപരി സ്വയം തരം തിരിച്ച് ജീവിക്കുന്ന ഈ ഭൂമിയിലെ ഏറ്റവും പരിഹാസ ജീവിവർഗം കൂടിയാണ് നിങ്ങൾ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

View More