-->

kazhchapadu

മാന്യമായ ശവസംസ്‌കാരം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം (ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം)

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം

Published

on

മാന്യമായ ശവസംസ്‌കാരവും അന്ത്യയാത്രയും മനുഷ്യന്റെ  മൗലിക-ജന്മാവകാശമാണ്. അത് നിഷേധിക്കുന്നത്ഇന്ത്യന്‍ പീനല്‍ കോഡിന്റെ അവസാന ഭാഗത്തില്‍ പറയുന്നതുപൊലെ മനുഷ്യാവകാശ ലംഘനമാണ്.  ജനങ്ങളില്‍  അനാവശ്യഭീതി പരത്തിയതുമൂലം മാന്യമായി മൃതദേഹം സംസ്‌കരിക്കുന്നത് എതിര്‍ക്കാന്‍ പോലും  ജനങ്ങള്‍ മുന്നോട്ട് വരുന്ന അവസ്ഥ സമൂഹത്തില്‍ അരക്ഷിതാവസ്ഥ വരുത്തിവക്കും. ഓര്‍ത്തോഡോക്‌സ്  ടിവി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാറില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവൈദീക-അല്‍മായ പ്രതിനിധികള്‍  ''സൂം'' വഴി പങ്കെടുത്തു. മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ മാധ്യമവിഭാഗം ചെയര്‍മാന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്നസെമിനാറില്‍ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധആനുകാലിക വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള സെമിനാറുകള്‍ നടക്കും. ഒരു മൃതദേഹത്തിന്റെ അന്ത്യയാത്രയോ, ശവ സംസ്‌കാര ശുശ്രൂഷ തടസപ്പെടുത്തുകയോ, നല്‍കാത്തിരിക്കുകയോ ചെയ്താലുള്ള ശിക്ഷയാണ് ഇന്ത്യന്‍ പീനല്‍ കോഡിന്റെ അവസാന ഭാഗത്തില്‍പറയുന്നത്. നല്ലൊരു അന്ത്യയാത്ര ലഭിക്കുക പൗരന്റെ അവകാശമാണ്. അത് തടയുന്നത് ഗുരുതരമായ  തെറ്റാണ്.

Section 297 in The Indian Penal Code

'Trespassing on burial places, etc.-Whoever, with the inten­tion of wounding the feelings of any person, or of insulting the religion of any person, or with the knowledge that the feelings of any person are likely to be wounded, or that the religion of any person is likely to be insulted thereby, commits any trespass in any place of worship or on any place of sepulchre, or any place set apart from the performance of funeral rites or as a depository for the remains of the dead, or offers any indignity to any human corpse, or causes disturbance to any persons assembled for the performance of funeral ceremonies, shall be punished with imprisonment of either description for a term which may extend to one year, or with fine, or with both.'

ഒരു മതവിശ്വാസിക്ക് അയാള്‍ വിശ്വസിച്ചിരുന്ന മതവിശ്വാസമനുസരിച്ചുള്ള മാന്യമായ ശവസംസ്‌ക്കാരം  നിഷേധിക്കുന്നത് ഒരുവര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റാര്‍ഹമായ നിയമം നിലനില്‍ക്കുന്ന രാജ്യമാണ്ഇന്ത്യ. അധികാരികള്‍ എന്ത് അധികാരം ഉപയോഗിച്ചായാലും  അത് നിഷേധിക്കുന്നത് ശിക്ഷാര്‍ഹമാണ്.

യേശുവിന്റെ ശവസംസ്‌കാരം (യോഹന്നാന്‍ 19:38-42)
അനന്തരം, യഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തില്‍ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ്, യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോകുവാന്‍ പീലാത്തോസിനോട് ''അനുവാദം'' ചോദിച്ചു.മാന്യമായ ഒരു കല്ലറയില്‍ യേശുവിനെ സംസ്‌കരിക്കുന്നതിനു സ്വര്‍ഗ്ഗീയപിതാവു യോസേഫിനെ നയിച്ചു. ആദ്യം രാത്രിയില്‍ അവന്റെയടുക്കല്‍ വന്ന നിക്കോദേമോസും ഏകദേശം നൂറു റാത്തല്‍ മൂറുംഅകിലുംകൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു. അവര്‍ യേശുവിന്റെ ശരീരമെടുത്തു യഹൂദന്മാര്‍ ''ശവമടക്കുന്നമര്യാദപ്രകാരം'' അതിനെ ''സുഗന്ധവര്‍ഗ്ഗത്തോടുകൂടെ ശീല പൊതിഞ്ഞുകെട്ടി''. അവനെ ക്രൂശിച്ച സ്ഥലത്തുതന്നെഒരു തോട്ടവും ആ തോട്ടത്തില്‍ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു. ആ കല്ലറസമീപമായതിനാല്‍ അവര്‍ യഹൂദന്മാരുടെ ഒരുക്കനാള്‍ നിമിത്തം യേശുവിനെ അവിടെ വെച്ചു. പെട്ടെന്ന്, നിക്കോദേമോസും കുരിശിനടുത്തുവന്നു. 32 കിലോഗ്രാം വിലയേറിയ സുഗന്ധദ്രവ്യവുമായാണു വന്നത്, കീറിപ്പറിഞ്ഞ മൃതദേഹം ചുറ്റിപ്പൊതിയുന്നതിനായുള്ള ശവക്കച്ചകളും അദ്ദേഹം കൊണ്ടുവന്നു. ശരീരംക്രൂശില്‍നിന്നു ''താഴെയിറക്കാനും സുഗന്ധലേപനത്തിനുശേഷം സംസ്‌കരിക്കാനും ' യോസേഫിന് ഒരുസഹായമായി. കുലീനതയുടെ ഒരു പ്രക്രിയയായിരുന്നു അത്. അന്തസ്സുള്ള ഒരു കല്ലറയില്‍ സമ്പന്നന്മാരോടും കുലീനന്മാരോടുമൊപ്പം യേശുവിനെ സംസ്‌കരിക്കണമായിരുന്നു. പാറയില്‍ കൊത്തിയെടുക്കുന്ന അത്തരം കല്ലറകള്‍ ചെലവേറിയതായിരുന്നു. നഗരമതിലുകള്‍ക്കു വെളിയിലായി, ക്രൂശീകരണസ്ഥലത്തിനടുത്തായുള്ള സ്വന്തകല്ലറ യേശുവിനു നല്‍കി മാനിക്കുന്നതിനെക്കാള്‍ മികച്ച ഒരു കാര്യംയോസേഫിനു ചെയ്യാനില്ലായിരുന്നു. അവിടെ യേശുവിന്റെ ശരീരം ഒരു ശവപ്പെട്ടിയില്‍ വയ്ക്കാതെ ഒരു കരിങ്കല്‍പ്പാളിമേല്‍ വെച്ചു, നിക്കോദേമോസ്‌കൊണ്ടുവന്ന, സുഗന്ധക്കുഴമ്പില്‍ കുതിര്‍ത്ത ശവക്കച്ചകള്‍ മൃതദേഹത്തില്‍ ചുറ്റിയിരുന്നു.

 യേശുവിന്റെ സംസ്‌കാരം നമ്മെ എന്താണു പഠിപ്പിക്കുന്നത്?

കോവിഡ് രോഗികളോടുള്ള നമ്മുടെ പെരുമാറ്റത്തിലും വീക്ഷണത്തിലും മാറ്റം വരണം. അധികാരവര്‍ഗം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സംമൂഹ്യഭീതി  സഭാ നേതൃത്വത്തെയും ബാധിച്ചിരിക്കുന്നു. മാമോദീസ ഉള്‍പ്പെടെയുള്ള കൂദാശകള്‍ കരസ്പര്‍ശനമില്ലാതെ നടത്തേണമെന്ന് ഒരു രാഷ്ട്രീയ നേതൃത്വംഉപദേശിച്ചപ്പോള്‍ പഞ്ചപുച്ഛമടച്ചു് അനുസരിക്കുവാന്‍ വിശ്വാസസമൂഹം വിധേയപ്പെട്ടു. കൂദാശകള്‍ എങ്ങനെനടത്തേണമെന്ന് രാഷ്ട്രീയ നേതൃത്വം പറഞ്ഞപ്പോള്‍ അത് സഭാവിശ്വാസത്തിന്റെ അടിസ്ഥാനവിശ്വാസത്തിന്റെകടക്ക് കത്തിവച്ചതാണെന്ന് മനസിലാക്കുവാന്‍ കഴിയാതെപോയി. ചിലരുടെ രാഷ്ട്രീയ അജണ്ടക്കും സോഷ്യല്‍മീഡിയയകളിലെ ചില ആന്റി സോഷ്യല്‍ പ്രതികരണങ്ങള്‍ കണ്ടും കേട്ടും  വിറങ്ങലിച്ചു നില്‍ക്കേണ്ട അവസ്ഥ. ക്രിസ്തീയ ശവസംസ്‌കാരങ്ങള്‍ മാന്യവും ലളിതവും ദൈവത്തിനു പ്രസാദകരവും ആയ രീതിയില്‍നടത്തപ്പെടണം. ഓരോ ഭദ്രാസനത്തിലും ചെറുപ്പക്കാരായ വൈദീകരുടെയും യുവതീയുവാക്കളുടെയും  ഒരുപ്രത്യേകസന്നദ്ധകൂട്ടം തന്നെ  രൂപീകരിക്കപ്പെടണം. വിവാഹം മാത്രമല്ല ശവസംസ്‌കാരവും പൊങ്ങച്ചം കാണിക്കാനുള്ള അവസരങ്ങളാണെന്ന മട്ടിലുള്ളഅല്‍പത്തരങ്ങള്‍ കുറയുയുവാന്‍ ഒരുപക്ഷേ കൊറോണ ഭീതി മൂലം കാരണമായേക്കാം. കാതടപ്പിക്കുന്നഉച്ചഭാഷിണികളും കണ്ണഞ്ചിപ്പിക്കുന്ന വീഡിയോ ലൈറ്റുകളും പൂക്കളുടെ കൂമ്പാരവുമില്ലാതെയുള്ള ''മാന്യമായ'' സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിലേക്ക് വഴിമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മരിച്ച ഒരാളെപ്രതി ദുഃഖിക്കുന്നത് തികച്ചും സ്വാഭാവികമാണ്. പ്രിയപ്പെട്ടവരുടെ മരണത്തില്‍ യേശുവുംശിഷ്യന്മാരും ദുഃഖിച്ചു കരഞ്ഞ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. (യോഹ. 11:33-35, 38; പ്രവൃ. 8:2; 9:39) എന്നാല്‍ അതിരുവിട്ട ദുഃഖപ്രകടനങ്ങള്‍ നടത്തിയില്ല. (ലൂക്കൊ. 23:27, 28; 1 തെസ്സ. 4:13) മരണത്തെക്കുറിച്ചുള്ളസത്യം അവര്‍ക്ക് അറിയാമായിരുന്നു എന്നതാണ് കാരണം.

 നിലപാട് വ്യക്തമാക്കുക

ശവസംസ്‌കാരം എങ്ങനെയായിരിക്കണം എന്നു നിശ്ചയിക്കുന്നതില്‍ സ്വന്തക്കാര്‍ക്കും കരപ്രമാണിമാര്‍ക്കുംചെറുതല്ലാത്ത പങ്കുണ്ട്. അതുകൊണ്ട് ശവസംസ്‌കാര ചടങ്ങുകള്‍  എങ്ങനെയായിരിക്കണം എന്നുവ്യക്തമാക്കിക്കൊടുക്കണം. (2 കൊരി. 6:14-16) ക്രിസ്തീയ ശവസംസ്‌കാര ചടങ്ങുകള്‍ സഹവിശ്വാസികളുടെ മനസ്സാക്ഷിയെ മുറിവേല്‍പ്പിക്കരുത്. ശവസംസ്‌കാരത്തോടു ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചെല്ലാം മുന്‍കൂട്ടി തയ്യാറാക്കി  എഴുതിവെക്കുന്നെങ്കില്‍ബന്ധുക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എളുപ്പമായിരിക്കും. മരിച്ചയാളിന്റെ അഭിലാഷങ്ങള്‍ക്ക് അവര്‍വിലകല്‍പ്പിക്കാനുള്ള സാധ്യത ഏറെയാണ്. എങ്ങനെ, എവിടെവെച്ച് ശവസംസ്‌കാരം നടത്തണം, ആര്‍ക്കായിരിക്കണം അതിന്റെയൊക്കെ ചുമതല എന്നതുപോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ എഴുതിവെക്കുക. (ഉല്പ. 50:5) 'എന്റെ അപ്പന്‍: ഇതാ, ഞാന്‍ മരിക്കുന്നു; ഞാന്‍ കനാന്‍ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്നകല്ലറയില്‍ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാല്‍ഞാന്‍ പോയി എന്റെ അപ്പനെ അടക്കി മടങ്ങിവരുവാന്‍ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണര്‍ത്തിപ്പിന്‍എന്നു പറഞ്ഞു.'' ഇങ്ങനെ ചെയ്യുന്നത് ക്രിസ്തീയപക്വതയുടെയും മറ്റുള്ളവരോടുള്ള പരിഗണനയുടെയും ലക്ഷണമാണ്. (ഫിലി. 2:4) ഇത്തരം കാര്യങ്ങളിലുള്ള തീരുമാനങ്ങള്‍ മറ്റുള്ളവര്‍ക്കു വിടാതെ സ്വയം എടുക്കുന്നതായിരിക്കും ഉത്തമം.

Medical Power of Attorney (MPOA) and advance directives

There are two primary kinds of advance directives:

* A living will spells out your preferences about certain kinds of life-sustaining treatments. For example, you can indicate whether you do or do not want interventions such as cardiac resuscitation, tube feeding, and mechanical respiration.

* A power of attorney directive names someone that you trust to act as your agent if you are unable to speak for yourself. If you want to choose one person to speak for you on healthcare matters, and someone else to make financial decisions, you can do separate financial and healthcare powers of attorney.


* Do you want all pain relief options available, even if they may have the side effect of unintentionally hastening your death?

* Which life-sustaining options -- such as tube feeding, mechanical ventilation, CPR, and antibiotics -- do you want, and which would you not want? How long would you want these options to be continued if your condition is not improving?

* Would you want artificial life support removed if you are found to be irreversibly brain dead, or do you prefer that your life be sustained until your heart stops on its own?

* What are your feelings about organ donation?

* How do you want your body to be disposed of after death? (Burial, cremation, medical research?) Which funeral home or other organization do you want to handle the arrangements?

* How do you feel about being fed or hydrated through a tube?

* Would you want to receive certain treatments, like antibiotics, tube feeding, or mechanical ventilation, for a trial period and have them stopped if a certain time passed with no improvement?

* How aggressive do you want your doctors to be about the use of CPR should your heart stop?

* What are you most afraid of regarding treatments you might receive?

* What are you afraid might happen if you can't make decisions for yourself?

* Are there circumstances under which you would want more aggressive measures taken to sustain your life, and others under which you wouldn't?

അല്ലാത്തപക്ഷം, നിങ്ങള്‍ വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത അനാചാരങ്ങള്‍ ഒരുപക്ഷെശവസംസ്‌കാര ചടങ്ങുകളില്‍ ഉള്‍പ്പെടുത്താനുള്ള സമ്മര്‍ദം ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കുനേരിടേണ്ടിവന്നേക്കാം.

ക്രിസ്തീയ ശവസംസ്‌കാരങ്ങള്‍ ലളിതവും മാന്യവും ആയിരിക്കണം

ക്രിസ്ത്യാനികള്‍ക്കു ചേരാത്ത മത്സരമനോഭാവവും മറ്റുള്ളവരെ കടത്തിവെട്ടാനുള്ള ആഗ്രഹവും ഒഴിവാക്കാന്‍നാം നല്ല പരിശ്രമം ചെയ്യണം. (നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടുവൃഥാഭിമാനികള്‍ ആകരുതു. ഗലാ. 5:26)

വൈറല്‍ ഇന്‍ഫെക്ഷനുകള്‍ മൃതദേഹങ്ങളില്‍നിന്ന് പകരുകയില്ലെന്നും മൃതദേഹത്തില്‍നിന്നു വൈറസ്പുറത്തേക്കു വരില്ല ശരിയായ രീതിയിലാണു സംസ്‌കാരമെങ്കില്‍ ആശങ്ക വേണ്ടായെന്നും   കഴിഞ്ഞദിവസംമനോരമ പത്രത്തില്‍ ഒരു ഡോക്ടര്‍ ഡോ. ഷെര്‍ളി വാസു വ്യക്തമായി പറയുന്നു.  ബ്ലീച്ച് കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് ബോഡി വാഷ് ചെയ്താല്‍ ഉള്ളില്‍നിന്ന് വൈറസ് പുറത്തേക്കു വരില്ല. എബോള, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗാണുക്കളുടെ കാര്യത്തിലും ഇങ്ങനെയാണ്. അവപുറത്തേക്കു വരില്ല. മനുഷ്യന്റെ ത്വക്ക് നല്ലൊരു കവചമായി പ്രവര്‍ത്തിക്കും. മൃതദേഹത്തിന്ശ്വസനമില്ലാത്തതിനാല്‍ രോഗാണുവിന് അങ്ങനെയും പുറത്തു വരാന്‍ അവസരമില്ല എന്നും ഈ ഡോക്ടര്‍വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഡോ. ഷെര്‍ളി വാസുവിന്റെ ലേഖനത്തില്‍ നിന്ന്

''ചില മൃതദേഹങ്ങളില്‍ ലങ്‌സില്‍ നിന്നുള്ള ദ്രവം മൂക്കിലൂടെയോ വായിലൂടെയോ പുറത്തേക്കു വരാനുള്ളസാധ്യതയുണ്ട്. അത് തടയാന്‍ ഡ്രൈ കോട്ടണ്‍ വച്ച് ദ്വാരങ്ങള്‍ അടയ്ക്കുകയാണ് പതിവ്. അതേസമയംവായിലൂടെ ദ്രവം ഒഴുകുന്നത് തടയുക അത്ര എളുപ്പമല്ല. കോവിഡ് 19 ലങ്‌സിനെയാണ് കാര്യമായി ബാധിക്കുക. ARDS എആര്‍ഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രം), അയണ്‍ ലങ് (ശ്വാസകോശംഇരുമ്പുപോലെ ഉറച്ചു പോകുന്ന അവസ്ഥ) തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണിത് സംഭവിക്കുന്നത്. അതില്‍നിന്ന്ഫ്‌ലൂയിഡുകള്‍ വായിലൂടെയും മൂക്കിലൂടെയും ഒഴുകാം. അങ്ങനെ ഒഴുകിയാല്‍ അതിനെ കവര്‍ ചെയ്തിരിക്കുന്നപല സ്ഥലങ്ങളിലും വൈറസ് എത്താം. അതുകൊണ്ടാണ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം ബോഡി അടക്കണംഎന്നു പറയുന്നത്.  പിന്നീട് ആരും അതില്‍ തൊട്ട് രോഗം പകരാന്‍ ഒരു സാധ്യതയും ഉണ്ടാകരുത് എന്നതിനാല്‍. 10 അടി താഴ്ചയില്‍അടക്കണം, ജനവാസ സ്ഥലം ഒഴിവാക്കി വേണം സംസ്‌കാരം, ബ്ലീച്ച് ഉപയോഗിക്കണം തുടങ്ങി നിരവധിനിര്‍ദേശങ്ങളാ WHO പ്രോട്ടോക്കോളിലുള്ളത്. 10 അടി താഴ്ചയില്‍ കുഴിച്ചിട്ടാല്‍ മണ്ണിലൂടെ രോഗം പടര്‍ന്നതായി എവിടെയും റിപ്പോര്‍ട്ടില്ല. അതുകൊണ്ടുതന്നെഅത്തരത്തില്‍ ഒരു ഭീതിക്ക് അടിസ്ഥാനവുമില്ല. ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിച്ച കോട്ടണ്‍ പാഡ് മുഖത്ത് വച്ച്‌സംസ്‌കാരം നടത്താം. ഇത് ബന്ധുക്കള്‍ കണ്ടു കഴിഞ്ഞിട്ടാവണം. അല്ലാത്തപക്ഷം കട്ടിയുള്ള എന്തെങ്കിലുംമുഖത്തു വച്ചിരിക്കുന്നതു കാണുന്ന ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാം.എച്ച്‌ഐവി, ഹെപ്പറ്റൈറ്റസ് ബി തുടങ്ങിയ രോഗങ്ങളുട അണുക്കള്‍ ഒരു മാസം വരെ മേശയുടെ പ്രതലങ്ങളില്‍പറ്റിപ്പിടിച്ചിരിക്കും. നിപ്പയ്ക്കും കോവിഡിനുമെല്ലാം വളരെ കുറച്ചു സമയത്തേക്കു മാത്രമാണ് ബാധിക്കാനുള്ള ശേഷിയുള്ളത്. ആസമയം കഴിഞ്ഞു മാത്രം മൃതദേഹം സംസ്‌കാരത്തിന് വിട്ടുനല്‍കിയാല്‍ മതിയാകും. നിലവിലുള്ള സാഹചര്യത്തില്‍ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കും മുമ്പ് കോവിഡ് ഉണ്ടോ എന്ന്പരിശോധിക്കുന്നതിന് വേണ്ടി വരുന്ന ഒരു സമയമുണ്ട്. രോഗാണു ബോഡിയിലുണ്ടെങ്കിലും വ്യാപിക്കാതിരിക്കാന്‍ഈ സമയം മതിയാകും.കൊറോണ വൈറസിന് ലൈവ് ടിഷ്യുവില്‍ മാത്രമേ വൈറസിന് വളരാന്‍ സാധിക്കൂ. ജീവനുള്ള ഒരു സെല്‍അതിനെ വര്‍ധിപ്പിച്ചു കൊടുത്താല്‍ മാത്രമേ അത് നിലനില്‍ക്കുകയുള്ളൂ. രോഗാണു കുറെ സമയത്തേക്ക് അതില്‍ഉണ്ടാകും. അതേസമയം രോഗി മരിച്ചു കഴിഞ്ഞാല്‍ വൈറസിന് പെരുകാന്‍ സാധിക്കില്ല. നിശ്ചിത സമയത്തിനുശേഷം അത് പ്രവര്‍ത്തന രഹിതമാകും. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ബോഡി കൈമാറുന്നതെങ്കില്‍ ഓട്ടോപ്‌സിചെയ്യാം, കുഴിച്ചിടാം, ബന്ധുക്കള്‍ക്ക് കാണാം.

അറിവാണ് സുരക്ഷ, മാസ്‌കല്ല
മൃതദേഹം കൈകാര്യം ചെയ്യുന്ന സ്ഥലമാണ് മോര്‍ച്ചറി. മരണം കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലെങ്കില്‍ അതിനെമോര്‍ച്ചറി എന്നു വിളിക്കാനാവില്ല. തലയോട്ടി തുറക്കുമ്പോള്‍ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലാണ്. വൈറല്‍ ഇന്‍ഫെക്ഷനുകള്‍ ആര്‍ക്കും പകര്‍ന്ന് കിട്ടിയിട്ടില്ലെന്നാണ് അനുഭവം. അശ്രദ്ധയോടെ, കയ്യുറധരിക്കാതെ, വ്യക്തിശുചിത്വം പാലിക്കാതെ കൈകാര്യം ചെയ്താല്‍ മാത്രമാണ് രോഗം പടരാനുള്ള സാധ്യത. മാസ്‌കോ കയ്യോ എങ്ങനെ ഉപയോഗിക്കണം എന്നത് ഓരോരുത്തരും തീരുമാനിക്കണം. നമ്മുടെ ആത്മവിശ്വാസവും നമുക്കു രോഗം പകര്‍ന്നാല്‍ അത് പ്രിയപ്പെട്ടവര്‍ക്ക് ലഭിച്ചേക്കാം എന്നഉത്തരവാദിത്തവും എല്ലാം ഓര്‍മിച്ചാണ് നമ്മള്‍ ഓരോ കാര്യവും ചെയ്യേണ്ടത്.''
കടപ്പാട് : മൃതദേഹത്തില്‍നിന്ന് കോവിഡ് പകരുമോ? ഭീതി അറിവില്ലായ്മ മൂലം: ഡോ. ഷെര്‍ളി വാസു. 

Facebook Comments

Comments

 1. josecheripuram

  2020-06-11 21:41:22

  People like lies better than truth,love stories of supernatural events&super humans who have Divine powers.Just like Sinbad stories or Arebian Nights.No one can predict what happens next moment.But we believe in any one who say I know your future(Hsata Rekha).Every religion is full of lies&supertision.

 2. Shibu Gopinath Menon

  2020-06-11 17:14:29

  ബൈബിളിനേക്കാൾ മണ്ടത്തരം നിറഞ്ഞ മറ്റൊരു പുസ്തകമുണ്ടോ? ഒരു പഴം തിന്നതിനു ദൈവം തന്റെ സീമന്ത്ര പുത്രനെ അയച്ചു പീഡകൾ ഏൽപ്പിച്ചു ഒരു കള്ളനെപ്പോലെ കുരിശിൽ തറച്ചു കൊല്ലുന്നു. അന്നത്തെ പാപങ്ങൾക്കുവേണ്ടി ജനിച്ചു അത്ഭുതങ്ങൾ ചെയ്തു മരിച്ചുയർക്കുന്ന ദൈവങ്ങളെപ്പോലെ ഒരു ദൈവമാക്കി മാറ്റുന്നു ഏതോ ഒരു യെഹൂദനെ. ദൈവത്തിനു ഈ പങ്കപ്പാടിൻടെയൊക്കെ ആവശ്യമുണ്ടോ? ആദിമാതാപിതാക്കളുടെ ആ ചെറിയ അനുസരണക്കേടു അങ്ങ് പൊറുത്താൽ പോരായിരുന്നോ? ഒരു പഴം തിന്നുന്നത് അത്ര വലിയ മണ്ണാങ്കട്ടയാണോ? മാത്രമോ സർവശക്തനായ, ഈ ബ്രഹ്മാണ്ഡത്തിന്റെ ഉടമ, ആകാശഗംഗയിലെ ഒരു പൊടിയുടെ അത്ര വലുപ്പം പോലുമില്ലാത്ത സൗരയൂഥത്തിലെ ഒരു അറ്റത്തിന്റെ വലുപ്പമില്ലാത്ത ഭൂമിയിലെ പസ്തീനിലൂടെ, ചരിത്രകാരന്മാർ പോലുമറിയാത, നടന്നെന്നോ? അങ്ങേരെ അന്നത്തെ ദൈവങ്ങളെ പോലെ അത്ഭുതങ്ങൾ ചെയ്യിച്ചു, മരിപ്പിച്ചു, ഉയർപ്പിക്കുന്നു. ശിവ ശിവ. ഇതൊക്കെ മനുഷ്യരെങ്ങനെ വിശ്വസിക്കുന്നു! ഏതോ ഒരു യെഹൂദൻ മരിച്ചിട്ടു ഒരു നൂറ്റാണ്ടു കഴിഞ്ഞു വിദൂര ദേശങ്ങളിൽ, ഗ്രീക്ക് ഭാഷയിൽ, അന്നു പ്രചാരത്തിലുണ്ടായിരുന്ന അനേക൦ ദൈവങ്ങളിൽ ഒന്നിനെപ്പോലെയാക്കി യെടുക്കുന്നു.അതിനേക്കാൾ വലിയ തെറ്റുണ്ടോ? ഈ പുസ്തകം വായിച്ചു സമയം കളയണോ?

 3. ബൈബിളിന്റെയത്ര ബാലിശമായ ഒരു പുസ്തകം ഇനി ഉണ്ടാകാത്തില്ല. അനേകം തെറ്റുകളും അസഭ്യങ്ങളുമുള്ള അക്കാലഘട്ടങ്ങളിലെ കഥകളുടെ ഒരു ക്രോഡീകരണം. ആദി മാതാപിതാക്കളെ സൃഷ്ടിച്ചു നന്മതിന്മകളുടെ പഴം തിന്നരുതെന്നു പറഞ്ഞു. സാത്താന്റെ പ്രേരണയാൽ അവർ ഒരെണ്ണം തിന്നു. കലി മൂത്ത ദൈവം അവർക്കു ലോകത്തിലെ എല്ലാ പീഡകളും നൽകി, അവരുടെ ആൽമാക്കളെ നരകത്തിലിട്ടു നിത്യമായി പൊരിച്ചു, വരുന്ന തലമുറകൾ ചാവദോഷത്തിൽ പിറക്കേണ്ടിവന്നു. ഒരു പഴം തിന്നതിനാണോ ഈ പൊല്ലാപ്പൊക്കെ? ഇതൊക്കെ വായിച്ചു ആണ് ചിലര്‍ ഭ്രാന്തന്‍ കമെന്റ്സ് എഴുതുന്നത്. ബൈബിൾ ദൈവം യെഹൂദരെ സ്വന്തം ജനതയായി തിരഞ്ഞെടുക്കുന്നു. അത് തന്നെ ദൈവത്തിന്റെ സാർവലൗകിക സ്നേഹത്തിനു എതിരല്ലേ? രാക്ഷസീയ സ്വഭാവമുള്ള യെഹോവ കാനാൻ ദേശത്തെ നാട്ടുരാജ്യങ്ങൾ ഈജിപ്റ്റിൽ നിന്ന് രക്ഷപെട്ട അവരെ കുടിയിരുത്താൻ നശിപ്പിക്കുന്നു. യെഹോവക്കുവേണ്ടി ആടുമാടുകളെ അറുക്കുന്നതും ചുടുരക്തം അൾത്താരയിൽ തളിക്കുന്നതും മാംസം തീയിൽ വേവിച്ചു അർപ്പിക്കുന്നതും ഇതിൽ വായിക്കാം. ഈ പുസ്തകം കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ കൊള്ളില്ല. പിഞ്ചു കുട്ടികളെ കൊന്നൊടുക്കു ന്നതു യെഹോവയ്‌ക്കു പെരുത്ത ഇഷ്ടമായിരുന്നു. മഹാപ്രളയത്തിലും സോദോം ഗോമോറോയെ തീമഴയിലൂടെ നശിപ്പിച്ചപ്പോഴും പിഞ്ചുകുഞ്ഞു ങ്ങളെയും കൊന്നൊടുക്കിയിരുന്നല്ലോ. തന്റെ മാലാഖയെ വിട്ടു ഈജിപ്തിലെ ആദ്യജാത ശിശുക്കളുടെ കഴുത്തറുത്തു.യഹൂദർ പെസഹാ ആഘോഷിച്ചപ്പോൾ ദൈവം വന്നു നവജാത ശിശുക്കളെ കൊല്ലാതിരിക്കാൻ വാതിൽ പ്പടിയിൽ രക്തം തളിക്കുമായിരുന്നു.

 4. Aleyamma Joseph, FL

  2020-06-11 11:13:19

  മാസ്ക് വെക്കാത്തവനെ അടിക്കാൻ ഇട്ടു ഓടിക്കുന്ന പോലീസുകാരൻ, ഷഡ്ഢി പോലും ഇടാത്ത സന്യാസിയുടെ മുമ്പിൽ കവിണ്ണു വീണ് കാലിൽ നമസ്കരിക്കുന്നതുപോലെ ആണ് കുപ്പായക്കാരുടെ പള്ളി പ്രസങ്ങം.

 5. Rev,Raju Varghese Abraham

  2020-06-11 10:14:56

  പാത്രിയര്കിസ് കാരുടെ ശവം വഴിയിൽ വെച്ചു് വിലപേശിയപ്പോൾ ഇ തത്വ ചിന്തയും ധാർമ്മിക ബോധവും എവിടെ ആയിരുന്നു? എന്തിനു ഇത്തരം കപട പ്രഹസനം

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

View More