-->

kazhchapadu

പോലീസ് ആവശ്യമോ? (ബി ജോൺ കുന്തറ)

Published

on

ഏതാനും മിനിയപോളിസ് നഗരസഭ അംഗങ്ങൾ പ്രതിജ്ഞ എടുക്കുന്നു പോലീസിനെ പിരിച്ചുവിടുന്നതിന്?

ജോർജ് ഫ്ലോയിഡ് വധവും അതിനോടനുബന്ധമായി നടന്ന ലഹളകളുടെ പശ്ചാത്തലത്തിൽ നിരവധി പ്രാദേശിക ഭരണ കേന്ദ്രങ്ങൾ കൂടാതെ ഏതാനും യു സ് കോൺഗ്രസ് അംഗങ്ങള്ൾ വരെ പ്രഗ്യാഭനം നടത്തുന്നു പോലീസിനെ പിരിച്ചുവിടണം അല്ല എങ്കിൽ അവരെ നിർജീവമാക്കണം.

ടിക്കറ്റ് കിട്ടുമ്പോൾ നാം പോലീസിനെ തെറിപറയും എന്നാൽ വീട്ടിൽ മോഷണം നടത്തിയ കള്ളനെ പിടിക്കുമ്പോൾ പ്രശംസിക്കും അതാണ് പൊതുവെ നിരവധിയുടെ പോലീസിനോടുള്ള നിലപാട്. പോലീസ് വേണ്ട എന്നു വാദിക്കുന്നവർ നമ്മുടെ ഇടയിൽ ആരും കാണുമെന്നു തോന്നുന്നില്ല.

പോലീസില്ലാത്ത ഒരു പട്ടണത്തിലെ അവസ്ഥ പരിശോധിക്കാം.ആദ്യമേ നിയമങ്ങൾ പരിപാലിച്ചു ജീവിക്കുന്ന ജനതയിൽ നല്ലൊരു ഭാഗം സ്ഥലം വിടും. ചിലർ സ്വരക്ഷക്കായി പലേ ആയുധങ്ങൾ സംഭരിക്കും. പണമുള്ളവർ രക്ഷക്കായി സുരെഷാ സേനയെ നിയമിക്കും. ഇവിടെ കഷ്ടത അനുഭവിക്കുന്നവർ വീണ്ടും, നിങ്ങൾ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്ന. പാവപ്പെട്ടവനായിരിക്കും..

പോലീസില്ല എന്നകാരണത്താൽ ഒരു പട്ടണത്തിലെ ജനത പൊടുന്നനവെ പരിശുന്ധരായി മാറുമെന്ന് ആരും കരുതേണ്ട.ആരെല്ലാം ഈ പട്ടണങ്ങളിലേയ്ക്ക് കുടിയയേറുമെന്നും നോക്കാം. എല്ലാത്തരം നിയമവിരുദ്ധമായ പ്രവർത്തികളിലും ഏർപ്പെടുന്നവർ, തീവ്ര വാദികൾ മയക്കുമരുന്നു വ്യാപാരികൾ.

ഇംഗ്ലണ്ടിൽ ഒരുകാലം പോലീസിന് തോക്ക് നൽകിയിരുന്നില്ല കാലക്രമേണ ഭരണാധികാരികൾ പഠിച്ചു ലാത്തികൊണ്ടു മാത്രം പൊതുജന സംരക്ഷണം നടക്കുന്നില്ല എന്ന്. പോലീസ് ഇല്ലാത്ത ഒരു രാജ്യമെങ്കിലും ഈ ഭൂമുഖത്തു കാണുമെന്നു തോന്നുന്നില്ല.

മനുഷ്യ രാശിയുടെ ഉൽപ്പത്തിമുതൽ പലേ രീതികളിലുമുള്ള ക്രമസമാധാന സംബ്രദായങ്ങൾ ജനതയിൽ നിലനിന്നിരുന്നു..കാരണം മനുഷ്യ പ്രകർതി തുടക്കം മുതലേ കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നതായിരുന്നു. തോൽപ്പിച്ചു അധീനപ്പെടുത്തുക.

ഈരീതികളിൽ പോയാൽ മനുഷ്യൻ തമ്മിൽ തല്ലി നശിക്കുമെന്ന് മനസിലാക്കിയ വിവരമുള്ളവർ,ഭാഷയുടെ ഉടലെടുപ്പുമുതലേ രേഖപ്പെടുത്തുവാൻ തുടങ്ങി സമുദായങ്ങളിൽ എങ്ങിനെ പെരുമാറ്റങ്ങളിൽ നിയന്ത്രണങ്ങൾ നിയമം കൊണ്ടുവരണം,  നിയമം പരിപാലിപ്പിക്കുന്നതിന് ഒരുസംവിധാനം ഇതായിരുന്നു പോലീസിൻറ്റെ ഉത്ഭവം. പോലീസിൻറ്റെ പ്രധാന ആവശ്യം മനുഷ്യൻ തമ്മിൽ തമ്മിൽ എല്ലാത്തരങ്ങളിലും ഉപദ്രവിക്കുന്നതിനേ തടുക്കുവാൻ ശ്രമിക്കുക.
ജോർജ്‌ ഫ്ലോയിഡ്എന്ന ആഫ്രിക്കൻ അമേരിക്കൻ പോലീസിൻറ്റെ തടങ്കലിൽ മരണപ്പെട്ടു എന്നത് വാസ്തവം.ഇതിലുള്ള അമർഷം കാണിക്കണം എന്നാൽ അത് മറ്റൊരു കുറ്റരൂപത്തിൽ ആകരുതെന്നുമാത്രം. ആ മരണം ഒരു വംശീയ വൈരാഗ്യം തീർക്കൽ ആയി എന്തിനു കാണുന്നു. ഇതിൽ വെള്ളക്കാർ മാത്രമല്ല ഭാഗഭാക്കായത്. ഇതൊരു വെറും ക്രിമിനൽ കേസ്.പോലീസിനെ ഇല്ലാതാക്കി ഒരു സമുദായം എങ്ങിനെ അഭിവൃത്തിപ്പെടും? പലേ മത സ്ഥാപനങ്ങളിൽ പുരോഹിതർ കോലമുതൽ എന്തെല്ലാം വഷളത്തരങ്ങൾ കാട്ടുന്നു ചിലരെല്ലാം പിടിക്കപ്പെടുന്നു എന്നുകരുതി പള്ളികൾ അടച്ചുപൂട്ടണമെന്ന് ആരെങ്കിലും ശഠിക്കുന്നുണ്ടോ?
ഈസമയം പൊതുവെ ഒരു രാഷ്ട്രീയ അധീനതയിൽ ഭരണം നടക്കുന്ന പട്ടണങ്ങളിലാണ് പോലീസിനെ പിരിച്ചുവിടണം എന്ന ആശയം ഉടലെടുത്തിരിക്കുന്നത്‌ . ഇതിനെ തുണക്കുന്നതിനായി നിരവധി, മറ്റു സംഘട നകളും മാധ്യമങ്ങളും. രാഷ്ട്രീയ ലാഭത്തിനായി എലിയെ തുരത്തുവാൻ ഇല്ലവും കത്തിക്കണമോ?Facebook Comments

Comments

  1. CID Moosa

    2020-06-09 23:00:48

    പോലീസ് വേണം . ട്രംപ് അധികാരത്തിൽ നിന്ന് താഴെപോകുമ്പോൾ അയാളുടെ അഴുമതിക്ക് കൂട്ട് നിന്നവരെ മുഴുവൻ തൂത്തുവാരാൻ പോലീസ് വളരെ ആവശ്യമാണ്

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

View More