Image

എല്‍ .എം.എസ്. കോമ്പൗണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം

Published on 14 July, 2011
എല്‍ .എം.എസ്. കോമ്പൗണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: സി.എസ്.ഐ. സഭയുടെ ആസ്ഥാനമായ എല്‍ .എം.എസ്. കോമ്പൗണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍, ഇന്ത്യ വിഷന്‍ ലേഖകന്‍ മാര്‍ഷല്‍ വി. സെബാസ്റ്റിയന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കാരക്കോണം സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹൗസിലെത്തിയ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിനുനേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ഓഫീസില്‍ നിന്നിറങ്ങിയ ഇരുപത്തിയഞ്ചോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരു പോലീസുകാരനും ഒരു ഡി.സി.സി. അംഗവും ഉണ്ടായിരുന്നതായി മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു.
അക്രമവുമായി ബന്ധപ്പെട്ട് എല്‍.എം.എസ് ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരനായ ഡേവിഡിനെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ വാര്‍ത്താസംഘത്തിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത ക്യാമറയിലെ ടേപ്പ് ഇതേ വരെ തിരികെ നല്‍കിയിട്ടില്ല.

ഇതില്‍ പ്രതിഷേധിച്ച് എല്‍.എം.എസിനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തുന്നതിനിടെ വീണ്ടും അക്രമം നടന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരക്കാരെ സന്ദര്‍ശിച്ച് മടങ്ങിയ ഉടനെയാണ് രണ്ടാമത്തെ അക്രമം നടന്നത്. അക്രമം നടക്കുമ്പോള്‍ ഐ.ജി. പത്മകുമാര്‍ എല്‍. എം.എസ്. കോമ്പൗണ്ടിലുണ്ടായിരുന്നു.

പിന്നീട് സംസ്ഥാന പ്രസഡന്റ് വി. മുരളീധരന്റെ നേതൃത്വത്തില്‍ ബി.ജെ.പി., യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി. രാജേഷും സംബന്ധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ.ശ്രീമതി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ റസലിയന്‍, എ.ആര്‍ ക്യാമ്പിലെ ജോണ്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ക്യാമറ തട്ടിയെടുത്തസംഘത്തില്‍ എ.എസ്.ഐ റസലിയന്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

 

Journalists stage sit-in at Kerala assembly after assaults

 (16:30) 

Thiruvananthapuram, July 14 (IANS) Journalists in the Kerala capital Thursday took to the streets to protest assaults on three of their colleagues and staged a sit-in outside the state assembly to demand immediate action.

The assaults were the fall-out over a news item Asianet TV channel aired since Wednesday claiming that the CSI Medical College at Karakonam near here had collected hefty donations for admission to the MBBS course in its college here.

They channel aired telephone conversations with parents of those candidates who had already secured seats to the course even while the admission process was going on.

As Asianet reporter Sarath Kumar and cameraman Ayyappan Thursday morning reached the headquarters of the LMS Church compound where the office of the medical college is located, a group of 25 people attacked the two, damaged the camera and took away the tape.

As the news spread, several journalists reached the church compound. As they were moving towards the office of the church, another TV journalist, Marshall V.Sebastian, of India Vision TV was hit on the head by a policeman's baton in the commotion.

Leader of Opposition V.S.Achuthanandan also arrived at the spot and condemned the assaults.

"It is most unfortunate that journalists who brought out the underhand dealings in the professional education sector are being beaten up. The government should act immediately against those who have taken law into their hands," he said.

Top police officials reached the area. Two policemen have been suspended and two of the group that attacked the Asianet journalists have been arrested.

But the media persons were still not satisfied.

"We want the authorities to see that they get back the tape that was taken from the camera and police should arrest all those people who were involved in attacking the journalists," said journalist R.Ajithkumar.

The journalists marched towards the state assembly, where they began a sit-in. They were joined by many legislators, both from the ruling party and the opposition.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക