EMALAYALEE SPECIAL

ആമി ലക്ഷ്‌മിയും ബിന്ദു ടിജിയും എഡിറ്റ് ചെയ്ത 'എല്ലിസ് ഐലൻഡിൽ നിന്ന്' അമേരിക്കൻ അനുഭവക്കുറിപ്പുകൾ

Published

on

അമേരിക്കയിൽ കുടിയേറിപ്പാർത്ത മലയാളികളുടെയും അവരെ സന്ദർശിച്ചവരുടെയും അനുഭവങ്ങളുടെ ഒരു സമാഹാരം “എല്ലിസ് ഐലൻഡിൽ നിന്ന്” തയ്യാറായിക്കഴിഞ്ഞു. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ, പ്രവീൺ വർഗ്ഗീസിന്റെ  ഓർമ്മകൾക്ക് മുന്നിൽ ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു . ഏറെ വിസ്‌തൃതമായ ഈ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന  ഏതാനും സമാനഹൃദയരെ ഒന്നിപ്പിച്ച് അവരുടെ ആത്മഭാഷണം ഒരു കുടക്കീഴിലാക്കി സഹൃദയ സമക്ഷം സമർപ്പിക്കണം എന്ന ഒരാഗ്രഹത്തിൽ നിന്ന് രൂപം കൊണ്ടതാണ് ഈ സമാഹാരം.

ആമി ലക്ഷ്‌മി യും ബിന്ദു ടിജി യും ചേർന്ന് എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ സി  രാധാകൃഷ്ണൻ, ഡോക്ടർ. എം വി പിള്ള ,  പി ടി  പൗലോസ്,  ലൗലി  വർഗ്ഗീസ്, കെ  വി  പ്രവീൺ, അനിലാൽ ശ്രീനിവാസൻ, കെ  രാധാകൃഷ്ണൻ, സംഗമേശ്വരൻ മാണിക്യം,  ലാസർ മണലൂർ, സന്തോഷ് പാല, ഷാജൻ ആനിത്തോട്ടം, രവി രാജ, കുഞ്ഞുസ്, ആമി  ലക്ഷ്‌മി, ബിന്ദു  ടിജി എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നു .

പ്രതിജനഭിന്നമായ ജീവിത സമ്മർദ്ദങ്ങളുടെ ശക്തിവിശേഷത്താലോ സാഹചര്യങ്ങളുടെ പ്രതികൂലാവസ്ഥയാലോ ജീവിത സൗകര്യങ്ങളുടെ മാസ്‌മരികതയാലോ അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുവാൻ ഇടവന്നവരാണ് ഞങ്ങൾ .  അതിജീവനത്തിന്റെ പാതയിൽ ഞങ്ങൾ നേരിട്ട  തീക്ഷ്‌ണമായതും അല്ലാത്തതു മായ ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയാ ണ് ഇതിലെ പതിനഞ്ചു അനുഭവക്കുറിപ്പുകൾ . ആശങ്കയും, ആനന്ദവും, ആശ്ചര്യവും,  പ്രതീക്ഷയും,  പ്രതിഷേധവും തുടങ്ങി  വൈവിധ്യമാർന്ന വികാരങ്ങളെ രൂപശിൽപ്പമായി ആവിഷ്‌കരിച്ചിരിക്കുകയാണ് ഈ കൃതിയിൽ. തൃശ്ശൂർ പുലിസ്റ്റർ ബുക്ക്സ് ആണ് പ്രസാധകർ .

പ്രവീൺ വർഗ്ഗീസിന്റെ അമ്മ ലൗലി വർഗീസും കുടുംബവും കടന്നു പോയ തീക്ഷ്ണമായ അനുഭവങ്ങൾ  ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സന്ദർശകർ എന്ന നിലയിൽ രണ്ടു പേരെ യാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സി രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ അമേരിക്കൻ കാഴ്ചകൾ ഈ പുസ്തകത്തിലേക്ക് നൽകിയതിൽ ഞങ്ങൾക്ക് ഏറെ സന്തോഷിക്കുന്നു .

തന്റെ അമേരിക്കൻ സന്ദർശനവേളയിൽ ശിഥില മാകുന്ന കുടുംബബന്ധങ്ങളും , പെരുകുന്ന കുറ്റകൃത്യങ്ങളും നിത്യേന കാണുവാനും വായിച്ചറിയുവാനും കഴിഞ്ഞതിന്റെ ഭാഗമായി ലാസർ മണലൂർ എഴുതിയ ഒരനുഭവകഥയ്ക്കും നന്ദി .
അമേരിക്കൻ അനുഭവകഥകളുടെ ഈ സമാഹാരം തയ്യാറാക്കാൻ കൂടെ നിന്ന ഓരോരുത്തരും, അവരുടെ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നു മാറി നിന്ന് എഴുതാൻ സമയം കണ്ടെത്തിയതിനും, ജീവിതത്തിൽ പറയാൻ മടിച്ച അനുഭവങ്ങൾ ലോകത്തിനു പങ്കു വച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.

മികച്ച എഴുത്തുകാരെന്ന് അവകാശപ്പെടുന്നവരല്ല ഞങ്ങൾ. അതുകൊണ്ടുതന്നെ ഈ അനുഭവക്കുറിപ്പുകൾ, സാഹിത്യത്തിൻറെ മറവിൽ രചിക്കപ്പെട്ടതല്ലതെന്നതിലുപരി, നിർവ്യാജവും നിഷ്കളങ്കവുമായ തൂലികകൊണ്ട് എഴുതിയതാണ് എന്നോർമപ്പെടുത്തട്ടെ. വായനക്കാർ ഈ വികാരം ഉൾക്കൊണ്ട് ഞങ്ങളുടെ വാങ്മയത്തിൽ ലയിക്കുമെങ്കിൽ ഞങ്ങൾ കൃതാർത്ഥരായി .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കർക്കിടകം നൽകുന്ന പാഠങ്ങൾ (ലതികാ ശാലിനി,രാമായണ ചിന്തകൾ 14)

രാമായണത്തിലെ സീതയും ആധുനിക സ്ത്രീകളും (രാമായണമാസം -ചില രാവണചിന്തകൾ -1: സുധീർ പണിക്കവീട്ടിൽ)

ഐ.പി.സി. 124-എ: പൂച്ചയ്ക്ക് ആര് മണികെട്ടും? (ദല്‍ഹി കത്ത് : പി.വി.തോമസ് )

സ്മാരകങ്ങളുടെ നാട്ടിൽ (ഹംപിക്കാഴ്ചകൾ 1: മിനി വിശ്വനാഥൻ)

സന്ദേഹകാവ്യങ്ങൾ (മായ കൃഷ്ണൻ, രാഗമഥനങ്ങൾ -5)

മനുഷ്യനന്മയ്ക്കു വേണ്ട തത്വങ്ങളും സാരോപദേശങ്ങളും (രാജീവ്  പഴുവിൽ, ന്യൂജേഴ്സി, രാമായണ ചിന്തകൾ 13)

ഇനിയില്ല, കരടിവേട്ട (ജോര്‍ജ് തുമ്പയില്‍)

ഭാഷയുടെ അതിരുകള്‍ ഭേദിച്ച കാവ്യ സപര്യ: അബ്ദുള്‍ പുന്നയൂര്‍ക്കുളം- ഇംഗ്ലീഷ് കവിത

ഇവിടം സ്വര്‍ഗമാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല (നര്‍മ്മ രാഷ്ട്രീയലേഖനം: സാം നിലമ്പള്ളില്‍)

ഞാൻ കണ്ട രാമായണം (രാമായണ ചിന്തകൾ 12: ഷക്കീല സൈനു കളരിക്കൽ)

നമ്മിലെ സീത (സായിസുമതി.വി.മേനോൻ, രാമായണ ചിന്തകൾ 11)

രാമായണത്തിലെ സഹോദര സ്‌നേഹം (രാമായണം - 4: വാസുദേവ് പുളിക്കല്‍)

THE UNSUNG HEROINE (Prof. Sreedevi Krishnan)

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

കിറ്റും കിറ്റക്‌സും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

എഴുത്തിലെ കൃത്യമായ ലക്ഷ്യബോധം (ജോർജ് എബ്രഹാമുമായി അഭിമുഖം)

രാമായണ പുണ്യം (രാമായണ ചിന്തകൾ 10: അംബിക മേനോൻ)

വരൂ ഹിമാലയം കാണാൻ (ഹിമാലയ യാത്ര 1: ശങ്കരനാരായണൻ ശംഭു)

ജോർജ് എബ്രഹാം: സാമൂഹിക നീതിക്കായി ചലിക്കുന്ന പേന (ഇ-മലയാളിയുടെ ലേഖനങ്ങൾക്കുള്ള (ഇംഗ്ലീഷ്) അവാർഡ്

എന്നാ പിന്നെ അനുഭവിച്ചോ! ട്ടോ! (രാജു മൈലപ്ര)

പ്രാഗ് -പുരാതന നഗര ഭാഗങ്ങൾ (ബൊഹീമിയൻ ഡയറി-2 ഡോ. സലീമ ഹമീദ്)

വോട്ടവകാശം അടിച്ചമർത്തൽ (സി. ആൻഡ്രുസ്)

സീതായനം കൂടിയാണ് രാമായണം (രാമായണചിന്തകൾ-9: രാജി പ്രസാദ്)

മുലയൂട്ടലും മ്യൂച്ചലിസവും (മുഹമ്മദ്‌ ഷഹബാസ്)

ഒരു അവാര്‍ഡ് കഥ: അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി.ടി പൗലോസ്-ആഴത്തിലുള്ള ചിന്തകള്‍)

ട്രാൻസ് ജെൻഡർ: സമൂഹത്തിന്‌ കൗൺസിലിംഗ് വേണം ( ഡോ.ഗംഗ.എസ്)

രാമായണത്തിലെ ഭക്തിപ്രവാഹം (രാമായണം - 3: വാസുദേവ് പുളിക്കല്‍)

മരണത്തിന് ശേഷമാണ് മനസിലാക്കിയത് ഞാൻ എത്ര വിഡ്ഢി ആയിരുന്നെന്ന്? ( ശ്രീകുമാർ ഉണ്ണിത്താൻ)

പോരാട്ടം ആണുങ്ങൾക്കെതിരെയല്ല; അനീതിക്കെതിരെയാകണം (ഗിരിജ ഉദയൻ)

മാനുഷികഭാവങ്ങളുടെ മലര്‍ച്ചെണ്ട് (സുധീര്‍ പണിക്കവീട്ടില്‍)

View More