Image

എച്ച്-1 ബി വിസ, ഒ.പി.ടി നിര്‍ത്താന്‍ സാധ്യത; എച്ച്-4 വിസക്കാര്‍ രക്ഷപ്പെട്ടു

Published on 09 May, 2020
എച്ച്-1 ബി വിസ, ഒ.പി.ടി നിര്‍ത്താന്‍ സാധ്യത; എച്ച്-4 വിസക്കാര്‍ രക്ഷപ്പെട്ടു
വാഷിങ്ങ്ടണ്‍:തൊഴിലാവശ്യങ്ങള്‍ക്കായി അനുവദിക്കുന്ന എച്ച്-1 ബി വിസയും മറ്റും താല്‍ക്കാലികമായി നിര്‍ത്തലാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നടക്കമുള്ള ഉയര്‍ന്ന തൊഴില്‍ വിദഗ്ധരുടെ സ്വപ്നമായ എച്ച്വണ്‍ ബി വിസ ഉള്‍പ്പെടെയുള്ള തൊഴിലധിഷ്ടിത, വിദ്യാര്‍ഥി വിസകള്‍ക്കാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുന്നത്.

അമേരിക്കയില്‍ പഠിച്ച വിദേശ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിനായി മൂന്നു വര്‍ഷം വരെ ഇവിടെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (ഒ.പി.ടി), ക്രുഷിക്ക് അല്ലാത്ത എച്ച്-2 വിസ എന്നിവക്കും നിയന്ത്രണം വന്നേക്കുമെന്നാണു സൂചന. ഇതിനായി നാലു യു.എസ്. സെനറ്റര്‍മാര്‍ ട്രമ്പ് ഭരണകൂടത്തിനു കത്ത് നല്കിയിട്ടുമുണ്ട്.

അതേ സമയം, നിര്‍ത്തലാക്കുമെന്ന് ട്രമ്പ് പ്രഖ്യാപിച്ച എച്ച്-4 വിസക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അവകാശം റദ്ദാക്കേണ്ടതില്ലെന്നു ന്നു ഗവണ്മെന്റ് കോടതിയെ അറിയിച്ചു. എച്ച്-1 വിസയില്‍ വന്നവരുടേ ഭാര്യക്കോ ഭര്‍ത്താവിനോ ലഭിക്കുന്നതാണ് എച്ച്-4 വിസ. ഇവരുടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷ അവസാന ഘട്ടത്തിലാണെങ്കില്‍ ജോലി ചെയ്യാനുള്ള അവകാശമാണു നല്കിയിരുന്നത്. ഇത് നിര്‍ത്തുമെന്ന് നേരത്തെ വ്യക്തമാക്കിയതണെങ്കിലും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നു. ഒന്നേകാല്‍ ലക്ഷത്തിലേറേ എച്ച്-4 വിസക്കാര്‍ക്ക് ജോലി ചെയ്യാന്‍ അവകാശം ലഭിച്ചതില്‍ 90 ശതമാനവും ഇന്ത്യാക്കാരാണ്.

കൊറോണയെത്തുടര്‍ന്നുള്ള തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും പ്രസിഡണ്ടിന്റെ ഇമിഗ്രേഷന്‍ ഉപദേശകര്‍ പുതിയ ഉത്തരവിറക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് 'വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലില്ലായ്മ നിരക്ക് സാധാരണ നിലയിലാകുന്നതു വരെയോ അതുമല്ലെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കോ എച്ച്വണ്‍ ബി വിസകള്‍ നിര്‍ത്തിവെക്കാനാണ് ഇപ്പോഴത്തെ നീക്കം.

യു എസ് പൗരന്‍മാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 60 ദിവസത്തേക്ക് പുതിയ കുടിയേറ്റക്കാരെ താല്‍ക്കാലികമായി വിലക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് നേരത്തെ ഒപ്പുവെച്ചിരുന്നു.

ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ലഭിക്കുന്നവിസയാണ് എച്ച്-1ബി എന്നതിനാല്‍ ഈ നിരോധനനീക്കം ഇന്ത്യയെ സാരമായി ബാധിക്കും. ബഹുഭൂരിപക്ഷം എച്ച്-1 വിസയും ഇന്ത്യാക്കാര്‍ക്കാണുലഭിക്കുന്നത്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക