Image

കോവിഡ് തെരഞ്ഞെടുപ്പു പ്രചാരണത്തെ പിന്നിലാക്കിയിരിക്കുന്നു (ബി ജോണ്‍ കുന്തറ)

Published on 05 May, 2020
കോവിഡ് തെരഞ്ഞെടുപ്പു പ്രചാരണത്തെ പിന്നിലാക്കിയിരിക്കുന്നു (ബി ജോണ്‍ കുന്തറ)
എലിസബത്ത് വാറന്‍ ജോബൈഡന്റെ ഉപ രാഷ്ട്രപതി സ്ഥാന ടിക്കറ്റ് കിട്ടണമെന്ന് ആഗ്രഹമുണ്ടെന്നതില്‍ സംശയമില്ല ട്രംപിന്റെ നിഗമനത്തില്‍ ആ കാരണത്താല്‍ വാറന്‍ സൂപ്പര്‍ ടുസ്‌ഡേക്ക് മുന്‍പ് രംഗത്തുനിന്നും പിന്മാറിയില്ല അതിനാല്‍ ബെര്‍ണി സാന്‍ഡേര്‍സ് നിലംപതിച്ചു.

ഡെമോക്രാറ്റ് പക്ഷത്തുനിന്നും നാമനിര്‍ദ്ദേശം ലഭിക്കുവാന്‍ എല്ലാ സാധ്യതകളും മുന്നിലുള്ള ജോ ബൈഡന്‍ പുറത്തിറങ്ങിയിട്ട് മാസങ്ങള്‍ ആകുന്നു കൂടാതെ ഒരു പെണ്ണ് കേസിലും കുടുങ്ങിയിരിക്കുന്നു.ഒബാമ മുതല്‍  എലിസബത്ത് വാറന്‍ വരെ പിന്‍തുണയുമായി രംഗത്ത് എത്തിയിയിട്ടുണ്ടെങ്കിലും, പൊങ്ങി വന്നിരിക്കുന്ന ലൈങ്കിക പീഡന വാര്‍ത്ത വാറനെ പോലുള്ള സ്ത്രീ സ്ഥാനാര്‍ത്ഥികളെ കുഴപ്പത്തിലാക്കും ഒരു സ്ത്രീ സ്ഥാനാര്‍ത്ഥി കൂടെ ഇല്ലാതെ ബൈഡന്‍ ട്രംപിനെ നേരിടുക ഒരു ദുഷ്കരമായ യാത്ര ആയിരിക്കും.

ഇരു ഭാഗത്തുനിന്നും തിരഞ്ഞെടുപ്പു പരസ്യങ്ങള്‍ ഇടക്കിടെ മാധ്യമങ്ങളില്‍ കാണുന്നുണ്ട് എങ്കിലും ഇപ്പോള്‍ പൊതുജന ശ്രദ്ധ കോവിഡ്19 എങ്ങിനെ ഇതില്‍നിന്നും അകന്നു നിക്കാം, എന്ന് ഇതിനൊരു മരുന്നു കണ്ടുപിക്കും എപ്പോള്‍ പേടികൂടാതെ പുറത്തിറങ്ങാം.

പ്രസിഡന്‍റ്റ് ട്രംപിനും  ഒരുകണക്കിനു നോക്കിയാല്‍ വിജയ സാധ്യത നൂറു ശതമാനം പ്രതീഷിക്കുവാന്‍ സാധ്യത കാണുന്നില്ല . രണ്ടു വിനകളാണ് ട്രംപിനു മുന്നില്‍ ഒന്ന് ഇപ്പോഴും ഗതി അറിയാത്ത കൊറോണ വൈറസ് സംക്രമണം അതില്‍ നിന്നുമുള്ള മരണം. രണ്ട് രാജ്യത്തെ സാമ്പത്തിക നിലക്ക് വന്നിരിക്കുന്ന മഹാ ഉലച്ചില്‍.

ചൈനയില്‍ നിന്നും പുറപ്പെട്ട കോവിഡ് രോഗാണു അപ്രധീക്ഷിതമായി അമേരിക്കയില്‍ മാത്രമല്ല ആഗോളതലത്തില്‍ പടര്‍ന്നിരിക്കുന്നു ലോക ജനത ഒന്നാകെ ഇതില്‍നിന്നും കഷ്ടതകള്‍ അനുഭവിക്കുന്നു. അമേരിക്കയില്‍ രാഷ്ട്രീയാധിഷ്ഠിത ആരോപണങ്ങള്‍ അല്ലാതെ മറ്റാരും ഇതില്‍ ഇപ്പോള്‍ ട്രംപിനെ പഴിക്കുന്നില്ല.

ട്രംപ് നയിക്കുന്ന സംഘമാണ് ഈ ആരോഗ്യ പ്രതിസന്ധി നേരിടുന്നതിന് പൂര്‍ണ്ണ ബാധ്യസ്തര്‍.ആയതിനാല്‍    ഇതിനൊരു പരിഹാരം നവംബെര്‍ തിരഞ്ഞെടുപ്പിനു മുന്‍പായി കാണുന്നില്ല എങ്കില്‍ എല്ലാ പ്രതീക്ഷകളും തകര്‍ന്നെന്നുവരും? തീരം കാണാതെ അലയുന്ന പെട്ടകത്തിന്‍റ്റെ കപ്പിത്താനെ മാറ്റുന്നതിന് വോട്ടര്‍മാര്‍ ശ്രമിക്കും.

സാമ്പത്തിക രംഗത്തെ തകര്‍ച്ച ട്രംപിനെ അധികം ബാധിക്കില്ല കാരണം യൂ സ് കോണ്‍ഗ്രസ്സും ഇതില്‍ ഇടപെടാതെ ഒരു വീണ്ടെടുക്കല്‍ സാധ്യമല്ല ആയതിനാല്‍ ഇരു പാര്‍ട്ടികളും ചേര്‍ന്നായിരിക്കും കടങ്ങളെല്ലാം വാരിക്കൂട്ടുന്നത് ആര്‍ക്കും ആരെയും പഴിക്കുവാന്‍ പറ്റാതെവരും.

സംവാദം ഉടലെടുത്തിരിക്കുന്നു എന്ന് എപ്പോള്‍ എവിടെല്ലാം ഇപ്പോള്‍ സ്തഭനാവസ്ഥയില്‍ എത്തിയിരിക്കുന്ന വ്യവസായ വാണിജ്യ,സാമൂഗിക സ്ഥാപനങ്ങള്‍ തുറക്കപ്പെടും ജീവിതം പഴയ രീതിയില്‍ തിരികെ വരും.ഇവിടെ രാഷ്ട്രീയ ചുവ നന്നായി കാണാം. റിപ്പബ്ലിക്കന്‍ ഗോവോര്‍ണര്‍മാര്‍ ഒരു ചേരിയില്‍ ഡെമോക്രാറ്റ്‌സ് മറുചേരിയില്‍  ട്രംപ് തികഞ്ഞ ശുഭ വിശ്വാസത്തില്‍, ഗിലെആഡ് ഔഷധനിര്‍മ്മാണ കേന്ദ്രീ കണ്ടുപിടിച്ചിരിക്കുന്ന "റെന്‍ഡസിവിര്‍" എന്ന മരുന്ന് പ്രത്യാശയുളവാക്കിയിരിക്കുന്നു. കൂടാതെ വര്‍ഷാവസാനത്തിനു മുന്‍പ് വാക്‌സിനും കണ്ടുപിടിച്ചിരിക്കും, എന്തായാലും വരുന്ന മാസങ്ങളില്‍  സാമൂഗിക, സാമ്പത്തിക  വേദികളില്‍ വരുന്ന മാറ്റങ്ങള്‍ നല്ലതോ മോശമോ ആയ രീതികളില്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളെയും ബാധിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക