Image

ലംബോര്‍ഗിനി വാങ്ങാന്‍ കാറോടിച്ച് 5 വയസുകാരന്‍

Published on 05 May, 2020
ലംബോര്‍ഗിനി വാങ്ങാന്‍ കാറോടിച്ച് 5 വയസുകാരന്‍
യൂട്ടാ ഹൈവേയിലൂടേ കാറോടിച്ചു പോയ 5 വസുകാരനെ പോലീസ് പിടികൂടി. അംഗ വൈകല്യമുള്ള ആരോ ആണ് കാര്‍ ഓടിക്കുന്നതെന്നാണു പോലീസ് ആദ്യം കരുതിയത്. കാര്‍ നിര്‍ത്തിച്ച് പരിശോധിച്ചപ്പോള്‍ കൊച്ചു കുട്ടി.

കാലിഫോര്‍ണിയക്കുള്ള യാത്രയാണ്. വാഹനം വാങ്ങുക ലക്ഷ്യം. സാദാ കാറൊന്നുമല്ല സാക്ഷാല്‍ ലംബോര്‍ഗിനി.

പക്ഷെ പോലീസ് നോക്കുമ്പോള്‍ കക്ഷിയുടെ പക്കല്‍ മൂന്നു ഡോളറേയുള്ളു. ലംബോര്‍ഗിനി വാങ്ങി കൊടുക്കില്ലെന്നു പറഞ്ഞ അമ്മയോടു വഴക്കിട്ട് കാറുമായി ഇറങ്ങിയതാണ്. വീട്ടില്‍ നിന്ന് ഏതാനും മൈല്‍ കഴിഞ്ഞപ്പോള്‍ പോലീസ് പിടിച്ചു.എങ്ങനെ ഡ്രൈവിംഗ് പഠിച്ചു എന്നു വ്യകതമല്ല.

എന്തായാലും ഈ നിയമ ലംഘകനു ശിക്ഷ എന്താണെന്നു പോലീസ് വെളിപ്പെടുത്തിയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക