Image

മൂന്നില്‍ രണ്ട് അമേരിക്കക്കാര്‍ തപാൽ വഴി വോട്ട് അനുകൂലിക്കുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 05 May, 2020
 മൂന്നില്‍ രണ്ട് അമേരിക്കക്കാര്‍ തപാൽ വഴി വോട്ട്  അനുകൂലിക്കുന്നു (ഏബ്രഹാം തോമസ്)
കോവിഡ് 19 മഹാമാരിയുടെ ഈ കാലത്ത് വോട്ടിംഗ് ഇന്‍പേഴ്‌സണ് പകരം വോട്ടിംഗ് ബൈ മെയില്‍ മതി എന്ന് അമേരിക്കക്കാരില്‍ മൂന്നില്‍ രണ്ടു പേര്‍ അനുകൂലിക്കുന്നതായി യുഎസ്എ ടുഡേയും സഫോക്ക് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ സര്‍വേയില്‍  കണ്ടെത്തി. ഡെമോക്രാറ്റുകളും സ്വതന്ത്ര വോട്ടര്‍മാരും വലിയ തോതില്‍ അനുകൂലിച്ചപ്പോള്‍ റിപ്പബ്ലിക്കനുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. 65%-32%, അഭിപ്രായമില്ലാത്തവര്‍ 3% എന്നിങ്ങനെയാണ് കണക്ക്. സര്‍വ്വേ ഫലത്തില്‍ 3% വരെ തെറ്റ് സംഭവിക്കാമെന്ന് സംഘാടകര്‍ പറയുന്നു.


ഡെമോക്രാറ്റിക് വോട്ടര്‍മാരില്‍ 84% വോട്ടിംഗ് ബൈ മെയിലിനെ അനുകൂലിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ 53% എതിര്‍ത്തു. സ്വതന്ത്ര വോട്ടര്‍മാരിലെ അനുപാതം 66:33%(ഒരു ശതമാനം തീരുമാനിച്ചിട്ടില്ലെന്ന് മറുപടി നല്‍കി). ജനങ്ങള്‍ ഒരു വ്യത്യസ്ത മാര്‍ഗം ആഗ്രഹിക്കുന്നുവെന്നും ജനാധിപത്യം ഒരു വൈറസ് മൂലം അപകട്തിലാകരുതെന്നും ആഗ്രഹിക്കുന്നുണ്ടെന്ന് സഫോക്ക് യൂണിവേഴ്‌സ്റ്റി പൊളിറ്റിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡേവിഡ് പെയോലോ ഗോസ് പറഞ്ഞു.
ഡെമോക്രാറ്റിക പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡനും മുന്‍ പ്രഥമ വനിത മിഷെല്‍ ഒബാമയും ഉള്‍പ്പെടെ പാര്‍ട്ടിയിലെ വലിയ നേതാക്കള്‍ കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തപാല്‍ മാര്‍ഗമുള്ള വോട്ടിംഗ് വര്‍ധിപ്പിക്കണമെന്ന് ശക്തമായി വാദിക്കുന്നവരാണ്.
എന്നാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് വോട്ടിംഗ് ബൈ മെയില്‍ ആവശ്യമില്ലെന്നവാദക്കാരനാണ്. ഇത് വോട്ടര്‍ ഫ്രോഡ് ഉണ്ടാക്കുമെന്നും ഡെമോക്രാറ്റുകളെ സഹായിക്കുമെന്നും ട്രമ്പ് പറയുന്നു. വോട്ട് ബൈ മെയില്‍ അനുകൂലികള്‍ ഈ വാദം തള്ളുന്നു. ചില റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരും സെക്രട്ടറീസ് ഓഫ് സ്റ്റേറ്റും ആബ്‌സെന്റീ വോട്ടിംഗ് ബൈ മെയില്‍ അനുകൂലിക്കുമ്പോള്‍ മറ്റുള്ളവര്‍ എതിര്‍ക്കുന്നു.

34 സംസ്ഥാനങ്ങള്‍ ഇപ്പോള്‍തന്നെ നോ എക്‌സ്‌ക്യൂസ് ആബ്‌സെന്റീ വോട്ടിംഗ് അനുവദിക്കുന്നു. പൗരന്മാര്‍ക്ക് അവരുടെ വീടുകളില്‍ ബാലറ്റുകള്‍ ലഭിക്കും. കിട്ടിയില്ല എന്നുണ്ടെങ്കില്‍ ആവശ്യപ്പെടാം. യു.എസിന്റെ പശ്ചിമ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതല്‍. കൊളറാഡോ, ഹവായ്, ഓറഗോണ്‍, യൂട്ട, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ ഇലക്ഷനുകളും മെയില്‍ ഇന്‍ ആയി നടക്കുന്നു. അരിസോണ, കാലിഫോര്‍ണിയ, മൊണ്ടാന സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് വോട്ടിംഗ് മെയിലിലൂടെയാണഅ 16 സംസ്ഥാനങ്ങളില്‍ ചില നിബന്ധനകള്‍-65 വയസിന് മുകളിലാണ്, ശാരീരിക ബലഹീനതകള്‍, വോട്ടിംഗ് ദിനത്തില്‍ രാജ്യത്തിന് പുറത്തായിരിക്കും എന്നിവ തപാലിലൂടെ വോട്ടു ചെയ്യാന്‍ പാലിച്ചിരിക്കണം. ഇവയില്‍ ചില സംസ്ഥാനങ്ങള്‍- ഡെലവെയര്‍, കണക്ടിക്കട്ട് എന്നിവ വോട്ട് ബൈ മെയില്‍ ആവശ്യം ശക്തമായി ഉയര്‍ത്തി വരികയാണ്. എന്നാല്‍ റിപ്പബ്ലിക്കനുകള്‍ ഭരിക്കുന്ന പ്രധാനമായും ഭക്ഷിണ സംസ്ഥാനങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നു.
ടെന്നിസിയില്‍ ലോയേഴ്‌സ് കമ്മിറ്റി ഫോര്‍ സിവില്‍ റൈറ്റ്‌സ്, കാമ്പെയിന്‍ ലീഗല്‍ സെന്റര്‍ ഉള്‍പ്പെടെ 5 സംഘടനകള്‍ സംസ്ഥാനത്തിനെതിരെ വോട്ട് ബൈ മെയിലിന് കേസ് കൊടുത്തിരിക്കുകയാണ്.

എന്നാല്‍ ഓണ്‍ലൈന്‍ വോട്ടിംഗിന് 48% എതിരാണ്. 47% അനുകൂലിക്കുന്നു വോട്ടിംഗ് അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ ദേശവ്യാപകമായി ഉടനെതന്നെ വോട്ട്‌ബൈ മെയിലിന് ആവശ്യമായ സംവിധാനം വികസിപ്പിക്കണം എന്നാവശ്യപ്പെട്ടു. പോസ്‌റ്റേജ് സ്്റ്റാമ്പുകള്‍ മുതല്‍ ഒപ്പുകള്‍ പരിശോധിക്കുന്ന ചെലവ് ഉള്‍പ്പെടെ 2 ബില്യണ്‍ ഡോളര്‍ വേണ്ടിവരും. കെയേഴ്‌സ് ആക്ടില്‍ നീക്കിവച്ചിരിക്കുന്ന 400 മില്യന്‍ ഡോളര്‍ മഹാമാരികാലത്ത് ഇലക്ഷന്‍ സുരക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കാം. പക്ഷെ സംസ്ഥാനങ്ങള്‍ക്ക് ഈ പണം വോട്ട് ബൈ മെയില്‍ ചെലവുകള്‍ക്ക് ഉപയോഗിക്കാനാവില്ല. ഡെമോക്രാറ്റഅ സെനറ്റര്‍മാരായ ഏമി ക്ലോബുച്ചറും റോണ്‍ വൈഡനും അവതരിപ്പിച്ച നാച്വറല്‍ ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി ബാലറ്റ് ആക്ട് ദേശവ്യാപകമായി ആബ്‌സെന്റീ വോട്ടിംഗ് 20 ഡേസ് ഏര്‍ളി വോട്ടിംഗ് വിഭാവന ചെയ്യുന്നു.

 മൂന്നില്‍ രണ്ട് അമേരിക്കക്കാര്‍ തപാൽ വഴി വോട്ട്  അനുകൂലിക്കുന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
Boby Varghese 2020-05-05 07:53:50
The best way to protect Democracy is to create Voter ID. Not a single Democrat will support Voter ID. They call it racism. If we have Voter ID, Democrats will go out of business. They survive on illegal votes.
James 2020-05-05 10:12:29
If we can wait in line at Walmart, Costco, Target then we can wait in line to vote. Wear a mask and keep social distancing. There is no way to authenticate Mail votes. If democrats are supporting it, then they see an opportunity for fraud.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക