Image

മുംബൈ: 17 മരണം സ്ഥിരീകരിച്ചു; 131 പേര്‍ക്ക് പരിക്ക്

Published on 13 July, 2011
മുംബൈ: 17 മരണം സ്ഥിരീകരിച്ചു; 131 പേര്‍ക്ക് പരിക്ക്
മുംബൈ: മുംബൈയില്‍ ഇന്നലെ നടന്ന സ്‌ഫോടനപരമ്പരയില്‍ 17 പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രി പി. ചിദംബരം ഔദ്യോഗികമായി പ്രസ്താവിച്ചു. സംഭവത്തില്‍ 131 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 23 പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനം ആസൂത്രിതമെന്നും അമോണിയം നൈട്രേറ്റാണ് സ്‌ഫോടന കാരണമെന്നും മന്ത്രി അറിയിച്ചു.

സ്‌ഫോടനത്തില്‍ മലയാളിയായ മോഹന്‍ നായര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് മോഹന്‍ നായക് ആണെന്ന് സ്ഥിരീകിച്ചു. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ: 17 മരണം സ്ഥിരീകരിച്ചു; 131 പേര്‍ക്ക് പരിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക