Image

വില്പ്പത്രം എഴുതി വയ്ക്കുക, മുന്‍ കരുതല്‍ നല്ലത്

Published on 17 April, 2020
വില്പ്പത്രം എഴുതി വയ്ക്കുക, മുന്‍ കരുതല്‍ നല്ലത്
അടുത്ത ദിവസം കോവിഡ് മൂലം 70 പിന്നിട്ട ഒരാള്‍ മരിച്ചു. അടുത്ത ബന്ധുക്കളാരും അമേരിക്കയിലില്ല. നാലു പതിറ്റാണ്ടിലേറേ ആയി ഇവിടെ എത്തിയിട്ട്. ഒരു സ്പാനിഷ്‌കാരന്റെ കൂടെ ആയിരുന്നു താമസം. വയസനായ അയാള്‍ക്കും കോവിഡ്.

മരിച്ചയാളുടെ സംസ്‌കാരം നടത്താന്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പറെങ്കിലും വേണം. അതാര്‍ക്കും അറിയില്ല. സോഷ്യല്‍ സെക്യൂരിറ്റിയെ വിളിച്ചപ്പോള്‍ ഫ്യൂണറല്‍ ഹോംകാരെ ബന്ധപ്പെടാനായിരുന്നു മറുപടിയെന്നു ജസ്റ്റീസ് ഫോര്‍ ഓള്‍ മുന്‍ ചെയര്‍ തോമസ് കൂവള്ളൂര്‍ പറയുന്നു. നാട്ടില്‍ നല്ല സൗകര്യം ഉള്ളയാള്‍. പക്ഷെ ഇവിടെ ഒറ്റപ്പെട്ട താമസം. ഇത്തരമൊരു അന്ത്യത്തിനായിരുന്നോ അത്?

മരണം ആര്‍ക്കും എപ്പോഴും വരാം. അതിനാല്‍ എപ്പോഴും ചില മുന്‍ കരുതല്‍ ഉള്ളത് നല്ലത് തന്നെ. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്.

ഔപചാരികമായ വില്‍ എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്യാവശ്യ വിവരങ്ങള്‍ എഴുതി വയ്ക്കുക. അത് ആരെയെങ്കിലും ഏല്പ്പിക്കുക.സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, പേര്‍, വിലാസം, ബാങ്ക് അക്കൗണ്ട്, തുടങ്ങിയ വിവരങ്ങള്‍. ഒരു വിധം വിശ്വസിക്കാവുന്ന ആരെയെങ്കിലും ഏല്പ്പിക്കുക.

കാനഡയില്‍ നിന്നുള്ള എഴുത്തുകാരി നിര്‍മ്മല എഴുതിയത് ഇവിടെ ഓര്‍മ വരുന്നു. അവരുടെ പ്രസിദ്ധമായ ഒരു ലേഖനത്തീന്റെ തലക്കെട്ട് ഇതായിരുന്നു 'കാനഡാ മരത്തില്‍ നിന്നു ഡോളര്‍ പറിക്കാന്‍ വന്നവര്‍'

അതേ, അമേരിക്കാ മരത്തില്‍ നിന്നു ഡോളര്‍ പറിക്കാന്‍ വന്നവരാണു നമ്മള്‍. ഗുണം വരുമ്പോഴും ദോഷം വരുമ്പോഴും നാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
Join WhatsApp News
Thomas Koovalloor 2020-04-18 10:16:10
Time sensitive article at this time of COVID-19 pandemic.
Jacob Easo 2020-04-26 12:42:03
Consider the importance of life insurance for family's financial protection.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക