Image

ഫോമയുടെ വനിതാ സാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 May, 2012
ഫോമയുടെ വനിതാ സാരഥികള്‍
ന്യൂയോര്‍ക്ക്‌: ഫോമ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായി 2008-ല്‍ ജന്മമെടുത്തപ്പോള്‍ അതിന്റെ ഭരണഘടനാ സാരഥികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കിയത്‌ വനിതകള്‍ക്കും യുവജനങ്ങള്‍ക്കും ഫോമയില്‍ ശ്രദ്ധേയമായ സ്ഥാനം നല്‍കുക എന്നതായിരുന്നു. ഫോമയുടെ നേതൃത്വ നിരയില്‍ വടക്കേ അമേരിക്കയില്‍ നിന്ന്‌ സാമൂഹ്യ-സംഘടനാ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഒട്ടേറെ വനിതാ സാരഥികളാണ്‌ സ്വയം മുന്നിട്ടിറങ്ങിയിരിക്കുന്നത്‌.

ന്യൂയോര്‍ക്കില്‍ നിന്ന്‌ ലോണാ ഏബ്രഹാം, ഡോ. സാറാ ഈശോ, സലോമി ഊരാളില്‍, ഗ്രേസി ജയിംസ്‌, ഗ്രേസി വര്‍ഗീസ്‌, തെരേസാ തോമസ്‌, ലാലി കളപ്പുരയ്‌ക്കല്‍, ജെമിനി തോമസ്‌. കണക്‌ടിക്കട്ടില്‍ നിന്നും ഷമീമ റാവുത്തര്‍, റീനി മമ്പലം. ന്യൂജേഴ്‌സിയില്‍ നിന്നും അന്നമ്മ മാപ്പിളശേരി, കരോളിനയില്‍ നിന്ന്‌ ലിസാ അലക്‌സ്‌ (ലാസ്‌വേഗസ്‌), റീനി പൗലോസ്‌ (സി.എ), കുസുമം ടൈറ്റസ്‌ (ഡബ്ല്യു.എ), വാഷിംഗ്‌ടണില്‍ നിന്ന്‌ മേഘാ ജേക്കബ്‌ തുടങ്ങി ഒട്ടേറെ വനിതകള്‍ ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

അമേരിക്കയിലെ മറ്റ്‌ ദേശീയ സംഘടനകളില്‍ കഴിഞ്ഞ മൂന്ന്‌ ദശാബ്‌ദങ്ങളായി ഒരേ ആള്‍ക്കാര്‍ തന്നെ നേതൃത്വം സ്വയം ഏറ്റെടുക്കുമ്പോള്‍ ഫോമ ഇവര്‍ക്കെല്ലാം മാതൃകയായി യുവജനങ്ങള്‍ക്കും വനിതകള്‍ക്കും നേതൃസ്ഥാനങ്ങള്‍ നല്‍കി മാറ്റത്തിന്റെ കാഹളം മുഴക്കുകയാണ്‌.

ഫോമയുടെ വനിതാ സാരഥികള്‍ നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്‍ തീര്‍ച്ചയായും അമേരിക്കന്‍ മലയാളികള്‍ക്ക്‌ വേറിട്ട ഒരനുഭവമായിരിക്കും. ഫോമയുടെ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയി തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ചെയര്‍മാന്‍ സണ്ണി പൗലോസ്‌ എന്നിവര്‍ ശക്തമായ പിന്തുണയാണ്‌ വനിതകള്‍ക്കും യുവജനങ്ങള്‍ക്കുമായി നല്‍കുന്നത്‌. സന്ദര്‍ശിക്കുക: www.fomaa.org
ഫോമയുടെ വനിതാ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക