-->

America

മരണസംഖ്യ കുറയുന്നു; ന്യൂയോർക്കിൽ 16,000 കടന്നു,രാജ്യത്ത് ഇന്ന് 2174

ഫ്രാൻസിസ് തടത്തിൽ

Published

on


ന്യൂജേഴ്സി: ഈ ആഴ്ച്ചമുതൽ മരണം കുത്തനെ ഉയരുമെന്ന പ്രവചനം ശരിവയ്ക്കുന്ന വിധം തന്നെ ഇന്നലെയും മരണം ഉയർച്ചയുടെ പാതയിൽ തന്നെ. കോവിഡ് 19 രോഗബാധമൂലമുള്ള മരണം രണ്ടായിരം കടന്നെങ്കിലും കഴിഞ്ഞദിവസത്തേക്കാൾ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മരണം 2,174 ആയിരുന്നു രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെട്ടത്. തലേദിവസമായിരുന്നു ഏറ്റവും വലിയ മരണനിരക്ക് (2,763).ചൊവ്വാഴ്ച്ച (2,407) പേരും മരിച്ചിരുന്നു, ഈ ദിവ്സങ്ങളെ  അപേക്ഷിച്ച് 400 മരണങ്ങൾ കുറവായിരുന്നു ഇന്നലെ. 

ലോകത്തെ മരണസംഖ്യ ഒന്നരലക്ഷത്തോടടുക്കുകയാണ്. ഇതുവരെ ആകെ മരണസംഖ്യ 146,872 ആയി. ഇന്നലെ മാത്രം 6,696 പേര് മരിച്ചു. ന്യൂയോർക്കിൽ മരണസംഖ്യ 16,000 കവിഞ്ഞു.

നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണവും ഒന്നര മില്യണിനടുക്കുന്നു (1,488,769). അതിൽ അതിൽ അരലക്ഷത്തില്പരം(56,560) പേർ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിൽ അഞ്ചര ലക്ഷത്തിൽപ്പരം(585,449) ആളുകൾ ചകിത്സയിലാണ്. അതിൽ 13,369, പേർ ഗുരുതരാവസ്ഥയിലാണ്.

ഇന്നലെമാത്രം ലോകത്തു ഏകദേശം ഒരുലക്ഷം(95,022) ആളുകൾ പുതിയരോഗികളായി റീപ്പർട്ട്ചെയ്തു.അതിൽ 29,567 പേര് അമേരിക്കക്കാരാണ്. ലോകത്തു ആകെ 2,181,306 കൊറോണ രോഗികളുള്ളത്.അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 7 ലക്ഷത്തോടടുക്കുകയാണ്. (677,570). ലോകത്ത് അഞ്ചരലക്ഷത്തോളം പേര് കൊറോണ രോഗവിമുക്തരായിട്ടുണ്ട് 547,069 പേർ.അതേസമയം അമേരിക്കയിൽ 57,508 പേരും രോഗവിമുക്തരായി.

പതിവുപോലെ  ന്യൂജേഴ്സി ഉൾപ്പെടെ നിരവധി സ്റ്റേറ്റുകളിൽ വീണ്ടും മരണനിരക്ക്‌ കുത്തനെ ഉയർന്നതോടെ അമേരിക്ക ഇന്നലെ ഒറ്റദിവസസം കൊണ്ട് ഏറ്റവും വലിയനിരക്കിലേക്കു ഉയർന്നു.കൊറോണ വൈറസിന്റെ അധിനിവേശം ലോകത്തെ 195 രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കെ ഇന്നലെ ലോകത്ത്  രണ്ടു മില്യണിൽ അധികം കോവിഡ് 19 രോഗികളായി.  ഇന്നലെ ഒറ്റദിവസം കൊണ്ട് 2,407 പേർ അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചത്. ലോകത്ത് കൊറോണവൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 2,000,998 ആയി. 

 ഇന്നലെയും ന്യൂയോർക്കിൽ ആണ് കൂടുതൽ പേര് മരിച്ചതെങ്കിലും മരണനിരക്കിൽ കുറവ് രേഖപ്പെടുത്തി (606 ) . തലേദിവസം അവിടെ  778 പേർ ആണ് മരിച്ചത്. ന്യൂജേഴ്സിയിലും മിഷിഗണിലും മരണനിരക്കിൽ വർധനതന്നെയാണുണ്ടായത്, ന്യൂജേഴ്‌സിയിൽ തലേദിവസത്തെ മരണ സംഖ്യയായ 362 മരണം തന്നെയാണ് ഇന്നലെ രേഖപ്പെടുത്തിയത് .തലേദിവസത്തെ മരനിരക്കിനേക്കാൾ കുടുതലായിരുന്ന മിഷിഗണിൽ ഇന്നലെ 172 പേർകൂടിമരിച്ചതോടെ ആകെ മരണം രണ്ടായിരം കടന്നു (2,093). തലേദിവസം ഇവിടെ 153  പേരായിരുന്നു മരിച്ചത്. മാസച്യുസസിൽ 137  പേർ മരിച്ചു . തലേദിവസം ഇവിടെ മരണം 151 ആയിരുന്നു. ഇല്ലിനോയിസിൽ മരണം 124 ആയതോടെ അവിടെ ആകെ മരണ സംഖ്യ 1000 കടന്നു(1,072)


ന്യു യോര്‍ക്കിൽ ആകെ  മരണം 16,106 കടന്നു. ന്യൂജേഴ്‌സിയിൽ മരണം മൂവായിരം കടന്ന് 3,518 ആയി. മസച്യുസെസിൽ ആകെ മരണം 1,245 ആണ്.  ഇന്നലെ 53 മരണം കൂടിയായതോടെ  ലൂയിസിയാനയിലെ മരണനിരക്ക് 1,156 ആയി.ഇന്നലത്തെ 102 മരണത്തോടെ കണക്റ്റിക്കട്ടിൽ മരണം ആയിരത്തോടടുക്കുകയാണ്.(971).
 
 രാജ്യത്തെ അഞ്ചു  സ്റ്റേറ്റുകളിൽ ഇന്നലെ മരണസംഖ്യ 50 മുകളിൽ കടന്നു. ഈ സ്റ്റേറ്റുകൾ, ബ്രാക്കറ്റിൽ മരണസംഖ്യ: ലൂയിസിയാന (53), ഫ്ലോറിഡ(54 ), പെൻസിൽവാനിയ (58), കാലിഫോർണിയ(87), എന്നിങ്ങനെയാണ് . ടെക്സാസ്(30) ,ജോർജിയ (41),ഓഹിയോ (28),മേരിലാൻഡ്(43), ഇൻഡിയാന (41)  എന്നീ സംസ്ഥാനങ്ങളിലും ഇന്നലെ മരണനിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നു. അമേരിക്കൻ പട്ടാളത്തിൽ ഇന്നലെ മരണമുണ്ടായില്ല..
കഴിഞ്ഞ കുറെ ദിവസങ്ങളായി മരണസംഖ്യ കുറഞ്ഞു വരികയായിരുന്ന ഫ്രാൻസ്, യു.കെ. ഉഴികെയുള്ള രാജ്യങ്ങളിൽ
 ഇന്നലെയും മരണനിരക്ക് കുറവായിരുന്നു,
. ഇറ്റലി(525),സ്പെയിൻ(503),ജർമ്നി(248),ബെൽജിയം (417), നെതെർലാൻഡ് (211) എന്നിങ്ങനെയാണ് മരണനിരക്ക്. അതേസമയം  ഫ്രാൻ‌സിൽ ഇന്നലെ കുറവായിരുന്നു (753). തലേ ദിവസം ഫ്രാൻ‌സിൽ  1,438 പേർ മരിച്ചിരുന്നു. യു.കെ.യിൽ 861 പേർ മരിച്ചു. .

 അമേരിക്കയിൽ ഓരോ മില്യൺ ആളുകളിൽ മരിക്കുന്നവരുടെ അന്നം വർധിച്ചു 105 പേരായി. നേരത്തെ ഇത്  86 ആയിരുന്നു. ലോകത്തിൽ  17.6 പേർ എന്നത് 18.7 ആയി..

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവര്‍ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

ഫുഡ്ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ഫ്ലോയ്ഡ് വിധി എന്തായിരിക്കും? ന്യു യോർക്കിലെ ആസിഡ് ആക്രമണം (അമേരിക്കൻ തരികിട 143, ഏപ്രിൽ 19)

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

View More