കടുത്തുരുത്തി: കഴിഞ്ഞ ഞായറാഴ്ച പിറവത്തിനടുത്ത് മൂവാറ്റുപുഴയാറ്റില്‍
മുങ്ങിമരിച്ച കടുത്തുരുത്തി കുന്നശേരി സാവിയോയുടെ മകള്‍ എലിസബത്തിന് (വാവ-12)
അന്ത്യാഞ്ജലി. മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ കാര്‍മികത്വത്തിലായിരുന്നു
ഇടവകദേവാലയമായ കടുത്തുരുത്തി സെന്റ് മേരീസ് വലിയപ്പളളിയില് സംസ്കാര ശുശ്രൂഷകള്‍
നടന്നത്. ചടങ്ങില്‍ മാതാപിതാക്കളായ ഡോ.ജോസ്, ലൗസി, സഹോദരങ്ങളായ ജോവാന്,
എലിസബത്ത്, മാത്യു, സൈമണ്‍ എന്നിവര്‍ ഇന്നലെ നാട്ടിലെത്തിയിരുന്നു. പ്രാര്‍ഥനാ
ശുശ്രൂഷകള്‍ക്ക് വാവയുടെ പിതൃസഹോദരനും കോട്ടയം അതിരൂപതയുടെ പ്രഥമ
മെത്രാപ്പോലീത്തായുമായ മാര്‍ കുര്യാക്കോസ് കുന്നേശേരി, കോട്ടയം ആര്‍ച്ച് ബിഷപ്
മാര്‍ മാത്യു മൂലക്കാട്ട്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോട്ടയം
അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
പിറവത്തെ അമ്മവീട്ടിലായിരിക്കേ ഞായറാഴ്ച്ച മൂവാറ്റുപുഴയാറ്റില്‍
കുളിക്കാനിറങ്ങിയപ്പോഴാണ് വാവയും മാതൃസഹോദരി പുത്രിയും അമേരിക്കയിലെ ഷിക്കാഗോയില്‍
സ്ഥിര താമസമാക്കിയ കല്ലറ ആശാരിക്കുറ്റ് വീട്ടില്‍ ഡോ.ജോസ് മാത്യുവിന്റെ മകളുമായ
സാറായും (നീലു-17) ഒഴുക്കില്‍പ്പെട്ടു മരിച്ചത്.