EMALAYALEE SPECIAL

ലണ്ടന്‍ മലയാള സാഹിത്യവേദി പുരസ്കാര സന്ധ്യയില്‍ പ്രതിഭകളെ ആദരിച്ചു

Published

on

കോട്ടയം: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച   "പുരസ്കാരസന്ധ്യ 2020' ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടല്‍ അര്‍കാഡിയയില്‍ നടന്നു . ചടങ്ങില്‍ മലയാള കലാ   സാഹിത്യ പത്രപ്രവര്‍ത്തന  രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്കാരം നല്‍കി ആദരിച്ചു.

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും നടത്തി. ഡോ. ശ്രീവിദ്യ രാജീവും ജഗദീഷ് കരിമുളക്കലും കവിതകള്‍ ചൊല്ലി.  ലണ്ടന്‍ മലയാള സാഹിത്യവേദി കോഓര്‍ഡിനേറ്റര്‍ സി. എ. ജോസഫ് സ്വാഗതവും പുരസ്കാര സന്ധ്യയുടെ കോഓര്‍ഡിനേറ്റര്‍ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിയും പറഞ്ഞു.

പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ഡോ. പോള്‍ മണലില്‍ മുഖ്യപ്രഭാഷണം നടത്തി.   തോമസ് ചാഴികാടന്‍ എംപി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ  പത്താം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 

മുതിര്‍ന്ന സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍, പത്രപ്രവര്‍ത്തകനും കേരള ലളിതകല അക്കാദമി മുന്‍ ചെയര്‍മാനും മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്  കെ.എ. ഫ്രാന്‍സിസ് , ലണ്ടനില്‍ താമസിച്ചു ലോകമെങ്ങും എഴുതുന്ന മലയാള സാഹിത്യ രംഗത്തെ സമസ്ത മേഖലകളിലും കൃതികള്‍ രചിച്ച പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍,  അമേരിക്കന്‍  സാഹിത്യ-സാംസ്കാരിക രംഗത്ത് അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നില്‍ക്കുന്ന മാത്യു നെല്ലിക്കുന്ന്, ജര്‍മനിയിലെ കലാസാംസ്കാരിക രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും നാല് പതിറ്റാണ്ടായി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയും ലോക കേരള സഭാ അംഗവുമായ ജോസ് പുതുശേരി എന്നിവരെ പുരസ്കാരം നല്‍കി ആദരിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

നക്ഷത്രങ്ങൾക്കരികിലൂടെ ... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 11: ഷാജു ജോൺ)

കണ്ണീരുണങ്ങാത്ത 20 വർഷങ്ങൾ; 9/11 സ്‌മരണ

9/11 ഓർമ്മ: ഈ മഹാനഗരം ഉറങ്ങാറില്ല.(സിബി ഡേവിഡ്, ന്യൂയോര്‍ക്ക്)

കാലം തൊടാൻ മടിച്ചു നിൽക്കുന്ന താരം (ഫിലിപ്പ് ചെറിയാൻ)

View More