Image

ലൂക്കോസ് തര്യന്‍ ഫോമ സൗത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍

Published on 28 February, 2020
ലൂക്കോസ് തര്യന്‍ ഫോമ സൗത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍
അറ്റ്‌ലാന്റെ: ഫോമാ സൗത്ത് വെസ്റ്റ് റീജിയന്റെ കണ്‍വന്‍ഷന്‍ കണ്‍വീനറായി അറ്റ്‌ലാന്റയിലെ സാമൂഹ്യ .സാംസ്‌കാരിക മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലൂക്കോസ് തര്യനെ നിയമിച്ചതായി ഫോമാ നാഷണല്‍ കമ്മറ്റി അറിയിച്ചു.

2020 ജൂലൈ ആദ്യ വാരം നടക്കുന്ന ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിനും റീജിയണ്‍ തലത്തില്‍ ഫോമയുടെ വളര്‍ച്ച ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് സൗത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വീനറായി ലൂക്കോസ് തര്യനെ നിയമിച്ചത്.2003 മുതല്‍ അറ്റ്‌ലാന്റയില്‍ മലയാളി അസോസിയേഷനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയ ലൂക്കോസ് തര്യന്‍ 'അമ്മ' ( അറ്റ്‌ലാന്റെ മെട്രോ മലയാളി അസോസിയേഷന്‍) അറ്റ്‌ലാന്റയുടെ സ്ഥാപക മെമ്പര്‍ കൂടിയാണ്.ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ നാഷണല്‍ മെമ്പറായും കഴിഞ്ഞ തവണ അറ്റ്‌ലാന്റ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ അറ്റ്‌ലാന്റയില്‍ ലോഞ്ച് ചെയ്യുന്ന മലയാളത്തിലെ ഏറ്റവും മികച്ച ന്യൂസ് ചാനലായ റിപ്പോര്‍ട്ടര്‍ ചാനലിന്റെ സ്‌പോണ്‍സര്‍ കൂടിയാണ് ലൂക്കോസ് തര്യന്‍.

റിട്ടയര്‍മെന്റ് ജീവിതം സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തത്തിനായി മാറ്റി വയ്ക്കുന്നതിനാല്‍ ഫോമയുടെ നാഷണല്‍ റോയല്‍ കണ്‍വന്‍ഷന് വേണ്ടിയും, കണ്‍വന്‍ഷനില്‍ റീജിയന്റെ ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്തുവാന്‍ സാധിക്കുമെന്ന് ലൂക്കോസ് തര്യന്‍ പറഞ്ഞു. ഫോമ അമേരിക്കന്‍ മലയാളി ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന വലിയ സംഘടനയാണ്. അതു കൊണ്ടാണ് പ്രാദേശിക തലത്തില്‍ ഫോമ വളരുന്നത്. ഫോമയുടെ പ്രാദേശിക തലത്തിലെ വളര്‍ച്ച റീജിയണല്‍ വൈസ് പ്രസിഡന്റ് മാരുടേയും അവിടെയുള്ള അംഗ സംഘടനകളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് സഫലീകൃതമാകുന്നതെന്ന് ഫോഫാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

ഫോമാ സൗത്ത് വെസ്റ്റ് റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ ഫോമയ്ക്ക് മുതല്‍ക്കൂട്ടാവുകയും, ലൂക്കോസ് തര്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും ഫോമാ നാഷണല്‍ പ്രസിഡന്റ് ഫിലിപ് ചമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറാര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോ. സെക്രട്ടറി സാജു ജോസഫ്, ജോ ട്രഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ അറിയിച്ചു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക