VARTHA

ഇടഞ്ഞ ആനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു

Published

on

ഹരിപ്പാട് : ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. കൊല്ലം പൂതക്കുളം സ്വദേശി കലേഷ്(45) ആണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമുള്ള റോഡിലായിരുന്നു ആനയുടെ ആക്രമണം. കുത്തേറ്റ കലേഷിനെ ?ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്നരയോടെ മരിച്ചു. അപ്പു എന്ന ആനയാണ് ഇടഞ്ഞത്. പുലര്‍ച്ചെ 2.20ന് മടക്കുവെടി വച്ചു കീഴ്‌പ്പെടുത്തിയാണ് ആനയെ തളച്ചത്.

കൊല്ലത്തെ ആനയെ ഹരിപ്പാട് സ്വദേശി പാട്ടത്തിനെടുത്തതാണ്. പള്ളിപ്പാട് ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുപോയി തിരികെ വരുമ്പോള്‍ വണ്ടിയുടെ ഹോണ്‍ ശബ്ദം കേട്ടതാണ് ആന ഇടയാന്‍ കാരണമായതെന്നു പറയുന്നു. രണ്ടാം പാപ്പാനെ കുത്തിയ ശേഷം ഒരു മണിക്കൂറോളം ആന അനങ്ങാതെ നിന്നെങ്കിലും ഒന്നാം പാപ്പാന്‍ കൊല്ലം സ്വദേശി സഞ്ജുവിന് ആനപ്പുറത്തുനിന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. അതിനുശേഷം ആന ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ഓടാന്‍ തുടങ്ങി. ക്ഷേത്രാങ്കണത്തിലെ ആല്‍മരത്തിനടിയിലൂടെ വന്നപ്പോള്‍ നാട്ടുകാര്‍ വടം കെട്ടി പാപ്പാനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. വടം വലിച്ചു പൊട്ടിച്ച ആന സമീപത്തെ വൈദ്യുതത്തൂണും ലൈനും തകര്‍ത്തതോടെ പ്രദേശത്താകെ ഇരുട്ടായി. ആനയെ തളയ്ക്കാന്‍ കൂടുതല്‍ പാപ്പാന്മാര്‍ വന്നെങ്കിലും ഒന്നും ചെയ്യാനായില്ല.

അഗ്‌നിരക്ഷാസേന, ഹരിപ്പാട് ആക്‌സിഡന്റ് റെസ്ക്യൂ ടീം എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി. റോഡിലെ ഗതാഗതം പൂര്‍ണമായും വഴിതിരിച്ചുവിട്ടു. ഹരിപ്പാട് സിഐ ബിജു വി.നായരുടെ നേതൃത്വത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആന നില്‍ക്കുന്നതിന്റെ ഒരു കിലോമീറ്റര്‍ അകലെ ആളുകളെ തടഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെ ആന സമീപ പുരയിടത്തില്‍ നിലയുറപ്പിച്ചു.

കലക്ടര്‍ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് നല്‍കിയതോടെ കോട്ടയത്തുനിന്നു ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ വനം വകുപ്പിലെ എലിഫന്റ് സ്ക്വാഡ് അര്‍ധരാത്രി സ്ഥലത്തെത്തി. പുലര്‍ച്ചെ മയക്കുവെടി വച്ച് ആനയെ തളച്ചതോടെയാണ് സഞ്ജു എന്ന പാപ്പാനെ താഴെയിറക്കാനായത്. രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 2.20 വരെ ആനപ്പുറത്തിരുന്ന സഞ്ജു ക്ഷീണിതനായിരുന്നു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചു

കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കൂടി കോവിഡ്; ടിപിആര്‍ നിരക്ക് ഉയര്‍ന്നുതന്നെ, 116 മരണം

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥിനിയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി തണല്‍ പെരുമ്പുഴ

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

പെഗാസസ് വിവാദം; ഒമ്പതാം നാളും പാര്‍ലമെന്റ് സ്തംഭിച്ചു; ലോക്‌സഭയും രാജ്യസഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

ജാര്‍ഖണ്ഡിലെ ജില്ലാ ജഡ്‌ജിയുടെ മരണം ; സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍

ലോക്​സഭയില്‍ സുപ്രധാന ബില്ലുകള്‍ അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി

കടല്‍ക്കൊല കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച്‌ കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കി

മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ല്‍ ക്യൂ; ​വീ​ണ്ടും വിമര്‍ശനവുമായി ഹൈ​ക്കോ​ട​തി

ആറന്മുളയില്‍ 13 വയസുള്ള മകളെ പണം വാങ്ങിയ ശേഷം അമ്മ കാമുകനു വിറ്റു

അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നും പോസ്റ്റു ചെയ്തിട്ടില്ല; തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയില്‍ രഞ്ജിനി ഹരിദാസിന്റെ പ്രതികരണം

കോഴിക്കോട്ട് റെയില്‍വെ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം

കുറ്റിയാടി പ്രകടനം: 32 പേര്‍ക്കെതിരേ നടപടിയുമായി സി.പി.എം

കോവിഡ് കുതിച്ചുയരുന്നു; എറണാകുളം ജില്ലയിലെ മദ്യശാലകള്‍ അടച്ചുപൂട്ടി

'യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്ബന്ധിത ഐറ്റമായിരിക്കുമത്രെ'; ജോയ് മാത്യൂ

അടുത്ത മൂന്ന് ആഴ്ച കേരളത്തിന് നിര്‍ണായകം; ആള്‍ക്കൂട്ടം ഒഴിവാക്കിയേ മതിയാകൂ- ആരോഗ്യമന്ത്രി

ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലി, വനിതാ എംഎല്‍എമാരെ ആക്രമിച്ചു: കയ്യാങ്കളിയെ ന്യായീകരിച്ച് ഇ.പി

മരുമകളെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന ഹര്‍ജി; ഭര്‍തൃമാതാവിന് പിഴ ചുമത്തി കോടതി

കേരളത്തില്‍ മാത്രം കോവിഡ് കേസുകള്‍ കുത്തനേ കൂടുന്നു; ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

യു.പി നിയമസഭാ തിരഞ്ഞെടുപ്പ്; യോഗി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് സൂചന

തര്‍ത്താവുമായി വാക്കുതര്‍ക്കം: കൊല്ലത്ത് യുവതി ആറ്റില്‍ ചാടി ജീവനൊടുക്കി

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി

കോഴിക്കോട് റിട്ട.അധ്യാപക ദമ്പതിമാരെ വിറക് പുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

ചടയമംഗലത്ത് പൊലീസും പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വനിതാ കമ്മിഷന് റിപ്പോര്‍ട്ട് കൈമാറി

കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് രോഗം; ടിപിആര്‍ 13.53%, മരണം 128

കോവിഡിനെതിരെ ആന്റിബോഡി സാന്നിധ്യം കുറവ് കണ്ടെത്തിയത് കേരളത്തിലെന്ന് ഐസിഎംആര്‍

View More