ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ കേന്ദ്രത്തിെന്റയും ഫോറിന് സര്‍വീസ് ഇന്സ്റ്റിറ്റ്യൂട്ടിെന്റയും പേര് മാറ്റാന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പ്രവാസി ഭാരതീയ കേന്ദ്ര ഇനിമുതല്‍ സുഷമ സ്വരാജ് ഭവന് എന്നും ഫോറിന് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് സര്‍വീസ് എന്നും അറിയപ്പെടുമെന്ന് മന്ത്രി ട്വിറ്ററില്‍ അറിയിച്ചു.
നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന മഹദ് വ്യക്തിത്വത്തിന് അര്‍ഹമായ ആദരാഞ്ജലിയാണിതെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ വകുപ്പിന് കീഴിലുള്ളതാണ് ഇരുസ്ഥാപനങ്ങളും. 2011ല്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് പ്രവാസി ഭാരതീയ കേന്ദ്രം വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാനും ഇന്ത്യയും വിവിധ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സ്ഥാപിച്ചതാണ്.