-->

Gulf

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ലണ്ടന്‍ ഹൈക്കമ്മീഷണനില്‍ സ്വീകരണം

Published

onലണ്ടന്‍: നിലവിലെ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടി കേരള ഘടകം മുന്‍ പ്രസിഡന്റും മലയാളിയുമായ വി. മുരളീധരന് ഡിസംബര്‍ 18 നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

സിക്ക് മതാചാര്യനായ ഗുരു നാനാക് ദേവ്ജിയുടെ 550-ാം ജന്മ വാര്‍ഷിക ആഘോഷങ്ങളില്‍ സംബന്ധിക്കാനായി ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രതിനിധിയായി യുകെയില്‍ എത്തിച്ചേര്‍ന്ന കേന്ദ്രമന്ത്രിയെ ആദരിക്കാനായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഗനശ്യാം ആണ് നെഹ്റു സെന്ററില്‍ സ്വീകരണമൊരുക്കിയത്. ചടങ്ങില്‍ ലോര്‍ഡ് രമീന്ദാര്‍ സിംഗ് റേഞ്ചര്‍ എന്നിവര്‍ക്കു പുറമെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ വംശജരും പങ്കെടുത്തു.

ഇന്ത്യയുടെ മഹത്തായ പൈതൃകവും നൂറ്റാണ്ടുകളെ അതിജീവിച്ച സംസ്‌കാരവും ഉയര്‍ത്തിക്കാട്ടിയ കേന്ദ്ര മന്ത്രി മുരളീധരന്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മറ്റു ലോക രാജ്യങ്ങള്‍ ബഹുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നത് ശുഭോതര്‍ക്കമാണെന്നു സൂചിപ്പിച്ചു.

നമ്മുടെ അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ മുന്നണികള്‍ എന്നും ഇന്ത്യയ്ക്കു സുശക്തമായ സര്‍ക്കാരുകളെയാണ് നല്‍കിയിട്ടുള്ളത്. ബ്രിട്ടനിലും ഇന്ത്യയിലും പിന്തുടരുന്ന ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് എടുത്തുകാണിക്കുന്നതെന്നു മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സംബന്ധിച്ച യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മയുടെ ലണ്ടന്‍ ഓര്‍ഗനൈസര്‍ എബ്രഹാം ജോസ് പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റര്‍ സുരേന്ദ്രന്‍ ആരക്കോട്ട് എന്നിവര്‍ വി. മുരളീധരനുമായി നേരിട്ട് സംസാരിക്കുകയും യുക്മ എന്ന സംഘടന നടത്തുന്ന സാമൂഹിക - സാംസ്‌കാരിക പരിപാടികളെക്കുറിച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, സംഘടനയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ എല്ലാ സഹായവും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു ഉറപ്പു നല്‍കുകയും ചെയ്തു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രവാസികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം നല്‍കുക'

പരിശുദ്ധ അമ്മയോടുള്ള മേയ് മാസ വണക്കത്തില്‍ അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍

യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

മാതൃദീപം - ആല്‍ബം പ്രകാശനം ചെയ്തു

രാജു സ്റ്റീഫന്റെ ദേഹവിയോഗത്തില്‍ മനംനൊന്ത് ഗ്ലാസ്‌ഗോ മലയാളി സമൂഹം

റഹ്മെ, കോവിഡിനെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്കാ സഭ

'മാതൃദീപം' മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

കാര്‍മേല്‍ മാര്‍ത്തോമാ ചര്‍ച്ച് കൂദാശ മെയ് രണ്ടിന്‌

ഫാ. ബിജു പാറേക്കാട്ടിലിന് യാത്രയയപ്പു നല്‍കി

ജര്‍മനിയിലെ മലയാളി എന്‍ജിനീയര്‍ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചു

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ കണിക്കൊന്ന പഠനോത്സവം നവ്യാനുഭവമായി

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന് 94ാം പിറന്നാള്‍

2021 വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ഡാനിഷ് പത്രപ്രവര്‍ത്തകന്

ജര്‍മ്മനിയില്‍ 50 വയസ് കഴിഞ്ഞവര്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്റെ അംഗീകാരം

ടി. ഹരിദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദി

സൂരജ് താന്നിക്കലിന്റെ കവര്‍ സോങ്ങിന് ലെസ്ലി ലൂയിസിന്റെ ആശംസ

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 11

12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

ഒസിഐ കാര്‍ഡ് പുതുക്കല്‍ കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി

വത്തിക്കാനില്‍ ഓശാന തിരുനാള്‍ സ്മരണ പുതുക്കി

ഫിലോമിന ജോസാന്‍ ജര്‍മനിയില്‍ നിര്യാതയായി

യൂറോപ്പില്‍ പുതിയ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

ഓര്‍ത്തഡോക്‌സ് പീഡാനുഭവവാരം ജര്‍മനിയില്‍

സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ' ഞായറാഴ്ച

യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ പ്രചാരണ സമാപനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പ

ഓര്‍മയില്‍ ഒരു മണിനാദം' മാര്‍ച്ച് ഏഴിന്

View More