Image

സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

Published on 10 December, 2019
സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകയും മലയാളിയുമായ അഡ്വക്കേറ്റ് ലില്ലി തോമസ് അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഡല്‍ഹിയിലായിരുന്നു അന്ത്യം. സുപ്രിംകോടതിയില്‍ പ്രാക്ടീസ് തുടങ്ങിയ ആദ്യ മലയാളി അഭിഭാഷകയാണ്.


1955ല്‍ മദ്രാസ് ഹൈക്കോടതിയിലായിരുന്നു ലില്ലി തോമസ് അഭിഭാഷക ജീവിതത്തിന് തുടക്കം കുറിച്ചത്. 1959 എല്‍എല്‍എം പൂര്‍ത്തിയാക്കിയതോടെ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയായി. 1960 ല്‍ സുപ്രിംകോടതിയില്‍ പ്രാക്ടീസ് തുടങ്ങി. ചങ്ങനാശേരിയിലായിരുന്നു ജനനമെങ്കിലും വളര്‍ന്നത് തിരുവനന്തപുരത്തും പഠനം പൂര്‍ത്തിയാക്കിയത് മദ്രാസിലുമായിരുന്നു.


ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന ചരിത്രവിധി സുപ്രിംകോടതി പുറപ്പെടുവിച്ചത് ലില്ലി തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്. വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഏറ്റവുമൊടുവില്‍ മരട് ഫ്‌ളാറ്റ് വിഷയത്തിലും സുപ്രിംകോടതിയില്‍ ഹാജരായിരുന്നു. അവിവാഹിതയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക