Image

ജനുവരി ഏഴിന്‌ മുമ്‌ബ്‌ മേയര്‍ സ്ഥാനമൊഴിയുമെന്ന്‌ സൗമിനി ജെയ്‌ന്‍

Published on 06 December, 2019
 ജനുവരി ഏഴിന്‌ മുമ്‌ബ്‌ മേയര്‍ സ്ഥാനമൊഴിയുമെന്ന്‌ സൗമിനി ജെയ്‌ന്‍
കൊച്ചി മേയര്‍ സ്ഥാനം സൗമിനി ജെയ്‌ന്‍ ജനുവരി ഏഴിന്‌ മുന്‍പ്‌ രാജിവയ്‌ക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വവുമായി സൗമിനി ജെയ്‌ന്‍ ധാരണയിലെത്തി.

കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഏറെ തലവേദനയുണ്ടാക്കിയ പ്രശ്‌നമായിരുന്നു കൊച്ചി മേയറെ മാറ്റുക എന്നത്‌. ഒടുവില്‍ സൗമിനി ജെയ്‌ന്‍ നേതൃത്വത്തിന്റെ സമര്‍ദത്തിന്‌ മുന്നില്‍ വഴങ്ങുകയായിരുന്നു. 2020 ജനുവരി ഏഴിന്‌ മുമ്‌ബ്‌ മേയര്‍ സ്ഥാനമൊഴിയുമെന്ന്‌ സൗമിനി നേതാക്കള്‍ക്ക്‌ ഉറപ്പ്‌ നല്‍കി.

കൊച്ചി കോര്‍പ്പറേഷനിലെ ഭരണ നേതൃത്വത്തില്‍ വലിയ മാറ്റം വരുത്താനാണ്‌ കോണ്‍ഗ്രസ്‌ തീരുമാനം. 

കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ സ്ഥിരം സമിതി അംഗങ്ങളായ നാല്‌ കോണ്‍ഗ്രസ്‌ നേതാക്കളോടും രാജി വയ്‌ക്കാന്‍ നേതൃത്വം നേരത്തെ അവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‌ മൂന്ന്‌ പേര്‍ രാജിവച്ചിരുന്നു. ഒരാള്‍ നാളെ രാജി വയ്‌ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക