-->

fomaa

ഫോമായുടെ പുതിയ ജുഡീഷ്യല്‍ കൗണ്‍സില്‍ നിലവില്‍ വന്നു

പന്തളം ബിജു തോമസ്, പി ആര്‍ ഒ

Published

on

ഡാളസ്: ഒക്ടോബര്‍ ഇരിപത്തിയാറാം തീയതി ഡാളസ്സില്‍ വെച്ച് നടന്ന ഫോമായുടെ അഞ്ചംഗ ജുഡീഷ്യല്‍ കൗണ്‍സിലിലേക്കുള്ള  തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ സ്ഥാനമേറ്റു. നാല് വര്‍ഷം  കാലാവധിയുള്ള ഈ കൗണ്‍സിലിന്റെ ചെയര്‍മാനായി മാത്യു ചെരുവിലും, വൈസ് ചെയര്‍മാനായി യോഹന്നാന്‍ ശങ്കരത്തിലും, സെക്രെട്ടറിയായി സുനില്‍ വര്‍ഗ്ഗീസും, കൗണ്‍സില്‍ അംഗങ്ങളായി ഫൈസല്‍ എഡ്‌വേഡ് (കൊച്ചിന്‍ ഷാജി)യും, തോമസ് മാത്യുവും, ബാബു മുല്ലശ്ശേരിയും ഭാരവാഹികളായി.  ബേബി ഊരാളില്‍, ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ് എന്നിവരടങ്ങുന്ന ഇലക്ഷന്‍ കമ്മീഷന്‍ ആണ് തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ കൗണ്‍സില്‍ യോഗത്തിലാണ്, വിജയികളില്‍ നിന്നും പുതിയ ഭാരവാഹികളുടെ സ്ഥാനങ്ങള്‍ക്ക്  തീരുമാനായത്.

ഫോമായുടെ നിലവിലെ ബൈലോയുടെ പതിനൊന്നാം  ആര്‍ട്ടിക്കിളില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയെന്നതാണ് ഈ കൗണ്‍സിലിന്റെ പ്രധാനധര്‍മ്മം. ഒരു വലിയ സംഘടനകയില്‍ ഉരുത്തിരിയുന്ന അഭിപ്രായവ്യത്യാസങ്ങള്‍ സംഘടനക്കുള്ളില്‍ തന്നെ  തീര്‍പ്പുകല്പിക്കുവാന്‍ വേണ്ടിയുള്ള സംവിധാനമാണ് ഇത്. വളരെയധികം ഉത്തരവാദിത്വങ്ങളുള്ളതാണ്  ഫോമായുടെ ജുഡീഷ്യല്‍ കൗണ്‍സില്‍  എന്ന്  ഉത്തമബോധ്യമുണ്ടന്ന് ചെയര്‍മാനായി സ്ഥാനമേറ്റ മാത്യു ചെരുവില്‍ കൗണ്‍സില്‍ അംഗങ്ങളെ  ആദ്യമീറ്റിങ്ങില്‍ അഭിസംബോധന ചെയ്തുകൊണ്ട് ബോധിപ്പിച്ചു.

ഫോമായുടെ പുതിയ ജുഡീഷ്യല്‍ കൗണ്‍സിലിന് വേണ്ടിവരുന്ന എല്ലാ സഹായ സഹായസഹകരണങ്ങളും വാഗ്ദാനം  ചെയ്തുകൊണ്ട് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,  ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ കൗണ്‍സിലിനെ അഭിവാദ്യങ്ങളോടെ സ്വാഗതം ചെയ്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്‌സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം നാളെ

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ  കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ

സഹായങ്ങൾക്ക് നന്ദി; ഒന്നും പാഴാക്കില്ലെന്ന് ഉറപ്പ്: ഫോമാ വേദിയിൽ മന്ത്രി വീണ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി

വെന്റിലേറ്ററുകള്‍ ഫോമാ കേരളത്തിലേക്ക് അയച്ചു

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 6000 ഡോളര്‍ നല്‍കും

ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്കയുടെ അംഗീകാരം

ഫോമാ കോവിഡ് സഹായ പദ്ധതി: ഫോമാ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ നല്‍കും

ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും.

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

View More