Image

ശിഥിലമായ കുടുംബബന്ധങ്ങള്‍ കുട്ടികള്‍ വഴിതെറ്റാന്‍ മുഖ്യകാരണം

Published on 11 May, 2012
ശിഥിലമായ കുടുംബബന്ധങ്ങള്‍ കുട്ടികള്‍ വഴിതെറ്റാന്‍ മുഖ്യകാരണം
മാനില: തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ കൗമാരക്കാരെ അക്രമത്തിലേക്കും ലൈംഗിക അരാജതകത്വത്തിലേക്കും നയിക്കുന്നുവെന്ന് ഫിലിപ്പീന്‍സില്‍ നടത്തിയ ഗവേഷണം തെളിയിച്ചു. കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങളും മാതാപിതാക്കളും മക്കളും തമ്മിലുള്ള മികച്ച ആശയവിനിമയവും കുട്ടികളെ അപകടകരമായ സ്വഭാവശീലങ്ങളില്‍ നിന്നു അകറ്റിനിറുത്തുമെന്ന് മനഃശാസ്ത്ര വിദഗ്ദന്‍ ഡോ. ബ്രൂസ് ഇല്ലിസിന്‍റെ നേതൃത്വത്തില്‍ നടന്ന ഗവേഷണം സ്ഥിരീകരിച്ചു. ന്യൂസിലന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച് കാന്‍റര്‍ബറി സര്‍വ്വകലാശാലയിലെ മനഃശാസ്ത്ര വിഭാഗം അധ്യാപകനാണ് ഡോ. ബ്രൂസ് ഇല്ലിസ്.

മാതാപിതാക്കളുടെ സ്നേഹവും പരിഗണനയും ലഭിക്കാത്ത കുട്ടികളാണ് തെറ്റായ സ്നേഹബന്ധങ്ങള്‍ തേടി പോകുന്നവരില്‍ ഭൂരിഭാഗവും. അപക്വമായ ലൈംഗിക വേഴ്ചയിലേക്കും കൗമാര ഗര്‍ഭത്തിലേക്കും ഇത്തരം ബന്ധങ്ങള്‍ വഴിതെളിക്കുകയും ചെയ്യുന്നു. അച്ഛന്‍റെ സ്നേഹം ലഭിക്കാതെ വളരുന്ന പെണ്‍കുട്ടികള്‍ ഇത്തരം പ്രലോഭനങ്ങള്‍ക്ക് എളുപ്പം വശംവദരാകുന്നുണ്ടെന്ന് ഡോ. ബ്രൂസ് ഇല്ലിസിന്‍റെ പഠനം വെളിപ്പെടുത്തി. യു.എന്‍ ജനസംഖ്യാ കണക്കെടുപ്പ് വിഭാഗ (UNFPA)ത്തിന്‍റെ കണക്കുപ്രകാരം ഏഷ്യയില്‍ ഏറ്റവുമധികം കൗമാരപ്രായക്കാരായ അവിവാഹിത ഗര്‍ഭിണികള്‍ ഉള്ളത് ഫിലീപ്പീന്‍സിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക