-->

America

ഫിലിപ്പ് ജോണിന്റെ എണ്‍പതാം ജന്മദിനാഘോഷവും, പ്രവര്‍ത്തന മികവിനുള്ള ആദരവും മാപ്പില്‍ കൊണ്ടാടി

Published

on

ഫിലാഡല്‍ഫിയാ: മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) സീനിയര്‍ മെമ്പറും, വര്‍ഷങ്ങളായി മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ ചുമതലക്കാരനുമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് ജോണിന്റെ (കുഞ്ഞച്ചന്‍) എണ്‍പതാം ജന്മദിനാഘോഷവും,  അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനുള്ള മാപ്പ് കുടുംബത്തിന്റെ ആദരവും  നവംബര്‍ 2 ന് ശനിയാഴ്ച വൈകിട്ട് ആറരമണിയ്ക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായി  കൊണ്ടാടി.

  മാപ്പ് കുടുംബാഗങ്ങളും, ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷ ചടങ്ങ്  ബ്രദര്‍ സണ്ണി എബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന്,  അസോസിയേഷന്‍ സെക്രട്ടറി തോമസ് ചാണ്ടി സ്വാഗതം അരുളുകയും, ഫിലിപ്പ് ജോണിനെയും, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ആലീസിനെയും വേദിയിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തു. 

ഈ എണ്‍പതാം വയസ്സിലും യുവത്വത്തിന്റെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി മാപ്പിനെ സ്വന്തം കുടുംബം പോലെ സ്‌നേഹിക്കുകയും, സേവിക്കുകയും ചെയ്യുന്നതിന്റെ  നന്ദി സൂചകമായി മാപ്പ് പ്രസിഡന്റ് ശ്രീ. ചെറിയാന്‍ കോശിയുടെ നേതൃത്വത്തില്‍ മാപ്പ് കുടുംബാഗങ്ങള്‍ ഒന്ന് ചേര്‍ന്ന് മാപ്പ് എക്‌സലന്‍സ് അവാര്‍ഡ് കുഞ്ഞച്ചായന്  സമ്മാനിക്കുകയും, അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും, ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു. 

തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍, മൂത്ത മകന്‍ ജോണ്‍ ഫിലിപ്പ് (ബിജു), മാപ്പ് പ്രസിഡന്റ് ശ്രീ. ചെറിയാന്‍ കോശി,  മാപ്പ് മുന്‍ പ്രസിഡന്റുമാരായിരുന്ന ഡാനിയേല്‍ പി. തോമസ്, വര്‍ഗീസ് ഫിലിപ്പ്, ജോര്‍ജ്ജ് എം. മാത്യു, യോഹന്നാന്‍ ശങ്കരത്തില്‍, അനു സ്കറിയാ, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത്, പി.ആര്‍.ഓ. രാജു ശങ്കരത്തില്‍, സ്‌പോര്‍ട്ട്‌സ് ചെയര്‍മാന്‍ ശാലൂ പുന്നൂസ്, ആര്‍ട്ട്‌സ് ചെയര്‍മാന്‍  ലിജോ ജോര്‍ജ്ജ്, ഷാജി ജോസഫ്, ബാബു തോമസ് സ്റ്റാന്‍ലി ജോണ്‍, ജെയിംസ് പീറ്റര്‍ എന്നിവര്‍ ആശംസകര്‍പ്പിച്ചു സംസാരിച്ചു.

ആല്‍വിന്‍, ഐറിന്‍,  നൈനാ എന്നീ കൊച്ചുമക്കള്‍ ചേര്‍ന്ന് കുടുംബവകയായുള്ള ഉപഹാരവും തദവസരത്തില്‍ സമ്മാനിച്ചു. തോമസ് കുട്ടി വര്‍ഗീസ്, അലന്‍ വര്‍ഗീസ് എന്നിവരുടെ ഗാനങ്ങളും ഹൃദ്യമായി. വന്നുചേര്‍ന്ന ഏവര്‍ക്കും ഫിലിപ്പ് ജോണും , ഇളയ മകന്‍ ബിനോയിയും ചേര്‍ന്ന് നന്ദി പറഞ്ഞു .

1939 നവംബര്‍ ഒന്നിന്  കവുങ്ങുംപ്രയാര്‍, പുറമറ്റം കുരീക്കുട്ടുപാറയില്‍ പരേതരായ ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയവനായ ജനിച്ച ഇദ്ദേഹം 1991  ല്‍ ഫിലാഡല്‍ഫിയായില്‍ എത്തുകയും, ആ വര്‍ഷം മുതല്‍ മാപ്പില്‍ വിവിധ സ്ഥാനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്തു വരുന്നു. സൗഹൃദങ്ങള്‍ക്ക് ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന കുഞ്ഞച്ചന്‍ ഒരു വലിയ സൗഹൃദ വലയത്തിന് ഉടമകൂടിയാണ്. കാര്‍ഡോണ്‍   ഇന്‍ഡസ്ട്രീസ് സി.ഡി.സി സൂപ്പര്‍വൈസര്‍ ജോണ്‍ ഫിലിപ്പ് (ബിജു), ജെ.എന്‍.എസ് ഓട്ടോ ഷോപ്പ് ഉടമയും കാര്‍ ഡീലറുമായ ജോണ്‍ ചെറിയാന്‍ (ബിനോയ്) എന്നിവരാണ് മക്കള്‍. ജൂലിയറ്റ്, സോണിയാ എന്നീ രണ്ടു  മരുമക്കളും , ആറ് കൊച്ചുമക്കളുമുണ്ട് അദ്ദേഹത്തിന്.
 
 രാജു ശങ്കരത്തില്‍ എം.സി യായി നിന്നുകൊണ്ട്  ക്രമീകരിച്ച ആഘോഷ പരിപാടികള്‍ ,  ബ്രദര്‍. തോമസ് ഡാനിയേലിന്റെ   സമാപന പ്രാര്‍ത്ഥനയ്ക്കുശേഷം നടന്ന വിഭവ സമര്‍ത്ഥമായ ഡിന്നറോടുകൂടി  അപര്യവസാനിച്ചു.

വാര്‍ത്ത തയ്യാറാക്കി അറിയിച്ചത്: രാജു ശങ്കരത്തില്‍, (മാപ്പ് പിആര്‍ഒ)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും ക്രൂരത (ബീന ബിനിൽ, തൃശൂർ)

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (മിനി നായർ, അറ്റ്‌ലാന്റാ)

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനം ജൂൺ 27-ന് 

വയാഗ്രയും സ്ത്രീധനവും (അമേരിക്കൻ തരികിട-172)

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

എഴുതിയിട്ടെന്ത് കാര്യം, എന്നാലും പറയാതെ വയ്യ : തനൂജ ഭട്ടതിരി

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാളും 12- മത് ബൈബിള്‍ കണ്‍വെന്‍ഷനും

എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്

ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന മലയാളികളോട് ഒരു അഭ്യര്‍ത്ഥന (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും.

മാപ്പ് വന്‍ പ്രതിഷേധത്തില്‍

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു 

ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

ഇലക്ഷൻ ഇന്ന്: ന്യു യോർക്ക് പുതു ചരിത്രം രചിക്കുമോ? (ജോർജ്ജ് എബ്രഹാം)

പിന്നേം വേണ്ടതല്ലേ, അതുകൊണ്ട് തല വെട്ടില്ലായിരിക്കും!(അഭി: കാര്‍ട്ടൂണ്‍)

പിയാനോ പിക്‌നിക് ജൂലൈ 11 ഞായറാഴ്ച്ച പീസ് വാലി പാര്‍ക്കില്‍

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന് ഷൂമറും ബര്‍ണിയും

കെസിസിഎന്‍സി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ ജൂണ്‍ 25-ന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

View More