-->

VARTHA

93 ശതമാനം ബലാത്സംഗക്കേസുകളിലും പ്രതികള്‍ ഇരയുമായി ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നത് അടുത്ത പരിചയമുള്ളവരില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. 93 ശതമാനം ബലാത്സംഗക്കേസുകളിലും പ്രതികള്‍ ഇരയുമായി പരിചയമുള്ള വ്യക്തികളാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

2017ല്‍ രാജ്യത്ത് 32,557 ബലാത്സംഗക്കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്. ഇതില്‍ 93.1% കേസുകളിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികള്‍.

30,299 ബലാത്സംഗ കേസുകളിലെ 3,155 എണ്ണത്തിലും പ്രതികള്‍ കുടുംബത്തില്‍ നിന്നുള്ളവരാണ്. 16,591കേസുകളില്‍ കുടുംബ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, അയല്‍വാസി, അടുത്ത് പരിചയമുള്ളവര്‍ എന്നിവരാണ് പ്രതി ചേര്‍ക്കപ്പെട്ടത്. 10,553 കേസുകളില്‍ സുഹൃത്തുക്കള്‍, ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍, ഒപ്പം കഴിയുന്ന പങ്കാളി, ബന്ധം വേര്‍പെടുത്തി കഴിയുന്ന ഭര്‍ത്താവ് എന്നിവരാണ് പ്രതിസ്ഥാനത്ത്.

2017ല്‍ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രജിസ്റ്റര്‍ ചെയ്ത 5,562 കേസുകളില്‍ 97.5 ശതമാനത്തിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികള്‍. രാജസ്ഥാനില്‍ 3,305 കേസുകളില്‍ 87.9 ശതമാനത്തിലും പരിചയക്കാര്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നു.

മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസുകളില്‍ 98.1 ശതമാനത്തിലും പ്രതികള്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ആണ്. മണിപ്പൂരില്‍ നിന്ന് ഇത്തരത്തിലുള്ള 40 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2015 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അടുത്ത ബന്ധുക്കളില്‍ നിന്ന് സ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരയാകുന്ന കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തില്‍ 37,290 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 79 മരണം

വിപ്ലവ നായികയ്ക്ക് ചെങ്കൊടി പുതച്ച് അന്ത്യയാത്ര

വിവാഹച്ചടങ്ങില്‍ ഇരുപതില്‍ കൂടുതല്‍ പേര്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ്

കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് 5 രാജ്യങ്ങള്‍ക്കുകൂടി വിലക്ക്

ക്രൈസ്തവരോടുള്ള നീതിനിഷേധം സര്‍ക്കാരുകള്‍ അവസാനിപ്പിക്കണം: ലെയ്റ്റി കൗണ്‍സില്‍

വരുന്നു 'ടൗട്ടെ'; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ്

കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍ ഉപയോഗിക്കുന്നതിനെതിരെ വീണ്ടും ലോകാരോഗ്യ സംഘടന

ഹരിയാനയില്‍ അജ്ഞാത ജ്വരം കാരണം മരണമടഞ്ഞത് 28 പേര്‍; കൊവിഡെന്ന് അധികൃതര്‍

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം; ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന

ഓര്‍മയാകുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ പകരക്കാരില്ലാത്ത വിപ്ലവ നായിക

സഖാവ് കെ ആര്‍ ഗൗരിയമ്മയുടെ രണധീരമായ ഓര്‍മ്മകള്‍ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ ജി സുധാകരന്‍

വാഷിങ്​ടണ്‍ ഡി.സി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരന്റെ ബാഗില്‍ നിന്നും ഉണക്കിയ ചാണകം പി ടികൂടി

ഇന്ത്യയുടെ വിവിഐപി വിമാനം കണ്ണൂരിലെത്തി, തിരികെ പോയി

കോവിഡ് പ്രതിരോധത്തെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുന്നു; ജെ.പി നഡ്ഡ

ആണധികാര ഇടങ്ങളില്‍ ചങ്കുറപ്പോടെ പോരാടിയ ധീര വ്യക്തിത്വം: കെ.ആര്‍ ഗൗരിയമ്മയെ അനുസ്മരിച്ച്‌ കെ.കെ രമ

തെലങ്കാനയില്‍ മേയ് 12 മുതല്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍

സാന്ത്വനം സീരിയല്‍ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍; ചികിത്സാചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തുക്കള്‍

ഡെന്നീസ് സാറിന്റെ അവസാന ചിത്രം തിയറ്ററുകളിലെത്തും, മൂന്ന് ദിവസം മുന്‍പ് ഫോണില്‍ സംസാരിച്ചിരുന്നു: ഒമര്‍ ലുലു

ജീവിതം മുഴുവന്‍ സമരമാക്കി മാറ്റിയ വ്യക്തിത്വം; ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ കെ സുരേന്ദ്രന്‍

കോവിഡ്: ഇതുവരെ മരിച്ചത് 1952 ജീവനക്കാരെന്ന് റെയില്‍വേ

കേരളം കണ്ട കരുത്തുറ്റ നായിക, വിടവാങ്ങിയത് കര്‍ഷകരുടേയും ദരിദ്രരുടേയും അത്താണി

12 മുതല്‍ 15 വയസുവരെയുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ യുഎസില്‍ അനുമതി

സിഗ്‌നല്‍ തെറ്റിച്ച ലോറിയിടിച്ച് നഴ്‌സ് മരിച്ചു

ഇന്ത്യയില്‍ തിങ്കാഴ്ചത്തെ കോവിഡ് രോഗികള്‍ 3.2 ലക്ഷം; ആകെ മരണം രണ്ടരലക്ഷം പിന്നിട്ടു

ഓക്‌സിജന്‍ ടാങ്കര്‍ എത്താന്‍ വൈകി; തിരുപ്പൂരില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു

ഇന്ത്യയില്‍ പെട്ടെന്നുള്ള കോവിഡ് വ്യാപനത്തില്‍ കുംഭമേളയ്ക്ക് നിര്‍ണായക പങ്കെന്ന് റിപ്പോര്‍ട്ട്

വീടുകളില്‍ എത്തി വാക്സിന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം

സെന്‍ട്രല്‍ വിസ്തയുടെ പണമുണ്ടെങ്കില്‍ 62 കോടി വാക്സിന്‍ വാങ്ങാം; കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

ജോസ് ജെ കാട്ടൂര്‍ ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

പോലീസിനൊപ്പം വാഹനപരിശോധന: ഒരു സന്നദ്ധ സംഘടനയ്ക്കും അത്തരം അനുമതി ഇല്ലെന്ന് മുഖ്യമന്ത്രി

View More