fomaa

സുനില്‍ തലവടി, ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍

(ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം)

Published

on

ഡാളസ് : അടുത്തവര്‍ഷം ജൂലൈയില്‍ (ജൂലൈ, 2020) നടക്കാനിരിക്കുന്ന ഫോമായുടെ അന്തര്‍ദ്ദേശീയ റോയല്‍ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനറായി ഡാളസില്‍ നിന്നുമുള്ള സുനില്‍ തലവടിയെ (സുനില്‍ വര്‍ഗീസ്) തിരഞ്ഞെടുത്തു. ഏകദേശം മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ സുനില്‍, ഡാളസ് മലയാളി അസോസിയേഷന്‍, തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്, കേരള ബോട്ട് ക്ലബ് ഓഫ് ഡാളസ് എന്നീ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച്ച വെച്ചിട്ടുണ്ട്. കായിക രംഗത്ത് സുനില്‍ നല്‍കിയ സേവനങ്ങള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. അമേരിക്കയിലെയും കാനഡയിലെയും പ്രധാന വോളി ബോള്‍ ലീഗായ കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. വര്‍ഷം തോറും നടത്തിവരുന്ന സുപ്രസിദ്ധ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റ് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്നത് ഈ ലീഗാണ്. ഡാളസ് സ്ട്രൈക്കേഴ്സ് എന്ന വോളി ബോള്‍ ക്ലബ്ബിന്റെ നടത്തിപ്പിലും പ്രവര്‍ത്തനങ്ങളിലും ഇന്നും അദ്ദേഹം പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരം വിവിധ മേഖലകളില്‍ സമര്‍ത്ഥമായി തന്റെ പാടവം തെളിയിച്ച ശക്തമായ കരങ്ങളിലാണ് ഫോമാ അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന്റെ കണ്‍വീനര്‍ ചുമതല ഈ വര്‍ഷം അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

റോയല്‍ കരീബിയന്‍ യാത്രാ കപ്പലില്‍, ജൂലൈ ആറാം തിയ്യതി ടെക്സാസിലെ ഗാല്‍വേസ്റ്റന്‍ ക്രൂയിസ് പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് കരീബിയന്‍ ദ്വീപ സമൂഹമായ കൊസുമല്‍ വഴി പത്താം തിയ്യതി തിരികെയെത്തുന്ന ഒരു വിനോദകപ്പല്‍ യാത്രയായാണ് ഇത്തവണത്തെ ഫോമാ റിപ്പോയാല്‍ കണ്‍വന്‍ഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഏര്‍ളി ബേര്‍ഡ് സ്‌കീം പ്രകാരം ഒക്ടോബര് മുപ്പത്തിയൊന്പതിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭ്യമാകും. ഫോമാ നാഷണല്‍ കമ്മിറ്റിയും, ഡാളസ് മലയാളി അസോസിയേഷനും, സോമായുടെ സൗത്ത് റീജിയണിലെ എല്ലാ അസോസിയേഷനുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഈ കണ്‍വെന്‍ഷന്‍ വിജയകരമാക്കാനുള്ള കഠിന പ്രയത്‌നം തുടങ്ങിക്കഴിഞ്ഞതായി സുനില്‍ അറിയിച്ചു. ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും വ്യത്യസ്തമായ ഒരനുഭവമാകും ഉണ്ടാവുകയെന്ന് പുതുതായി ചുമതലയേറ്റ കണ്‍വീനര്‍ സുനില്‍ തലവടി ഉറപ്പുനല്‍കി. ഈ ലിങ്കില്‍ കൂടി എത്രയും വേഗം നിങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു http://fomaa.com/fomaa-ocean-cruise-convention/

ഫോമായുടെ സേവനങ്ങള്‍ ജനമധ്യത്തിലെത്തിക്കുവാനും, ഈ കണ്‍വന്‍ഷന് പരമാവധി ജനപങ്കാളിത്തം ഉറപ്പു വരുത്തുവാനുമുള്ള ശ്രമങ്ങളിലാണ് ഏവരുമെന്ന് കണ്‍വന്‍ഷന്‍ കമ്മറ്റിയിലേക്ക് കണ്‍വീനര്‍ സുനില്‍ തലവടിയെ സ്വാഗതം ചെയ്തുകൊണ്ട് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു ലോസന്‍, കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു. http://fomaa.com/fomaa-ocean-cruise-convention/

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം: ഫോമ

ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും.

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് (ജൂലൈ ഒന്ന് )വൈകിട്ട് (വ്യാഴം) 9 മണിക്ക് ഫോമാ യോഗത്തില്‍ സംസാരിക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് ഫോമായുടെ സഹായം: കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എല്‍.പി. സ്‌കൂളിന് ഫോണുകള്‍ നല്‍കും.

ഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

ഫോമാ തിരുവനന്തപുരം ജില്ലക്ക് നൽകിയ വെന്റിലേറ്റർ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി

കൈത്തറി: കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് വൈകിട്ട് (വ്യാഴം) 9 മണിക്ക് സൂം യോഗത്തിൽ

ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

View More