Image

ഓറഞ്ച് കൊളസ്‌ട്രോള്‍ കുറയ്ക്കുമോ..?

Published on 07 September, 2019
ഓറഞ്ച് കൊളസ്‌ട്രോള്‍ കുറയ്ക്കുമോ..?
ഓറഞ്ചില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്നതരം നാരുകളുണ്ട്. ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്‌ട്രോള്‍ രക്തത്തില്‍ കലരുന്നതിനുമുന്പ് അവയെ പിടികൂടി ശരീരത്തില്‍ നിന്നു പുറന്തളളുന്നതിനു പെക്റ്റിന്‍ സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലുളള  hesperidin എന്ന ആന്‍റി ഓക്‌സിഡന്‍റ് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കുന്നു. ഓറഞ്ച്ജ്യൂസില്‍ അടങ്ങിയ ഫ്‌ളേവനോണുകള്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്‍റെ തോതു കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

ഓറഞ്ചിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാണ് ഹൃദയാരോഗ്യത്തിന് കരുത്തുപകരുന്നത്. പ്രത്യേകിച്ചും വിറ്റാമിന്‍ സി എന്ന ആന്‍റി ഓക്‌സിഡന്‍റ് ആര്‍ട്ടറികളെ ഫ്രീ റാഡിക്കലുകളില്‍ നിന്നു സംരക്ഷിക്കുന്നു. രക്തക്കുഴലുകള്‍ക്കുള്ളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടാതെ തടയുന്നു. ഓറഞ്ചിലെ ഫൈറ്റോകെമിക്കലുകള്‍ ശരീരകോശങ്ങളിലേക്ക് പോഷകങ്ങളും ഓക്‌സിജനും വഹിക്കുന്ന രക്തക്കുഴലുകളുടെ കരുത്തുകൂട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക