Image

കൂര്‍ക്കംവലി സൂക്ഷിക്കുക

Published on 31 August, 2019
കൂര്‍ക്കംവലി സൂക്ഷിക്കുക
കൂര്‍ക്കംവലിക്കാര്‍  ലൈംഗീക രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നു കണ്ടെത്തല്‍. അതുപോലെ വിഷാദരോഗം, അപസ്മാരം എന്നിവയും  ഇത്തരക്കാര്‍ക്ക് പിടിപെടാവുന്നതാണ്. നിദ്രാ ശ്വസന തടസം ഹൃദയാഘാതം, പക്ഷാഘാതം,  പ്രമേഹം എന്നിവയിലേക്കും നയിച്ചേക്കാം. കൂര്‍ക്കംവലിക്കാരുടെ രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി ഉയരുന്നത് കൊണ്ടാണ് ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും കാരണമായേക്കാമെന്ന് പറയുന്നത്.

കൂര്‍ക്കംവലി കൊണ്ടുള്ള ദോഷങ്ങള്‍ ഒഴിവാക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് പൊണ്ണത്തടി കുറയ്ക്കുക തന്നെ.. വ്യായാമം ശീലമാക്കുക വഴി ശരീരഭാരം കുറയ്ക്കാം. രോഗികള്‍ മദ്യപാനം/ പുകവലി പൂര്‍ണമായും ഒഴിവാക്കണം. തീവ്രമായ രോഗാവസ്ഥയിലുള്ളവര്‍ കൂര്‍ക്കംവലി ഒഴിവാക്കാന്‍ യന്ത്ര സഹായം തേടുക.

സ്‌ളീപ് സ്റ്റഡി യെന്ന രീതിയാണ് നിദ്രാ ശ്വസന തടസം കണ്ടുപിടിക്കാനായി ഉപയോഗിക്കുന്നത്. രോഗിയുടെ ഉറക്കം നിരീക്ഷിച്ച് രോഗബാധ എത്രത്തോളമാണെന്ന് കണ്ടുപിടിച്ച് ചികിത്സ നിര്‍ണയിക്കുകയാണ് ചെയ്യുന്നത്. രോഗാവസ്ഥയെ മൂന്ന് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. പ്രാഥമികാവസ്ഥയില്‍ രോഗിയുടെ തൂക്കം കുറച്ചും വ്യായാമം ചെയ്തുമൊക്കെ രോഗശമനമുണ്ടാക്കാനാകും. എന്നാല്‍ തീവ്രത കൂടുന്നതിനനുസരിച്ച് കൂര്‍ക്കംവലി ഒഴിവാക്കാന്‍ യന്ത്ര സഹായം തേടേണ്ടിവരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക