-->

fomaa

ഫോമയെ പ്രകീര്‍ത്തിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍.

രവിശങ്കര്‍, ഫോമാ ന്യൂസ് ടീം

Published

on

തിരുവല്ല: ഫോമയുടെ നിസ്വാര്‍ത്ഥമായ സേവന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീ.പി.ബി. നൂഹിന്റെ  ഫേസ്ബുക്ക്  പോസ്റ്റ് വൈറലാകുന്നു. പ്രളയാനന്തര  നവകേരള നിര്‍മ്മാണത്തിന്റെ  ഭാഗമായി തിരുവല്ലയിലെ കടപ്രയില്‍, ഫോമയുടെ ഗ്രാമീണ ഭവന പദ്ധതി പ്രകാരം പ്രളയത്തെ  അതിജീവിക്കുന്ന രീതിയിലുള്ള ദീര്‍ഘവീക്ഷണത്തോടു കൂടി  നിര്‍മ്മിച്ചു നല്‍കിയ വീടുകളെ പ്രകര്‍ത്തിച്ചുകൊണ്ടായിരുന്നു പോസ്റ്റിട്ടത്.


കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണ്ണമായി വീട് നഷ്ട്ടപെട്ടവര്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. കഴിഞ്ഞ കാലയളവില്‍  എല്ലാ വര്‍ഷങ്ങളിലും പ്രളയത്താല്‍  വെള്ളം കയറി ജനജീവിതം ദുസ്സഹമായിരുന്ന പ്രദേശത്ത്, അമേരിക്കന്‍ മലയാളികളുടെ സഹായസഹകരണത്തോടെ, ഫോമായുടെ നേതൃത്വത്തില്‍ നൂതന പ്രക്രിയയിലൂടെ പണികഴിപ്പിച്ച ഒരു ഭവനത്തില്‍  പോലും ഇപ്രാവശ്യത്തെ പേമാരിയില്‍ ഉണ്ടായ പ്രളയം ഒരുവിധത്തിലും ബാധിച്ചിരുന്നില്ല. തറനിരപ്പില്‍ നിന്നും  ആറടി പൊക്കത്തില്‍ തൂണുകള്‍ പണിതതിന് ശേഷമാണ് ഈ വീടുകള്‍ നിര്‍മ്മിച്ചത്. സര്‍ക്കാരുമായി സഹകരിച്ച്, ഒരു സന്നദ്ധസംഘടന ഏറ്റെടുത്തു നടത്തുന്ന മഹത്തായ സംരംഭമാണ് ഫോമയുടെ ഈ  വില്ലേജ് പദ്ധതിയെന്ന്  കളക്ടര്‍   ശ്രീ. പി.ബി.നൂഹ് അഭിപ്രായപ്പെട്ടു. ഏതു പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യുവാനാകും എന്ന മനക്കരുത്തുള്ള  രക്ഷകര്‍ത്താവായാണ് ഇന്ന് ജനങ്ങള്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീ.പി.ബി. നൂഹിനെ വിശേഷിപ്പിക്കുന്നത്. പൊതുജന താല്പര്യാര്‍ത്ഥം മാത്രം പ്രവര്‍ത്തിക്കുന്ന  അദ്ദേഹം നൂറു ശതമാനം അതിനു അര്‍ഹനാണ്. 


ഫോമാ പ്രസിഡന്റ്  ഫിലിപ്പ് ചാമത്തിലിന്റെ ആശയത്തില്‍ നിന്നുമുരിത്തിരിഞ്ഞ ഈ പദ്ധതിയ്ക്ക്  സര്‍ക്കാര്‍തല അംഗീകാരം നേടിയെടുക്കുന്നതില്‍ ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാമിന്റെ ഊര്‍ജ്ജസ്വലത പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,  ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പ്രൊജക്റ്റ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, പ്രൊജക്റ്റ് കോര്‍ഡിനേറ്ററായ ജോസഫ് ഔസോ, അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, 'തണല്‍' പ്രവര്‍ത്തകര്‍  എന്നിവരടങ്ങുന്ന  കമ്മറ്റിയുടെ  പ്രവര്‍ത്തനങ്ങള്‍   ശ്ലാഘനീയമാണ്.  ഫോമായും, കേരള സര്‍ക്കാരും, തണല്‍ എന്ന സംഘടനയും ചേര്‍ന്ന് വിഭാവനം ചെയ്ത പദ്ധതിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ മലയാളികളായ  എല്ലാവര്‍ക്കും  അഭിമാനിയ്ക്കാം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്‌സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം നാളെ

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ  കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ

സഹായങ്ങൾക്ക് നന്ദി; ഒന്നും പാഴാക്കില്ലെന്ന് ഉറപ്പ്: ഫോമാ വേദിയിൽ മന്ത്രി വീണ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി

വെന്റിലേറ്ററുകള്‍ ഫോമാ കേരളത്തിലേക്ക് അയച്ചു

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 6000 ഡോളര്‍ നല്‍കും

ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്കയുടെ അംഗീകാരം

ഫോമാ കോവിഡ് സഹായ പദ്ധതി: ഫോമാ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ നല്‍കും

ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും.

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

View More