Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ഓര്‍മ്മദിനം ആചരിച്ചു.

ജോഷി വള്ളിക്കളം Published on 19 August, 2019
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ഓര്‍മ്മദിനം ആചരിച്ചു.
ഷിക്കാഗോ: ഇന്ത്യക്ക് ബ്രീട്ടീഷ് ഭരണാധികാരികളില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചിട്ട് 73 വര്‍ഷം തികഞ്ഞതിന്റെ ഓര്‍മ്മദിനം ആഗസ്റ്റ് 15-ന് ഷിക്കാഗോയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ആചരിച്ചു.

പ്രസിഡന്റ് പ്രൊഫ.തമ്പി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗത്തിനുശേഷം സ്‌ക്കോക്കിയിലുള്ള ഗാന്ധിജി പ്രതിമയ്ക്കു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യയുടെ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും ശക്തമായ നിലപാടെടുത്ത ഗാന്ധിജിയെ ഓര്‍മ്മിക്കുകയും ഏകദേശം 60 വര്‍ഷക്കാലം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഭരണത്തിന്റെ വലിയ നേട്ടം ഇന്ന് ഇന്ത്യയെ ലോകരാജ്യങ്ങളില്‍ 5-ാം സ്ഥാനത്ത് എത്തിക്കുന്നതിന് കാരണമായി. വലിയ അഭിവൃത്തി പ്രാപിച്ച രാജ്യമെന്ന നിലയിലും ലോകത്തിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നതിന് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത് എന്ന് പ്രൊഫ.തമ്പി മാത്യു ഓര്‍മ്മിക്കുകയുണ്ടായി.

തോമസ് മാത്യു(മുന്‍ പ്രസിഡന്റ്), പോള്‍ പറമ്പി(ഫൗണ്ടിംഗ് പ്രസിഡന്റ്), വര്‍ഗ്ഗീസ് പാലമലയില്‍ (മുന്‍ പ്രസിഡന്റ്), ജോസി കുരിശുങ്കല്‍(എക്‌സി.വൈസ് പ്രസിഡന്റ്), ആന്റോ കവലയ്ക്കല്‍(ട്രഷറര്‍), സജി കുര്യന്‍(ജോ.സെക്രട്ടറി), ഹെറാള്‍ഡ് ഫിഗര്‍ഡോ(വൈസ് പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍(IMA പ്രസിഡന്റ്), ജോണ്‍സന്‍ കണ്ണൂക്കാടന്‍(CMA പ്രസിഡന്റ്), സാബു മാത്യു, മാത്യു എബ്രാഹം, ജോയി പീറ്റര്‍ തുണ്ടിക്കുഴി, എബ്രാഹം ചാക്കോ, റിന്‍സി കുര്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോഷി വള്ളിക്കളം(സെക്രട്ടറി) യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.


ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ഓര്‍മ്മദിനം ആചരിച്ചു.ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ഓര്‍മ്മദിനം ആചരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക