-->

fomaa

പ്രളയബാധിതർക്കു സഹായഹസ്തവുമായി ഫോമാ വിമൺസ് ഫോറം.

പന്തളം ബിജു തോമസ്

Published

on

ഡാളസ്: ഒന്നിന് പുറകെ ഒന്നായി വരുന്ന പ്രളയദുരിതത്തിൽ നിന്ന് കരകയറുവാൻ ശ്രമിക്കുന്ന നമ്മളുടെ സഹോദരങ്ങൾക്ക്, സഹായമെത്തിക്കുവാൻ  ഫോമാ വിമൻസ്  ഫോറം മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പ്രളയത്തിന്റെ ബാക്കിപത്രങ്ങൾ വളരെ ശോചനീയമാണ്. ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്കും, പ്രളയാനന്തരം  സ്വന്തം വീടുകളിലേക്ക്  മടങ്ങുവാൻ തയ്യാറെടുക്കുന്നവർക്കും വലിയ തോതിൽ സഹായമെത്തിക്കേണ്ടതായുണ്ട്. 

സർക്കാരിന്റെ കണക്കിൽ, ആയിരത്തി എഴുനൂറോളം ദുരിതാശ്വാസക്യാമ്പുകളിലായി,  മൂന്നു ലക്ഷത്തോളം ജനങ്ങൾ കേരളത്തിലങ്ങോളമിങ്ങോളമായി  മാറ്റി പാർപ്പിച്ചിട്ടുണ്ട്.  ജന്മ നാടിന്റെ സ്പന്ദനങ്ങളിൽ അറിയാതെ നെടുവീർപ്പിടുന്നവരാണ് നമ്മൾ. നാടിനെ സ്നേഹിക്കുന്ന നല്ലവരായ അമേരിക്കൻ മലയാളികൾ അകമഴിഞ്ഞ് സഹായിക്കുന്നവരാണ്. നിലവിലെ സാഹചര്യം അതീവഗുരുതരമാണ്, ആരോഗ്യപരിപാലനമുൾപ്പെടെയുള്ള തലങ്ങളിൽ അതീവ ജാഗ്രത പുലർത്തണ്ട സമയമാണിത്. അതിനായി നമുക്കവരെ, നമ്മളാലാവും വിധം സഹായിക്കാം. നിങ്ങളുടെ ചെറിയ സഹായങ്ങൾ, പ്രളയദുരിതത്തിൽ പെട്ട് ഉഴലുന്നവർക്കു വലിയ ആശ്വാസമേകുമെന്നുറപ്പുണ്ട്. ഫോമായുടെ ചാരിറ്റി ഫണ്ടുകൾ സുതാര്യമാണ്. ഇടനിലക്കാരില്ലാതെ, നേരിട്ട് സഹായമെത്തിക്കുന്ന പദ്ധതിയായതു കൊണ്ട്, ഈ ഫണ്ടിന്റെ മുഴുവൻ തുകയും ഇപ്പോഴത്തെ പ്രളയബാധിത പ്രദേശത്തെ ദുരിതാശ്വാസത്തിനുപയോഗിക്കും. 

നിങ്ങളുടെ സംഭാവനകൾ ഓൺലൈനിലൂടെ അയക്കാം. ആയാസരഹിതമായി, വളരെ വേഗത്തിൽ ഡോണേറ്റ്  ചെയ്യാവുന്ന രീതിയിലുള്ള സംവിധാനങ്ങളാണ് ഫോമാ ക്രമീകരിച്ചിട്ടുള്ളത്. ഫോമാ നാഷണൽ കമ്മറ്റി മെമ്പർ (വനിതാ പ്രതിനിധി) അനു  ഉല്ലാസിന്റെ മനസിലുദിച്ച ആശയമാണ്  ഈ പദ്ധതി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾക്ക് നമ്മളാലാവും വിധം സഹായങ്ങൾ എത്രയും വേഗം എത്തിക്കുകയെന്നതാണ്   ഈ ഉദ്യമത്തിന്റെ ഉദ്ദേശമെന്നു ഫോമാ വിമൻസ് ഫോറം ചെയർമാൻ രേഖ നായർ അറിയിച്ചു.  നിങ്ങളുടെ ഒരോരുത്തരുടെയും പൂർണ്ണ  പിന്തുണയും, സഹായ സഹകരണങ്ങളും നൽകി ഈ ചാരിറ്റി പ്രവർത്തനത്തെ ഏറ്റെടുക്കണമെന്ന്  എല്ലാ  വിമൻസ് ഫോറം കമ്മറ്റി  മെംബേഴ്‌സും, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും, സെക്രെട്ടറി ജോസ് അബ്രഹാമും  അഭ്യർത്ഥിച്ചു.

താങ്കളുടെ സഹായം ഈ ലിങ്കിലൂടെയാവട്ടെ https://www.facebook.com/donate/2184646434998241/10157196020700708/

After the worst flooding that hit Kerala in 2018, we have come across the same devastating situation a year after. Due to the heavy rain and mud sliding happening in Northern and some areas of Central Kerala, hundreds of people have lost their lives and homes. Currently, many people are in need of urgent food, shelter and medical treatment. This year, FOMAA Women’s Forum is moving forward to help the people in need in the districts of Kannur, Malappuram, Kozhikode, Wayanad to provide food/clothing/medical supplies kits to those who are in need. A donation, no matter how small or big, will help hundreds of survivors to recover from this terrifying disaster. We have already contacted local coordinators in Kerala to start gathering and creating kits for distribution. FOMAA Women’s Forum ensures you that each penny that has been donated will reach the victims directly to resolve their immediate needs and all monies received will be used for this purpose only. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്‌സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം നാളെ

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ  കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ

സഹായങ്ങൾക്ക് നന്ദി; ഒന്നും പാഴാക്കില്ലെന്ന് ഉറപ്പ്: ഫോമാ വേദിയിൽ മന്ത്രി വീണ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി

വെന്റിലേറ്ററുകള്‍ ഫോമാ കേരളത്തിലേക്ക് അയച്ചു

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 6000 ഡോളര്‍ നല്‍കും

ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്കയുടെ അംഗീകാരം

ഫോമാ കോവിഡ് സഹായ പദ്ധതി: ഫോമാ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ നല്‍കും

ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും.

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

View More