-->

America

ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമ വാര്‍ഷികം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആചരിച്ചു.

ജെയിംസ് വര്‍ഗീസ്

Published

on

സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ അക്ഷരസ്‌നേഹികളുടെ കൂട്ടായ്മയായ സര്‍ഗ്ഗവേദി വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമ വാര്‍ഷികം ആചരിച്ചു. പ്രശസ്ത എഴുത്തുകാരനും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ.എം.എന്‍.കാരശ്ശേരി ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനും ബഷീര്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് അദ്ദേഹത്തിന്റെ കൃതികളെയും ജീവിതത്തെയും മുന്‍നിര്‍ത്തി കാരശ്ശേരി മാഷ് നടത്തിയ പ്രഭാഷണത്തില്‍ സദസ്സും സജീവമായി പങ്കെടുത്തു. ബഷീറുമായി തനിക്കുള്ള വ്യക്തിപരമായ അനുഭവങ്ങളും ബഷീര്‍ കൃതികളിലെ മതവിമര്‍ശനങ്ങളും സ്വതസിദ്ധമായ നര്‍മ്മ ശൈലിയില്‍ കാരശ്ശേരി മാഷ് അവതരിപ്പിച്ചത് ഹൃദ്യമായ അനുഭവമായിരുന്നു. ബേ ഏരിയയിലെ സാഹിത്യ പ്രവര്‍ത്തകരായ തമ്പി ആന്റണി, വിനോദ് നാരായണന്‍(ബല്ലാത്ത പഹയന്‍), മാടശ്ശേരി നീലകണ്ഠന്‍, ഉമേഷ് നരേന്ദ്രന്‍ തുടങ്ങിയവരുടെ സജീവ സാന്നിദ്ധ്യം ചടങ്ങിന് കൂടുതല്‍ മിഴിവേകി. ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തോളം മലയാളികള്‍ ഫേസ്ബുക്ക് ലൈവിലൂടെ ചടങ്ങു വീക്ഷിച്ചത് ശ്രദ്ധേയമായി.

സര്‍ഗ്ഗവേദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് കാലിഫോര്‍ണിയായില്‍ എത്തിയ കാരശ്ശേരി മാഷ് സര്‍ഗ്ഗവേദി ഭാരവാഹികളോടൊപ്പം ബേ ഏരിയയിലെ പല പ്രധാന സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഹ്രസ്വമായ കാലിഫോര്‍ണിയ സന്ദര്‍ശന വേളയില്‍ തന്റെ സാഹിത്യ സാംസ്‌കാരിക ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കാനും സര്‍ഗ്ഗവേദി അംഗങ്ങളുമായി സംവാദങ്ങളില്‍ ഏര്‍പ്പെടുവാനും കാരശ്ശേരി മാഷ് സമയം കണ്ടെത്തി. കാരശ്ശേരി മാഷുമായി വിനോദ് നാരായണന്‍(ബല്ലാത്ത പഹയന്‍) നടത്തിയ ഇന്റര്‍വ്യൂ യു ട്യൂബില്‍ വൈറലായി.
സര്‍ഗ്ഗവേദി ഭാരവാഹികളായ ജോണ്‍ കൊടിയന്‍, വിനോദ് മേനോന്‍, ടോം ആന്റണി, രാജി മേനോന്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

പ്രശസ്തരായ പല സാഹിത്യകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ആദരിക്കുവാനും സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയ മലയാളികള്‍ക്ക് പരിചയപ്പെടുത്തുവാനും സര്‍ഗ്ഗവേദിക്ക് കഴിഞ്ഞിട്ടുണ്ട്. സമകാലിക ഇന്ത്യയില്‍ തന്റെ ദര്‍ശ്ശനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്ന് തെളിയിച്ച, മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ബേപ്പൂര്‍ സുല്‍ത്താനെ അനുസ്മരിക്കുവാനും ആ ചടങ്ങില്‍ ഏറ്റവും അനുയോജ്യനായ ഒരു പ്രഭാഷകനെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതിലും സര്‍ഗ്ഗവേദിക്ക് തീര്‍ച്ചായയും അഭിമാനിക്കാം.

Facebook Comments

Comments

  1. ഇടത്തോട്ടോ

    2019-08-17 05:50:41

    <div><span style="font-size: 14.6667px;">കാരശേരി ഇടത്തോട്ട്&nbsp; ആണോ മുണ്ട് ഉടുത്തത്&nbsp; അതോ മുണ്ട് ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അതിന്‍ അടിയില്‍ വല്ലതും ഉണ്ടോ എന്നൊക്കെ ഡാല്ല്സ് കാരന്‍ എഴുതിയതുപോലെ സാന്‍ ഫ്രാന്‍ സിസ്കൊക്കാര്‍ എഴുതില്ല എന്ന് കരുതുന്നു. തുണി ഉടുക്കാത്ത സാമി മാരെ തൊട്ടു വന്നിക്കുന്നവരും, മെത്രാനെ മുത്തി സായുജ്യം നേടുന്നവരും ഒക്കെ&nbsp; കാരസേരിയുടെ&nbsp; മുണ്ട് നോക്കി കമന്ന്‍റെ&nbsp; എഴുതുകയുള്ളു.</span></div><div><span style="font-size: 14.6667px;">&nbsp;വളരെ പ്രകടമായ മുസ്ലിം വിരോദം ആണ്&nbsp; ഇത്. കമന്‍റെ&nbsp; എഴുതിയവനെയും&nbsp; സരസനു അറിയാം. - സരസന്‍ ഡാലസ് .</span></div>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും ക്രൂരത (ബീന ബിനിൽ, തൃശൂർ)

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (മിനി നായർ, അറ്റ്‌ലാന്റാ)

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനം ജൂൺ 27-ന് 

വയാഗ്രയും സ്ത്രീധനവും (അമേരിക്കൻ തരികിട-172)

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

എഴുതിയിട്ടെന്ത് കാര്യം, എന്നാലും പറയാതെ വയ്യ : തനൂജ ഭട്ടതിരി

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാളും 12- മത് ബൈബിള്‍ കണ്‍വെന്‍ഷനും

എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്

ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന മലയാളികളോട് ഒരു അഭ്യര്‍ത്ഥന (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും.

മാപ്പ് വന്‍ പ്രതിഷേധത്തില്‍

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു 

ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

ഇലക്ഷൻ ഇന്ന്: ന്യു യോർക്ക് പുതു ചരിത്രം രചിക്കുമോ? (ജോർജ്ജ് എബ്രഹാം)

പിന്നേം വേണ്ടതല്ലേ, അതുകൊണ്ട് തല വെട്ടില്ലായിരിക്കും!(അഭി: കാര്‍ട്ടൂണ്‍)

പിയാനോ പിക്‌നിക് ജൂലൈ 11 ഞായറാഴ്ച്ച പീസ് വാലി പാര്‍ക്കില്‍

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന് ഷൂമറും ബര്‍ണിയും

കെസിസിഎന്‍സി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ ജൂണ്‍ 25-ന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

View More