-->

Oceania

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമാപിച്ചു

Published

on


  

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആറാമത് പാസ്റ്ററല്‍ കൗണ്‍സില്‍ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി മെല്‍ബണില്‍ വച്ചു നടന്ന കൗണ്‍സിലില്‍ രൂപതയില്‍ സേവനം ചെയ്യുന്ന 25 വൈദികരും രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷന്‍ സെന്ററുകളില്‍ നിന്നുമായി 60 അംഗങ്ങളും പങ്കെടുത്തു. രൂപതാധ്യക്ഷന്‍ അഭി. ബോസ്‌കോ പുത്തൂര്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കൗണ്‍സിലിന് ആരംഭം കുറിച്ചു. 

രൂപതയുടെ വളര്‍ച്ചക്ക് ആവശ്യമായ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ പ്രഥമ പരിഗണന കൊടുത്തിരിക്കുന്ന കൗണ്‍സിലിലെ ചര്‍ച്ചകളില്‍ എല്ലാവരും ആത്മാര്‍ത്ഥമായി പങ്കെടുക്കണമെന്ന് പിതാവ് ആമുഖ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. ഓസ്‌ട്രേലിയന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് ആരംഭിച്ചിരിçന്ന പ്ലീനറി കൗണ്‍സില്‍ ഫെസിലിറ്റേറ്റര്‍ ലാന ടര്‍വി കോളിന്‍സ് മുഖ്യപ്രഭാഷണം നടത്തി. ഓസ്‌ട്രേലിയയിലെ വിശ്വാസ സമൂഹത്തില്‍ നിന്ന് സഭയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ ഫലദായകമാക്കുവാനായി സ്വരൂപിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്ലീനറി കൗണ്‍സില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന പ്രതിപാദ്യവിഷയങ്ങളെക്കുറിച്ച് ലാന വിശദീകരിച്ചു. ഒരു മിഷനറി സഭയായ സീറോ മലബാര്‍ സഭക്ക് ഓസ്‌ട്രേലിയായുടെ സുവിശേഷവല്‍ക്കരണത്തിന് നിര്‍ണായകമായ സംഭാവനകള്‍ നല്കാന്‍ സാധിക്കുമെന്ന് ലാന പ്രത്യാശ പ്രകടിപ്പിച്ചു.

പാസ്റ്ററല്‍ കൗണ്‍സിലിന്റെ 201819ലെ റിപ്പോര്‍ട്ട് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പള്ളില്‍ അവതരിപ്പിച്ചു. ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയെക്കുറിച്ച് യൂത്ത് അപ്പസ്‌റ്റൊലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്, രൂപതാ സ്ഥാപനം മുതല്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം രൂപത കൈവരിച്ച നേട്ടങ്ങളെ കുറിച്ചുള്ള വിശദമായ ഒരു അവലോകനമായിരുന്നു. ഓസ്‌ട്രേലിയായിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി കുടിയേറി പാര്‍ത്തിരിക്കുന്ന സീറോ മലബാര്‍ വിശ്വാസികളെ ഒരുമിച്ച് കൂട്ടി 12 ഇടവകകളും 48 മിഷന്‍ സെന്ററുകളുമായി ഓസ്‌ട്രേലിയായുടെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാന്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതക്ക് സാധിച്ചു.

രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ റിപ്പോര്‍ട്ടുകള്‍ മതബോധന വിഭാഗം ഡയറക്ടര്‍ ഫാ. മാതണ്ട അരീപ്ലാക്കല്‍, ഫാമിലി അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മങ്കൂഴിക്കരി, ബൈബിള്‍ അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ഫ്രെഡി ഇലവുത്തിങ്കല്‍, എസ്എംവൈഎം നാഷണല്‍ കോര്‍ഡിനേറ്റര്‍ ജെസ്റ്റിന്‍ സി. ടോം , കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോണിക്കുട്ടി തോമസ് എന്നിവര്‍ അവതരിപ്പിച്ചു.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി കൗണ്‍സിലില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. രൂപതയുടെ പാസ്റ്ററല്‍ മുന്‍ഗണനാ വിഷയങ്ങളായി പാരീഷ് ലീഡര്‍ഷിപ്പ്, ഫോര്‍മേഷന്‍ ആന്‍ഡ് ട്രെയിനിംഗ്, ലിറ്റര്‍ജി, ഫെയ്ത്ത് ഫോര്‍മേഷന്‍, മിഷനറി ഫാമിലീസ്, സേഫര്‍ ചര്‍ച്ചസ്, സോഷ്യല്‍ സര്‍വീസ് എന്നിവ തിരഞ്ഞെടുക്കുകയും ഓരോ മേഖലയിലും നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള രൂപരേഖകള്‍ തയാറാക്കി, വിശ്വാസ സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ക്കായി അയച്ചുകൊടുക്കാനും തീരുമാനിച്ചു. സഭാവിശ്വാസികളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉള്‍പ്പെടുത്തി 202024 വര്‍ഷങ്ങളിലേക്കുള്ള രൂപതാ മാസ്റ്റര്‍ പ്ലാന്‍ ദനഹാത്തിരുന്നാള്‍ ദിനമായ 2020 ജനുവരി ആറിന് പ്രസിദ്ധപ്പെടുത്താനും കൗണ്‍സിലില്‍ തീരുമാനമെടുത്തു.

രൂപതയുടെ 201819 വര്‍ഷത്തെ വാര്‍ഷിക ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് രൂപത അക്കൗണ്ടന്റ് ആന്റണി ജോസഫ് അവതരിപ്പിച്ചു. 20192022 കാലയളവിലേക്കുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ജോബി ഫിലിപ്പിനെയും(മെല്‍ബണ്‍), രൂപത എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രതിനിധികളായി ജോണ്‍ ജോസഫ്(പെര്‍ത്ത്), റെയ്‌മോള്‍ വിജി പാറയ്ക്കല്‍(സിഡ്‌നി) എന്നിവരെയും അജണ്ടാ കമ്മറ്റി പ്രതിനിധികളായി നിധീഷ് ഫ്രാന്‍സിസ്(വാഗവാഗ), പ്രവീണ്‍ വിന്നി (വോളഗോംഗ്) എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ വിഷയാവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാതണ്ട കൊച്ചുപുരയ്ക്കല്‍, രൂപതാ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഡയറക്ടര്‍ ലിസി ട്രീസ, സേഫ് ഗാര്‍ഡിംഗ് കോര്‍ഡിനേറ്റര്‍ ബെന്നി സെബാസ്റ്റ്യന്‍, യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, എസ്എംവൈഎം പ്രതിനിധികളായ ജെസ്റ്റിന്‍ സി. ടോം, ജോവാന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ആറുവര്‍ഷക്കാലം രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച ജീന്‍ തലാപ്പള്ളിയെ അഭി. ബോസ്‌കോ പുത്തൂര്‍ പിതാവ് ആദരിച്ചു. ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയവും സാമുദായികവുമായ വളര്‍ച്ചക്ക് ഉപകരിക്കുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ വാഗ്ദാനം ചെയ്തു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നയാഗ്ര മലയാളി സമാജം ലൈറ്റിംഗ് കളറിംഗ് മത്സരം സമ്മാനങ്ങള്‍ വിതരണം ചെയ്തു

പെര്‍ത്തിലെ ആദ്യകാല മലയാളി പി.സി. എബ്രഹാം നിര്യാതനായി

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ ടീമില്‍ മലയാളി സാന്നിധ്യം

കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍ ജോര്‍ജ് തോമസിന്റെ സഹോദരന്‍ ജോര്‍ജ് സണ്ണി നിര്യാതനായി

മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു

ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി

ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി സഹോദരങ്ങള്‍ പുതു ചരിത്രം കുറിച്ചു

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

'ടുമോറോ' ചിത്രീകരണം തുടങ്ങി

പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

വേള്‍ഡ് മദര്‍ വിഷന്‍ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്

സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ

മെല്‍ബണ്‍ ഫെഡ് ലൈവ് സംഗീത മത്സരത്തില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരി സിസ്റ്റര്‍ റോമുള പുത്തൂര്‍ നിര്യാതയായി

കാന്‍ബറയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

View More