Image

ഡാളസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചുകളില്‍ വികാരിമാരുടെ സ്ഥലം മാറ്റം

ചാര്‍ളി വര്‍ഗ്ഗീസ്‌ പടനിലം Published on 01 May, 2012
ഡാളസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചുകളില്‍ വികാരിമാരുടെ സ്ഥലം മാറ്റം
ഹൂസ്റ്റണ്‍ : സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തില്‍ ഡാളസ്‌ സെന്‍റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ നിന്നും റവ. ഫാ. സി.ജി. തോമസ്സിനെ സെന്‍റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ചിലേയ്‌ക്കും അവിടെ നിന്നും റവ. ഫാ. രാജു ഡാനിയേലിനെ സെന്‍റ്‌ മേരീസ്‌ ഫാര്‍മേര്‍സ്‌ ബ്രാഞ്ചിലെയ്‌ക്കും, അവിടെനിന്നും റവ. ഫാ.തമ്പാന്‍ വര്‍ഗ്ഗീസിനെ സെന്‍റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌!സ്‌ ചര്‍ച്ചിലേയ്‌ക്കും
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി നിയമിച്ചതായും, ജൂണ്‍ ഒന്ന്‌ മുതല്‍ പ്രാബലൃത്തില്‍ വരുന്നതാണെന്നും ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത കല്‌പന പുറപ്പെടുവിച്ചു.

പുതിയതായി വാഴിയ്‌ക്കപ്പെട്ട റവ.ഫാ. ജേക്കബ്‌ കുര്യനെ മെയ്‌ ഒന്നു മുതല്‍ ഹൂസ്റ്റണ്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ അസ്സിസ്റ്റന്റ്‌ വികാരിയായി നിയച്ചതായും കല്‌പന പുറപ്പെടുവിച്ചു.
ഡാളസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചുകളില്‍ വികാരിമാരുടെ സ്ഥലം മാറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക